കേരള സർക്കാർ സ്പോർട്സ് ക്വാട്ട ജോബ് റിക്രൂട്ട്മെന്റ് 2026: 243 ഓളം ഒഴിവുകൾ | Kerala Sports Quota Jobs 2026
കേരള സർക്കാർ സ്പോർട്സ് ക്വാട്ട ജോബ് റിക്രൂട്ട്മെന്റ് 2026: 243 ഓളം ഒഴിവുകൾ | Kerala Sports Quota Jobs 2026
സംസ്ഥാന സർക്കാർ സർവീസിൽ കായിക താരങ്ങൾക്കായുള്ള (സ്പോർട്സ് ക്വാട്ട) 2020-2024 കാലയളവിലെ ഒഴിവുകളിലേക്കാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. കൂടുതൽ വിവരങ്ങൾ ചുവടെ വായിച്ചു മനസിലാക്കുക.
കായിക താരങ്ങളേ,
രാജ്യത്തിനും കേരള സംസ്ഥാനത്തിനും അഭിമാനം നേടിക്കൊടുത്ത നിങ്ങൾക്ക് കേരള സർക്കാർ സർവീസിൽ പ്രവേശിക്കാനുള്ള സുവർണ്ണാവസരം വന്നിരിക്കുന്നു.സംസ്ഥാന സർക്കാർ സർവീസിലെ വിവിധ വകുപ്പുകളിലായി 2020 മുതൽ 2024 വരെയുള്ള കാലയളവിലുള്ള മൊത്തം 243 ഓളം ഒഴിവുകളിലേക്ക് ഇപ്പോൾ ഇതാ യോഗ്യരായ കായിക താരങ്ങളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു കൊള്ളുന്നു.
ചെറിയ ജോലി വിവരണം (Introduction )
നിയമനത്തിന്റെ പേര്: Sports Quota Recruitment 2020-2024
നിയമന വകുപ്പ് : പൊതുഭരണ (സർവീസ്-ഡി) വകുപ്പ്, കേരള സർക്കാർ നിലവിൽ ഒഴിവുകൾ: 243
അപേക്ഷാ രീതി: ഓഫ്‌ലൈൻ വഴി (പൂരിപ്പിച്ച അപേക്ഷ തപാൽ മുഖേന)
അപേക്ഷിക്കാനുള്ള അവസാന തീയതി ഏപ്രിൽ 7 ആണ് (ഈ തീയതിക്ക് ഉള്ളിൽ അപേക്ഷ ലഭിച്ചിരിക്കണം)
ജോലി ഒഴിവുകളുടെ വിശദാംശങ്ങൾ (Vacancy Details)
വിവിധ സർക്കാർ വകുപ്പുകളിലായി ആകെ 243ഒഴിവുകളാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
ഈ ഒഴിവുകൾ 2020 മുതൽ 2024 വരെയുള്ള കാലയളവിലേതാണ്. തസ്തികകളെക്കുറിച്ചും വകുപ്പുകളെക്കുറിച്ചുമുള്ള സമഗ്രമായ വിവരങ്ങൾക്ക് ഔദ്യോഗിക വിജ്ഞാപനത്തിന്റെ അവസാന ഭാഗത്ത് നൽകിയിരിക്കുന്ന PDF ലിങ്ക് നോക്കിയാൽ മനസിലാവും.
വിദ്യാഭ്യാസ യോഗ്യത, കായിക യോഗ്യതയും (Qualification Details)
അംഗീകൃത അന്താരാഷ്ട്ര ഫെഡറേഷനുകളുടെ കീഴിൽ നടന്ന താഴെ പറയുന്ന മത്സരങ്ങളിൽ പങ്കെടുത്തവർക്കും മെഡൽ നേടിയവർക്കും ജോലിയിലേക്ക് അപേക്ഷിക്കാൻ സാധിക്കും.
ഗ്രൂപ്പ് എ:
1. ഒളിമ്പിക്സ് (Olympics)
2. ലോകകപ്പ് (World Cup)
3. വേൾഡ് യൂണിവേഴ്സിറ്റി ഗെയിംസ് (World University Games)
ഗ്രൂപ്പ് ബി
കോമൺവെൽത്ത് ഗെയിംസ് (Commonwealth Games)
ഏഷ്യൻ ഗെയിംസ് (Asian Games)
സാഫ് ഗെയിംസ് (SAFF Games)
ഗ്രൂപ്പ് സി:
ഏഷ്യൻ ചാമ്പ്യൻഷിപ്പ് (Asian Championship)
കോമൺവെൽത്ത് ചാമ്പ്യൻഷിപ്പ് (Commonwealth Championship)
സൗത്ത് ഏഷ്യൻ ചാമ്പ്യൻഷിപ്പ് (South Asian Championship)
ഉൾപ്പെട്ടിട്ടുള്ള കായിക ഇനങ്ങൾ:
40-ലധികം കായിക ഇനങ്ങളിൽ ഒഴിവുകൾ ലഭ്യമാണ്. പ്രധാന ഇനങ്ങൾ താഴെ നൽകുന്നു.
അക്വാട്ടിക്സ്, അത്‌ലറ്റിക്സ്, ബാസ്കറ്റ് ബോൾ, സൈക്ലിംഗ്, ഫുട്ബോൾ, ഹാൻഡ്‌ബോൾ, വോളിബോൾ, കനോയിംഗ്/കയാക്കിംഗ്, റോവിംഗ്, ബാഡ്മിന്റൺ, ടേബിൾ ടെന്നീസ്, റെസലിംഗ്, വെയ്റ്റ് ലിഫ്റ്റിംഗ്, ജൂഡോ, തായ്‌ക്വോണ്ടോ, ജിംനാസ്റ്റിക്സ്, ഹോക്കി, ടെന്നീസ്, ആർച്ചറി, ബോക്സിംഗ്, ഫെൻസിംഗ്, ഷൂട്ടിംഗ്, ബേസ്ബോൾ, സോഫ്റ്റ്ബോൾ, റഗ്ബി, കബഡി, ചെസ്സ്, കരാട്ടെ, വുഷു, റോളർ സ്കേറ്റിംഗ്.
