കേരള പോലീസിൽ ജോലി വേണോ? സ്ഥിരം സർക്കാർ ജോലി വിജ്ഞാപനം പുറത്തിറങ്ങി
കേരള പോലീസിൽ ജോലി വേണോ? സ്ഥിരം സർക്കാർ ജോലി വിജ്ഞാപനം പുറത്തിറങ്ങി: Kerala PSC Police Constable Driver Notification 2026 (Noti. No. 30/2026) – Apply Now!
കേരള പബ്ലിക് സർവീസ് കമ്മിഷൻ (PSC) Police Constable Driver / Woman Police Constable Driver തസ്തികയിലേക്കുള്ള വിജ്ഞാപനം (Noti. No. 30/2026) പുറത്തിറക്കിയിട്ടുണ്ട്. താൽപ്പര്യവും യോഗ്യതയും ഉള്ള ഉദ്യോഗാർത്ഥികൾക്ക് 2026 ജൂലൈ 1-ന് മുമ്പായി ഓൺലൈനായി അപേക്ഷിക്കാം.
പ്രധാന വിവരങ്ങൾ ഒറ്റനോട്ടത്തിൽ?
വിവരം / വിശദാംശങ്ങൾ
- വകുപ്പ് : കേരള പോലീസ്
- തസ്തികയുടെ പേര്: പോലീസ് കോൺസ്റ്റബിൾ ഡ്രൈവർ / വനിത പോലീസ് കോൺസ്റ്റബിൾ ഡ്രൈവർ
- ശമ്പള സ്കെയിൽ : 31,100 - ₹66,800
- ഒഴിവുകൾ പ്രതീക്ഷിക്കുന്നു (Anticipated)
- നിയമന രീതി: നേരിട്ടുള്ള നിയമനം (സംസ്ഥാന വ്യാപകം)
- അപേക്ഷാ ഫീസ്: ഇല്ല
- അപേക്ഷിക്കാനുള്ള അവസാന തീയതി ജൂലൈ 1, 2026 (ബുധനാഴ്ച) രാത്രി 12 മണി വരെ
പ്രായപരിധി (Age Limit)
മിനിമം പ്രായം: 20 വയസ്സ്
പരമാവധി പ്രായം: 32 വയസ്സ്
ജനനത്തീയതി: 02.01.1994 മുതൽ 01.01.2006 വരെ (രണ്ട് തീയതികളും ഉൾപ്പെടെ)
ഉയർന്ന പ്രായപരിധിയിൽ ഇളവ്:
ഒ.ബി.സി (Other Backward Classes): 35 വയസ്സ് വരെ
എസ്.സി/എസ്.ടി (Scheduled Caste/Scheduled Tribe): 37 വയസ്സ് വരെ
എക്സ്-സർവീസ്മെൻ: 45 വയസ്സ് വരെ.
വിദ്യാഭ്യാസ യോഗ്യത (Educational Qualification)
ഹയർ സെക്കണ്ടറി (പ്ലസ് ടു) അല്ലെങ്കിൽ തത്തുല്യമായ വിദ്യാഭ്യാസം പാസായിരിക്കണം.
ടെക്നിക്കൽ യോഗ്യത (Technical Qualification)
ഡ്രൈവിംഗ് ലൈസൻസ്: മോട്ടോർ സൈക്കിൾ (ഗിയർ), ലൈറ്റ് മോട്ടോർ വെഹിക്കിൾ (LMV), ഹെവി പാസഞ്ചർ വെഹിക്കിൾ (HPV), ഹെവി ഗുഡ്സ് വെഹിക്കിൾ (HGV) എന്നിവയ്ക്കുള്ള സാധുവായ ഡ്രൈവിംഗ് ലൈസൻസും ബാഡ്ജും ഉണ്ടായിരിക്കണം.
പ്രായോഗിക പരീക്ഷ: കേരള PSC നടത്തുന്ന പ്രായോഗിക പരീക്ഷയിൽ LMV/HPV/HGV വാഹനങ്ങൾ ഓടിക്കാനുള്ള കഴിവ് തെളിയിക്കണം.
അപേക്ഷിക്കേണ്ട രീതി (How to Apply)
- കേരള PSC ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in-ൽ 'One Time Registration' രജിസ്റ്റർ ചെയ്യുക.
- രജിസ്റ്റർ ചെയ്ത ശേഷം User ID ഉം Password ഉം ഉപയോഗിച്ച് Profile-ൽ ലോഗിൻ ചെയ്യുക.
- Notification Link-ൽ ആവശ്യമുള്ള തസ്തികയുടെ 'Apply Now' ബട്ടണിൽ ക്ലിക്ക് ചെയ്യുക.
- പ്രൊഫൈലിലെ വിവരങ്ങൾ ശരിയാണെന്ന് ഉറപ്പുവരുത്തി അപേക്ഷ സമർപ്പിക്കുക.
- അപേക്ഷ സമർപ്പിച്ച ശേഷം അതിൽ മാറ്റം വരുത്താനോ ഡിലീറ്റ് ചെയ്യാനോ സാധിക്കില്ല.
- അപേക്ഷാ ഫീസ് ഇല്ല.
- അവസാന തീയതി: 2026 ജൂലൈ 1 (ബുധനാഴ്ച) രാത്രി 12 മണി.
പ്രധാനപ്പെട്ട നിർദ്ദേശങ്ങൾ?
യോഗ്യത തെളിയിക്കുന്ന ഡോക്യുമെന്റുകൾ അപ്ലോഡ് ചെയ്യാനുള്ള നിർദ്ദേശം ലഭിച്ചാൽ സമയബന്ധിതമായി ചെയ്യുക.
ജാതി സംബന്ധിച്ച തർക്കങ്ങൾക്ക് ഗസറ്റ് നോട്ടിഫിക്കേഷൻ ഹാജരാക്കണം.
തെറ്റായ വിവരങ്ങൾ നൽകുന്നത് ഗുരുതരമായ നിയമനടപടികൾക്കും അയോഗ്യതയ്ക്കും കാരണമാകും.
Join the conversation