GDS Result 2026 Check Now
GDS Result 2026 Check Now
ഈ വർഷം 2026 ഇന്ത്യയിലെ വിവിധ പോസ്റ്റ് ഓഫീസുകളിലേക്ക് GDS തസ്തികയിൽ വിജ്ഞാപനം വന്നിരുന്നു.. ഈ പോസ്റ്റിലേക്ക് അപേക്ഷിച്ചവരുടെ 2026 ലെ ആദ്യ മെറിറ്റ് ലിസ്റ്റ് / റിസൾട്ട് വന്നിട്ടുണ്ട്.
കേരളം ഉൾപ്പെടെ എല്ലാ സർക്കിളുക ളുടെയും മെറിറ്റ് ലിസ്റ്റ് വന്നിട്ടുണ്ട്.
കേരള ലിസ്റ്റിൽ പേര് 1691 ഉൾപ്പെട്ടിട്ടുണ്ട്.ലിസ്റ്റിൽ ഉള്ളവർ 26-03-2026 ന് മുമ്പ് വെരിഫിക്കേഷൻ ചെയ്യണം.
ഈ ഷോർട്ട് ലിസ്റ്റുചെയ്ത ഉദ്യോഗാർത്ഥികൾ അവരുടെ പേരുകൾക്കെതിരെ പരാമർശിച്ചിരിക്കുന്ന ഡിവിഷണൽ ഹെഡ് മുഖേന അവരുടെ രേഖകൾ പരിശോധിച്ചുറപ്പിക്കേണ്ടതാണ് മാർച്ച് 26 ന് മുമ്പ്. ഷോർട്ട്‌ലിസ്‌റ്റ് ചെയ്‌ത ഉദ്യോഗാർത്ഥികൾ ഒറിജിനലുകളും എല്ലാവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ രണ്ട് സെറ്റ് ഫോട്ടോകോപ്പികളും സഹിതം പരിശോധനയ്‌ക്കായി റിപ്പോർട്ട് ചെയ്യണം.
റിസൾട്ട് പരിശോധിക്കുന്ന രീതി
റിസൾട്ട് PDF രൂപത്തിലാണ് തപാൽവകുപ്പ് പ്രസിദ്ധീകരിച്ചത് അത് ഡൗൺലോഡ് ചെയ്യുക.
PDF ഫയൽ ഓപ്പൺ ആക്കിയതിന് ശേഷം നിങ്ങളുടെ രജിസ്റ്റർ നമ്പറോ പേരോ അതിൽ ഉണ്ടോ എന്ന് നോക്കുക. അതിനായി മുകളിൽ ഒരു സർച്ച് ഐക്കൺ കാണാൻ സാധിക്കും അതിൽ നിങ്ങളുടെ പേരോ അല്ലെങ്കിൽ രജിസ്റ്റർ നമ്പർ സെർച്ച് ചെയ്തു റിസൾട്ടുകൾ പരിശോധിക്കാം.
കേരള തപാൽ വകുപ്പിനെ മാത്രമാണ് PDF ഫയലിൽ ഉൾപ്പെടുത്തിയിരിക്കുന്നത് ബാക്കിയുള്ളത് തപാൽ വകുപ്പിൻറെ ഔദ്യോഗിക വെബ്സൈറ്റിൽ ഡൗൺലോഡ് ചെയ്യാം.
kerala post office 2026 result
കരാര്‍നിയമനം
കൊട്ടാരക്കര ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതിയില്‍ കമ്പ്യൂട്ടര്‍ അസിസ്റ്റന്റ്/എല്‍.ഡി.ടൈപ്പിസ്റ്റ് തസ്തികകളിലേക്ക് കരാര്‍നിയമനം നടത്തും. സിവില്‍/ക്രിമിനല്‍ കോടതികളില്‍ നിന്നും വിരമിച്ചവര്‍ക്ക് അപേക്ഷിക്കാം. ഇവരുടെ അഭാവത്തില്‍ മറ്റ് വകുപ്പുകളില്‍ നിന്ന് വിരമിച്ച യോഗ്യതയുള്ളവരെയും പരിഗണിക്കും. പ്രായപരിധി : 62 വയസ്. ഫോട്ടോ പതിച്ച ബയോഡേറ്റ, വയസ്, യോഗ്യത, പ്രവൃത്തി പരിചയം തെളിയിക്കുന്ന രേഖകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതമുള്ള അപേക്ഷ ‘ജില്ലാ ജഡ്ജ്, ജില്ലാ കോടതി, കൊല്ലം' വിലാസത്തില്‍ മാര്‍ച്ച് 13നകം ലഭ്യമാക്കണം.
ചൈല്‍ഡ് റെസ്‌ക്യൂ ഓഫീസര്‍: വാക്ക് ഇന്‍ ഇന്റര്‍വ്യൂ 12ന്
വനിതാ ശിശു വികസന വകുപ്പ്-ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, ശരണബാല്യം പദ്ധതിയില്‍ ചൈല്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ തസ്തികയിലേക്ക് ഉദ്യോഗാര്‍ത്ഥിയെ തിരഞ്ഞെടുക്കുന്നതിനുള്ള വാക്ക് ഇന്‍ ഇന്റര്‍വ്യൂ 12ന് ഇടുക്കി കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. ഒരു ഒഴിവാണുള്ളത്. യോഗ്യത: എം. എസ്. ഡബ്ലിയു അല്ലെങ്കില്‍ എം. എ സോഷ്യോളജി. കുട്ടികളുടെ മേഖലയില്‍ പ്രവൃത്തിപരിചയം അഭികാമ്യം.
പ്രായം 40 വയസ് തികയരുത്. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, വയസ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസലിനൊപ്പം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ഫോട്ടോയുമായി ഇന്റര്‍വ്യുവിന് ഹാജരാകണം.
Join the conversation