പ്രായപരിധി (Age Limit)
പ്രായപരിധി:18 മുതൽ 36 വയസ്സ് വരെ.
പ്രായം കണക്കാക്കുന്നതിനുള്ള അവസാന തീയതി ഔദ്യോഗിക വിജ്ഞാപനത്തിൽ പറഞ്ഞിരിക്കുന്നതിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും.
ശമ്പള വിശദാംശങ്ങൾ (Salary Details)
തിരഞ്ഞെടുക്കപ്പെടുന്ന തസ്തികയുടെയും വകുപ്പിന്റെയും നിലവാരമനുസരിച്ച് കേരള സർക്കാരിന്റെ നിലവിലുള്ള ശമ്പളസ് കെയിലും അലവൻസുകളും ലഭ്യമായിരിക്കും. വിശദമായ ശമ്പള വിവരങ്ങൾക്ക് ഔദ്യോഗിക വിജ്ഞാപനം പൂർണ്ണമായും നോക്കുക.
തിരഞ്ഞെടുക്കൽ പ്രക്രിയ (Selection Process)
ഉദ്യോഗാർത്ഥികളുടെ കായിക നേട്ടങ്ങളുടെ പ്രാമാണികത പരിശോധിച്ചും, നിശ്ചിത മാർക്ക് വ്യവസ്ഥ പ്രകാരം മെറിറ്റ് ലിസ്റ്റ് തയ്യാറാക്കിയുമായിരിക്കും തിരഞ്ഞെടുപ്പ്. കൂടിക്കാഴ്ചയോ (Interview) പ്രായോഗിക പരീക്ഷയോ (Practical Test) ആവശ്യമായി വന്നേക്കാം. ഇത് സംബന്ധിച്ച പൂർണ്ണ വിവരങ്ങൾ ഔദ്യോഗിക വിജ്ഞാപനത്തിൽ പറഞ്ഞിട്ടുണ്ട്.
അപേക്ഷിക്കേണ്ട വിധം (How to Apply)
1. അപേക്ഷാ ഫോറം ഡൗൺലോഡ്
ഔദ്യോഗിക വെബ്സൈറ്റായ www.document.kerala.gov.in ൽ നിന്നും അപേക്ഷാ മാതൃക (Annexure IV) ഡൗൺലോഡ് ചെയ്യുക. (വിജ്ഞാപനത്തിന്റെ അവസാന പേജുകളിലും ഇത് കൊടുത്തിരിക്കുന്നു).
2.അപേക്ഷ കൃത്യമായി പൂരിപ്പിക്കുക:
അപേക്ഷ ഫോറത്തിൽ ആവശ്യപ്പെട്ടിട്ടുള്ള എല്ലാ വിവരങ്ങളും കൃത്യമായി പൂരിപ്പിക്കണം.
3.രേഖകൾ സഹിതം അയയ്ക്കുക.
പൂരിപ്പിച്ച അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, കായിക നേട്ടങ്ങൾ, പ്രായം തുടങ്ങിയവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ ചേർത്ത് താഴെ പറയുന്ന വിലാസത്തിൽ 'സ്പീഡ് പോസ്റ്റ് / രജിസ്റ്റർ പോസ്റ്റ്' വഴി അയയ്ക്കുക.
അപേക്ഷ വിലാസം
സെക്രട്ടറി,പൊതുഭരണ (സർവീസ്-ഡി) വകുപ്പ്,ഗവൺമെന്റ് സെക്രട്ടേറിയറ്റ്, തിരുവനന്തപുരം – 695 001.
പ്രധാനപ്പെട്ട തീയതികൾ (Important Dates)
അപേക്ഷകൾ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി ഏപ്രിൽ മാസം 7ആണ്.
ഔദ്യോഗിക വിജ്ഞാപനം (Official Notification)
നിയമനവുമായി ബന്ധപ്പെട്ട 54 പേജുകളുള്ള പൂർണ്ണ വിജ്ഞാപനവും (ഗസറ്റ് നോട്ടിഫിക്കേഷൻ) അപേക്ഷാ ഫോറത്തിന്റെ മാതൃകയും (Annexure IV) താഴെയുള്ള PDF ലിങ്കിൽ ലഭ്യമാണ്. തസ്തികകളുടെയും വകുപ്പുകളുടെയും സമഗ്രമായ പട്ടിക, യോഗ്യതകൾ, മറ്റ് നിബന്ധനകൾ എന്നിവ അറിയാൻ ഈ വിജ്ഞാപനം നിർബന്ധമായും വായിക്കുക.
ഔദ്യോഗിക വിജ്ഞാപനം
കൂടുതൽ വിവരങ്ങൾക്ക് തന്നിട്ടുള്ള നമ്പറിൽ ബന്ധപെടുക.
ഫോൺ: 0471-2518544
(ഓഫീസ് പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെ വിളിക്കുക )
NB:മുകളിൽ നൽകിയിരിക്കുന്ന ലിങ്ക് കേരള സർക്കാരിന്റെ ഔദ്യോഗിക ഡോക്യുമെന്റ് പോർട്ടലിലേക്കുള്ളതാണ്. അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനം പൂർണ്ണമായും വായിച്ച് യോഗ്യതകൾ ഉറപ്പുവരുത്തുക.
Join the conversation