കേരളത്തിലെ വിവിധ ജില്ലകളിൽ പുതിയ തൊഴിൽ അവസരങ്ങൾ:ആശ വർക്കർ,കെയർ പ്രോവൈഡർ ജോബ് മേള
കേരളത്തിലെ വിവിധ ജില്ലകളിൽ പുതിയ തൊഴിൽ അവസരങ്ങൾ:ആശ വർക്കർ,കെയർ പ്രോവൈഡർ ജോബ് മേള
കേരളത്തിലെ വിവിധ ജില്ലകളിൽ പുതിയ തൊഴിൽ അവസരങ്ങൾ:ആശ വർക്കർ,കെയർ പ്രോവൈഡർ ജോബ് മേള
സർക്കാർ, അർദ്ധസർക്കാർ മേഖലകളിൽ പുതിയ തൊഴിൽ അവസരങ്ങൾ വന്നിട്ടുണ്ട്. മലപ്പുറം, തൃശൂർ, വയനാട് ജില്ലകളിലായി വിവിധ യോഗ്യതകളുള്ളവർക്ക് അവസരമുണ്ട്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ അപേക്ഷാ കാലാവധിയും അഭിമുഖ തീയതികളും ശ്രദ്ധിക്കുക.
1.മലപ്പുറം: കോട്ടയ്ക്കൽ കുടുംബാരോഗ്യ കേന്ദ്രത്തിൽ ആശാ ഒഴിവുകൾ
സ്ഥലം: കുടുംബാരോഗ്യ കേന്ദ്രം, കോട്ടയ്ക്കൽ, മലപ്പുറം
ഒഴിവുകളുടെ എണ്ണം: 3
ഒഴിവുള്ള വാർഡുകൾ: 10, 29, 35
യോഗ്യത വിവരങ്ങൾ
വിവാഹിത / വിധവ / വിവാഹമോചനം നടന്ന സ്ത്രീകൾ.
പ്രായം: 25 മുതൽ 45 വയസ്സ് വരെ.
വിദ്യാഭ്യാസം: പത്താം ക്ലാസ് പാസ്.
ഒഴിവുള്ള വാർഡുകളിലെ സ്ഥിരതാമസക്കാരായിരിക്കണം.
(അപേക്ഷകർ ഇല്ലെങ്കിൽ നഗരസഭാ പരിധിയിലെ താമസക്കാരെ പരിഗണിക്കും)
മുൻഗണന: മുൻ ആശാ പ്രവർത്തകർ
ആരോഗ്യ മേഖലയിൽ സന്നദ്ധസേവനം നടത്തിയവർ.
അപേക്ഷിക്കേണ്ട വിലാസം:
മെഡിക്കൽ ഓഫീസർ,
കുടുംബാരോഗ്യ കേന്ദ്രം,
കോട്ടയ്ക്കൽ
അവസാന തീയതി: ജൂൺ 18
അഭിമുഖ തീയതി: ജൂൺ 18, രാവിലെ 10 മണിക്ക്
അഭിമുഖ സ്ഥലം: കോട്ടക്കൽ മുനിസിപ്പാലിറ്റി
2.തൃശൂർ: പ്രത്യാശ ഭവനിൽ കെയർ പ്രൊവൈഡർ നിയമനം
സ്ഥാപനം:പ്രത്യാശ ഭവൻ, രാമവർമപുരം
ജോലി: മാനസിക വെല്ലുവിളികൾ നേരിടുന്ന 18 വയസ്സിന് മുകളിലുള്ള സ്ത്രീകളെ പരിചരിക്കുക (കരാർ അടിസ്ഥാനത്തിൽ)
യോഗ്യതകൾ:സ്ത്രീകൾക്ക് മാത്രം
വിദ്യാഭ്യാസം: എട്ടാം ക്ലാസ് പാസ്
പ്രായപരിധി: 50 വയസ്സിൽ താഴെ
സേവന മനോഭാവം ഉണ്ടായിരിക്കണം.
അപേക്ഷിക്കുന്ന രീതി:
വെള്ളക്കടലാസിൽ സ്വയം തയ്യാറാക്കിയ അപേക്ഷ, ജനനത്തീയതിയും വിദ്യാഭ്യാസ യോഗ്യതയും തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം നേരിട്ടെത്തണം.
തീയതി & സമയം: ജൂൺ 12, രാവിലെ 11 മണി
സ്ഥലം: പ്രത്യാശ ഭവൻ, രാമവർമപുരം
ഫോൺ: 0487 2325863.
3.വയനാട്: ASAP കേരളയുടെ തൊഴിൽ മേള
സംഘാടകർ: ASAP കേരള
സ്ഥലം: കമ്മ്യൂണിറ്റി സ്കിൽ പാർക്ക്, മാനന്തവാടി, വയനാട്
തീയതി & സമയം: ജൂൺ 20, രാവിലെ 10 മണി മുതൽ.
യോഗ്യത വിവരങ്ങൾ
പ്ലസ് ടു, ഡിഗ്രി, പി.ജി യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ
എന്തൊക്കെ കൊണ്ടുവരണം:
ബയോഡേറ്റ (CV
അനുബന്ധ സർട്ടിഫിക്കറ്റുകൾ
മറ്റു വിവരങ്ങൾ
തൊഴിലവസരങ്ങൾ നൽകാൻ താത്പര്യമുള്ള സ്ഥാപനങ്ങൾക്കും ബന്ധപ്പെടാം.ഫോൺ: 9495999669
Join the conversation