Search Kerala & Gulf Jobs

താത്കാലിക ജോലി അവസരങ്ങൾ നേരിട്ട് ഇന്റർവ്യൂ വഴി ജോലി നേടാം|Kerala sarkkar temporary vacancies kerala 2026

താത്കാലിക ജോലി അവസരങ്ങൾ നേരിട്ട് ഇന്റർവ്യൂ വഴി ജോലി നേടാം|Kerala sarkkar temporary vacancies kerala 2026

താത്കാലിക ജോലി അവസരങ്ങൾ നേരിട്ട് ഇന്റർവ്യൂ വഴി ജോലി നേടാം|Kerala sarkkar temporary vacancies kerala 2026

ക്ലര്‍ക്ക്, അദ്ധ്യാപിക,പ്രോജക്ട് സ്റ്റാഫ്,ലാബ് ടെക്നീഷ്യൻ,പാര്‍ട് ടൈം ട്യൂട്ടര്‍,ചാര്‍ട്ടേഡ് അക്കൗണ്ടന്റ് തുടങ്ങിയ സർക്കാർ സ്ഥാപനങ്ങളിലെ താത്കാലിക ജോലി ഒഴിവുകൾ

ക്ലര്‍ക്ക് നിയമനം
ഏഴംകുളം ഗ്രാമപഞ്ചായത്തിലെ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ ക്ലര്‍ക്ക് തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ ആറുമാസത്തെ താല്‍കാലിക നിയമനം നടത്തുന്നു. യോഗ്യതയുളള ഉദ്യോഗാര്‍ഥികള്‍ മതിയായ രേഖ സഹിതം അപേക്ഷിക്കണം. 
അവസാന തീയതി മെയ് 23. 
ഫോണ്‍ : 04734 240637.

പ്രോജക്ട് സ്റ്റാഫ്
തിരുവനന്തപുരത്തെ ട്രാൻസലേഷണൽ റിസർച്ച് ആന്റ് പ്രൊഫഷണൽ ലീഡർഷിപ്പ് സെന്റർ, ഗവൺമെന്റ് എൻജിനിയറിങ് കോളേജ് ബാർട്ടൺഹില്ലിൽ കരാർ അടിസ്ഥാനത്തിൽ പ്രോജക്ട് സ്റ്റാഫ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി മെയ് 25. ഓൺലൈൻ അപേക്ഷ സമർപ്പിക്കാൻ www.gecbh.ac.in, www.tplc.gecbh.ac.in സന്ദർശിക്കുക. കൂടുതൽ വിവരങ്ങൾക്ക്: 9995527866, 7736136161

അധ്യാപക ഒഴിവ്
പൂക്കോട്ടൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ഒഴിവുള്ള മാത്സ്, സോഷ്യോളജി, കൊമേഴ്‌സ്, എക്കണോമിക്‌സ്, ഹിസ്റ്ററി എന്നീ തസ്തികകളിലേക്കുള്ള അഭിമുഖം മെയ് 25ന് രാവിലെ 9.30നും അറബിക്, ഉറുദു, പൊളിറ്റിക്കല്‍ സയന്‍സ്, ഇംഗ്ലീഷ് എന്നീ തസ്തികകളിലേക്കുള്ള അഭിമുഖം ഉച്ചക്ക് 1.30നും സ്‌കൂളില്‍ നടക്കും. ഫോണ്‍-0483 2771999.

ലാബ് ടെക്നീഷ്യൻ
സി.എച്ച്.സി. പുല്ലുവിള ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റി മുഖേന ലാബ് ടെക്നീഷ്യൻ ഒഴിവിലേക്ക് അഭിമുഖം നടത്തും. മേയ് 22 രാവിലെ 10ന് സി.എച്ച്.സി. പുല്ലുവിളയിൽ വച്ചാണ് അഭിമുഖം.

