Search Kerala & Gulf Jobs

വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ടിൽ ജോലി അവസരങ്ങൾVISL Recruitment-2026 Apply Now

വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ടിൽ ജോലി അവസരങ്ങൾ
VISL Recruitment-2026 Apply Now

ജോലി അന്വേഷകരെ വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡിലെ (VISL) ഒഴിവുകളിലേക്ക് സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് (CMD) അപേക്ഷ ക്ഷണിച്ചിരിക്കുന്നു. 
കൂടുതൽ ജോലി വിവരങ്ങൾ താഴെ നൽകുന്നു വായിച്ചു മനസിലാക്കുക.

മൾട്ടി ടാസ്കിങ് പേഴ്സണൽ (Multi Tasking Personnel)

ഒഴിവുകൾ: 2.
വിദ്യാഭ്യാസ യോഗ്യത: ബിരുദവും (Graduation) കമ്പ്യൂട്ടർ പരിജ്ഞാനവും ഉണ്ടായിരിക്കണം. മലയാളം, ഇംഗ്ലീഷ് ടൈപ്പിംഗിലുള്ള വൈദഗ്ധ്യം നിർബന്ധമാണ്.

പ്രവൃത്തിപരിചയം (Experience): ഗവൺമെന്റ്, അർദ്ധ ഗവൺമെന്റ് അല്ലെങ്കിൽ പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിൽ ഓഫീസ്/അഡ്മിനിസ്ട്രേഷൻ/ക്ലറിക്കൽ ജോലികളിൽ കുറഞ്ഞത് ഒരു വർഷത്തെ പരിചയം.

പ്രായപരിധി: 36 വയസ്സ്. (എസ്.സി/എസ്.ടി വിഭാഗക്കാർക്ക് 5 വർഷവും, ഒ.ബി.സി വിഭാഗക്കാർക്ക് 3 വർഷവും ഇളവ് ലഭിക്കും).
ശമ്പളം: പ്രതിമാസം 21,175 രൂപ (Consolidated).

അക്കൗണ്ട്സ് ക്ലർക്ക് (Accounts Clerk)

ഒഴിവുകൾ: 1.
വിദ്യാഭ്യാസ യോഗ്യത: ബി.കോം (B.Com) ബിരുദവും ടാലിയിൽ (Tally) അറിവും ഉണ്ടായിരിക്കണം.

പ്രവൃത്തിപരിചയം (Experience): ഗവൺമെന്റ്, അർദ്ധ ഗവൺമെന്റ് അല്ലെങ്കിൽ പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിൽ അക്കൗണ്ട്സ് വിഭാഗത്തിൽ കുറഞ്ഞത് 2 വർഷത്തെ പരിചയം.

പ്രായപരിധി: 36 വയസ്സ്. (എസ്.സി/എസ്.ടി വിഭാഗക്കാർക്ക് 5 വർഷവും, ഒ.ബി.സി വിഭാഗക്കാർക്ക് 3 വർഷവും ഇളവ് ലഭിക്കും).
ശമ്പളം: പ്രതിമാസം 21,175 രൂപ (Consolidated).

ഓൺലൈൻ അപേക്ഷാ സമർപ്പണം

അപേക്ഷകൾ സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.cmd.kerala.gov.in വഴി ഓൺലൈനായി സമർപ്പിക്കണം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2026 ഫെബ്രുവരി 18, വൈകുന്നേരം 5 മണി വരെയാണ്.

ഓൺലൈൻ അപേക്ഷയിലെ എല്ലാ കോളങ്ങളും കൃത്യമായി പൂരിപ്പിക്കേണ്ടതാണ്; അപൂർണ്ണമായ അപേക്ഷകൾ നിരസിക്കപ്പെടും.

പരമാവധി ഷെയർ ചെയ്യുക.