പാലക്കാട് ഐ.ഐ.ടിയിൽ പ്രോജക്ട് സ്റ്റാഫ് ഒഴിവുകൾ;ഉയർന്ന ശമ്പളത്തിൽ ജോലി
പാലക്കാട് ഐ.ഐ.ടിയിൽ പ്രോജക്ട് സ്റ്റാഫ് ഒഴിവുകൾ;ഉയർന്ന ശമ്പളത്തിൽ ജോലി
പാലക്കാട് ഐ.ഐ.ടിയിൽ പ്രോജക്ട് സ്റ്റാഫ് ഒഴിവുകൾ;ഉയർന്ന ശമ്പളത്തിൽ ജോലി
പാലക്കാട്: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (IIT) പാലക്കാട് വിവിധ പ്രോജക്ട് സ്റ്റാഫ് തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ആകെ 3 ഒഴിവുകളാണുള്ളത്.താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഓരോ തസ്തികയുടെയും യോഗ്യത, ശമ്പളം, അപേക്ഷാ രീതി എന്നിവ പരിശോധിച്ച് അപേക്ഷിക്കാം.
ഒഴിവുകളുടെ വിശദാംശങ്ങൾ
1.പ്രോജക്ട് ടെക്നിക്കൽ സപ്പോർട്ട് III
ഒഴിവുകൾ:1.
ശമ്പളം: ₹30,800/- പ്രതിമാസം
യോഗ്യത: മൈക്രോബയോളജി / ബയോകെമിസ്ട്രിയിലോ അനുബന്ധ മേഖലയിലോ ഉള്ള M.Sc / M.S / M.Tech. GATE / CSIR-JRF അല്ലെങ്കിൽ തത്തുല്യ ദേശീയതല പരീക്ഷാ സ്കോർ നിർബന്ധമാണ്.
പ്രായപരിധി: 31 വയസ്സ് കവിയരുത്.
അപേക്ഷാ സമർപ്പണ അവസാന തീയതി: ജൂൺ 30, 2026.
2. ജൂനിയർ റിസർച്ച് ഫെലോ (JRF)
ഒഴിവുകൾ: 1
ശമ്പളം:37,000/- പ്രതിമാസം
യോഗ്യത: കമ്പ്യൂട്ടർ സയൻസ് / ഡേറ്റാ സയൻസ് / ഇലക്ട്രിക്കൽ എൻജിനിയറിങ്ങിലുള്ള B.E / B.Tech / M.E / M.Tech. അല്ലെങ്കിൽ റിസർച്ച് എൻജിനിയറിങ് / ടെക്നോളജിയിലുള്ള ബിരുദാനന്തര ബിരുദം.
പ്രായപരിധി: 31 വയസ്സ് കവിയരുത്.
അപേക്ഷാ സമർപ്പണ അവസാന തീയതി: ജൂലൈ 10, 2026.
3.സീനിയർ റിസർച്ച് ഫെലോ (SRF)
ഒഴിവുകൾ: 1
ശമ്പളം: ₹42,000/- പ്രതിമാസം
യോഗ്യത: കമ്പ്യൂട്ടർ സയൻസ് / ഡേറ്റാ സയൻസ് / ഇലക്ട്രിക്കൽ എൻജിനിയറിങ്ങിലുള്ള B.E / B.Tech / M.E / M.Tech അല്ലെങ്കിൽ റിസർച്ച് എൻജിനിയറിങ് / ടെക്നോളജിയിലുള്ള ബിരുദാനന്തര ബിരുദം. കൂടാതെ 2 വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.
പ്രായപരിധി: 35 വയസ്സ് കവിയരുത്.
അപേക്ഷാ സമർപ്പണ അവസാന തീയതി: ജൂലൈ 10, 2026.
അപേക്ഷാ രീതി
ഓരോ തസ്തികയ്ക്കും വ്യത്യസ്തമായ അപേക്ഷാ രീതിയാണുള്ളത്:
പ്രോജക്ട് ടെക്നിക്കൽ സപ്പോർട്ട് III: വിശദവിവരങ്ങൾ അടങ്ങിയ CV, യോഗ്യത തെളിയിക്കുന്ന രേഖകൾ എന്നിവ സ്കാൻ ചെയ്ത് PDF ഫോർമാറ്റിൽ prasannabhat@iitpkd.ac.in എന്ന ഇ-മെയിലിലേക്ക് അയക്കുക.
ജൂനിയർ റിസർച്ച് ഫെലോ (JRF): ഗൂഗിൾ ഫോം വഴി ഓൺലൈനായി അപേക്ഷിക്കുക.
സീനിയർ റിസർച്ച് ഫെലോ (SRF): വിശദവിവരങ്ങൾ അടങ്ങിയ CV, യോഗ്യത തെളിയിക്കുന്ന രേഖകൾ എന്നിവ PDF ഫോർമാറ്റിൽ sahely@iitpkd.ac.in എന്ന ഇ-മെയിലിലേക്ക് അയക്കുക.
പ്രധാന ലിങ്കുകൾ
JRF ഓൺലൈൻ അപേക്ഷാ ലിങ്ക്: Google Form Link
ഔദ്യോഗിക വെബ്സൈറ്റ്: www.iitpkd.ac.in
പ്രധാന കുറിപ്പ്
അപേക്ഷിക്കുന്നതിന് മുൻപായി IIT പാലക്കാടിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് ഔദ്യോഗിക വിജ്ഞാപനം പൂർണ്ണമായും വായിച്ചു മനസ്സിലാക്കുക.
Join the conversation