Search Kerala & Gulf Jobs

തൊഴിൽ വാർത്തകൾ: ADAK കേരള ഫാമിലും മൊബൈൽ ഫിഷ് മാർട്ടിലും ഒഴിവുകൾ

തൊഴിൽ വാർത്തകൾ: ADAK കേരള ഫാമിലും മൊബൈൽ ഫിഷ് മാർട്ടിലും ഒഴിവുകൾ

തൊഴിൽ വാർത്തകൾ: ADAK കേരള ഫാമിലും മൊബൈൽ ഫിഷ് മാർട്ടിലും ഒഴിവുകൾ

ഫാം തൊഴിലാളികളെ നിയമിക്കുന്നു
എറണാകുളം: സംസ്ഥാന ഫിഷറീസ് വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഏജൻസി ഫോർ ഡെവലപ്മെന്റ് ഓഫ് അക്വാകൾച്ചർ കേരള (ADAK) എറണാകുളം സെൻട്രൽ റീജിയനു കീഴിലുള്ള ഞാറക്കൽ ഫാമിൽ ദിവസവേതനത്തിൽ താൽക്കാലികമായി ഫാം തൊഴിലാളികളെ നിയമിക്കുന്നു.

യോഗ്യതയും വ്യവസ്ഥകളും:

വിദ്യാഭ്യാസം: 7-ാം ക്ലാസ് പൂർത്തിയാക്കിയിരിക്കണം.
പ്രായപരിധി: 45 വയസ്സിൽ താഴെ.

പ്രത്യേക കഴിവുകൾ:
വീശുവല ഉപയോഗിച്ച് മത്സ്യബന്ധനം അറിയണം.
നീന്തലും വഞ്ചി തുഴയലും അറിയണം.

തിരഞ്ഞെടുപ്പ് രീതി: 
പ്രായോഗിക പരീക്ഷയുടെയും കൂടിക്കാഴ്ചയുടെയും അടിസ്ഥാനത്തിൽ.

കൂടെ കൊണ്ടുവരേണ്ടവ
പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന രേഖകളുടെ അസ്സൽ പകർപ്പ് സഹിതം ഹാജരാകണം

താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന രേഖകളുടെ അസ്സൽ പകർപ്പ് സഹിതം മെയ് 23 ന് രാവിലെ 10.30 ന് ഗവ. ഫിഷ് ഫാം, ഞാറക്കൽ ഓഫീസിൽ ഹാജരാകണം.

രണ്ടാമത്തെ തൊഴിൽ അവസരം (കണ്ണൂർ)

കണ്ണൂർ: കല്യാശ്ശേരി മൊബൈല്‍ ഫിഷ് മാര്‍ട്ട് അന്തിപ്പച്ചയിലേക്ക് ഡ്രൈവര്‍ കം സെയില്‍സ് മാന്‍ തസ്തികയിലേക്ക് ദിവസ വേതന വ്യവസ്ഥയിലും വര്‍ക്കര്‍ കം സെയ്ല്‍സ്മാന്‍ തസ്തികയിലേക്ക് കമ്മീഷന്‍ വ്യവസ്ഥയിലും ജീവനക്കാരെ നിയമിക്കുന്നു.

ഡ്രൈവർ കം സെയിൽസ് മാൻ
വേതന വ്യവസ്ഥ: ദിവസവേതന അടിസ്ഥാനത്തിൽ നിയമനം 

വർക്കർ കം സെയിൽസ്മാൻ
വേതന വ്യവസ്ഥ: കമ്മീഷൻ അടിസ്ഥാനത്തിൽ നിയമിക്കുന്നു.
മുൻഗണന: കല്യാശ്ശേരി മണ്ഡലത്തിൽ സ്ഥിരതാമസക്കാർക്ക് മാത്രം.

അഭിമുഖ തീയതിയും സമയവും: 

മെയ് 21, രാവിലെ 11 മണിക്ക്
സ്ഥലം: മത്സ്യഫെഡ് കണ്ണൂർ ജില്ലാ ഓഫീസ്
കൂടെ കൊണ്ടുവരേണ്ടത്: 
യോഗ്യത സർട്ടിഫിക്കറ്റുകളുടെ പകർപ്പ്
ഫോൺ: 7025233647