More jobs 




വാക് ഇൻ ഇന്റർവ്യു
എറണാകുളം ജനറൽ ആശുപത്രിയിൽ കേരള സ്റ്റേറ്റ് എയ്ഡഡ് കൺട്രോൾ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന എ.ആർ.ടി സെന്ററിലേക്ക് മെഡിക്കൽ ഓഫീസറുടെ തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നതിന് മേയ് 26 രാവിലെ 11ന് വാക് ഇൻ ഇന്റർവ്യു നടക്കും. എം.ബി.ബി.എസ് ആണ് യോഗ്യത. ട്രാവൻകൂർ-കൊച്ചിൻ മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനും കമ്പ്യൂട്ടർ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.
താത്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസൽ, പകർപ്പ്, ബയോഡാറ്റ എന്നിവ സഹിതം സൂപ്രണ്ടിന്റെ ഓഫീസിൽ ഹാജരാകണം. കൂടുതൽവിവരങ്ങൾക്ക്: 0484-2386000

പാര്‍ട് ടൈം ട്യൂട്ടര്‍ ഒഴിവ്
പട്ടികജാതി വികസന വകുപ്പിനു കീഴില്‍ പരപ്പനങ്ങാടിയില്‍ പ്രവര്‍ത്തിക്കുന്ന ആണ്‍കുട്ടികളുടെ ഗവ.പ്രീമെട്രിക് ഹോസ്റ്റലിലെ അന്തേവാസികള്‍ക്ക് ട്യൂഷന്‍ നല്‍കുന്നതിന് പാര്‍ട് ടൈം ട്യൂട്ടര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഇംഗ്ലീഷ്, കണക്ക്, ഹിന്ദി, സോഷ്യല്‍ സയന്‍സ്, നാച്ചുറല്‍ സയന്‍സ്, ഫിസിക്കല്‍ സയന്‍സ് എന്നീ വിഷയങ്ങള്‍ പഠിപ്പിക്കാന്‍ ടി.ടി.സി, ബി.എഡ് യോഗ്യതയുള്ള തദ്ദേശവാസികളായ ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ മെയ് 20നകം തിരൂരങ്ങാടി ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം അപേക്ഷിക്കണം. ഫോണ്‍: 9645297971

ചാര്‍ട്ടേഡ് അക്കൗണ്ടന്റ് നിയമനം
മലപ്പുറം ജില്ലയിലെ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ജില്ല, ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകളുടെ 2025-26 സാമ്പത്തിക വര്‍ഷത്തെ അക്കൗണ്ടുകള്‍ സ്റ്റാറ്റിയൂട്ടറി ഓഡിറ്റ് ചെയ്യുന്നതിന് ചാര്‍ട്ടേഡ് അക്കൗണ്ടന്റിനെ നിയമിക്കുന്നു. മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, കേന്ദ്ര/ സംസ്ഥാന സര്‍ക്കാരുകള്‍ നടപ്പിലാക്കുന്ന പദ്ധതികള്‍ സ്റ്റാറ്റിയൂട്ടറി ഓഡിറ്റ് ചെയ്തു മുന്‍പരിചയമുള്ള അംഗീകൃത ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാര്‍/സ്ഥാപനങ്ങള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ മെയ് 20 വൈകുന്നേരം മൂന്നിനകം മലപ്പുറം മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, ജോയിന്റ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്ററുടെ ഓഫീസില്‍ ലഭിക്കണം. ഫോണ്‍ നമ്പര്‍. 04832734976, ഇമെയില്‍- nregampm@gmail.com.

അധ്യാപക ഒഴിവ്
മലപ്പുറം ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വിവിധ എച്ച്.എസ്.എസ്.ടി. തസ്തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. കൊമേഴ്സ് (സീനിയര്‍, ജൂനിയര്‍), ഇംഗ്ലീഷ്, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് (സീനിയര്‍), കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ഹിസ്റ്ററി, മലയാളം, (ജൂനിയര്‍) ഉദ്യോഗാര്‍ഥികള്‍ മെയ് 21 രാവിലെ ഒന്‍പതിനും ഇക്കണോമിക്സ് (സീനിയര്‍, ജൂനിയര്‍), ബോട്ടണി, സോഷ്യോളജി, പൊളിറ്റിക്കല്‍ സയന്‍സ്, അറബിക് (ജൂനിയര്‍) ഉദ്യോഗാര്‍ത്ഥികള്‍ ഉച്ചക്ക് രണ്ടിനും അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഓഫീസില്‍ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 0483 2731542.