Search Kerala & Gulf Jobs

ക്ലീൻ കേരള കമ്പനിയിൽ വിവിധ ജില്ലകളിലായി ഒഴിവുകൾ

ക്ലീൻ കേരള കമ്പനിയിൽ വിവിധ ജില്ലകളിലായി ഒഴിവുകൾ:clean Kerala Company Limited job vacancies 2026

ക്ലീൻ കേരള കമ്പനിയിൽ വിവിധ ജില്ലകളിലായി ഒഴിവുകൾ; clean Kerala Company Limited job vacancies 2026 

തദ്ദേശസ്വയംഭരണ വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ ക്ലീൻ കേരള കമ്പനി ലിമിറ്റഡ്, ഒന്നിലധികം ജില്ലകളിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് പ്രസ്തുത ഒഴിവുകളിൽ അപേക്ഷിക്കാവുന്നതാണ്.

1.ഹെൽപ്പർ തസ്തിക (തിരുവനന്തപുരം)

ക്ലീൻ കേരള കമ്പനിയുടെ തിരുവനന്തപുരം ജില്ലാ കാര്യാലയത്തിൽ ബൾക്ക് വേസ്റ്റ് ശേഖരണത്തിനായി ഹെൽപ്പർ തസ്തികയിലേക്ക് നിയമനം നടത്തുന്നു. ഇത് വാക്ക്-ഇൻ ഇന്റർവ്യൂവിലൂടെയാണ്.

യോഗ്യത: പത്താം ക്ലാസ് പാസായവരും ശാരീരികക്ഷമതയുള്ളവരുമായ പുരുഷന്മാർക്ക് അപേക്ഷിക്കാം.
ഇന്റർവ്യൂ തീയതിയും സമയവും: ജൂലൈ 2, രാവിലെ 10 മണി.

രേഖകൾ: വിദ്യാഭ്യാസ യോഗ്യത, പ്രായം, പരിചയം, തിരിച്ചറിയൽ എന്നിവ തെളിയിക്കുന്ന അസൽ രേഖകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും, ഒരു മാസത്തിനകം എടുത്ത പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റിന്റെ അസലും സഹിതം ഹാജരാകണം.

വിലാസം: ക്ലീൻ കേരള കമ്പനി ലിമിറ്റഡ്, രണ്ടാം നില, സ്റ്റേറ്റ് മുനിസിപ്പൽ ഹൗസ്, വഴുതക്കാട്, തിരുവനന്തപുരം-10.
ഫോൺ: 9447792058.

2.ജില്ലാ കോർഡിനേറ്റർമാർ (തിരുവനന്തപുരം, കൊല്ലം, എറണാകുളം)

ജില്ലാ കോർഡിനേറ്റർമാരുടെ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനത്തിന് വാക്ക്-ഇൻ ഇന്റർവ്യൂ നടത്തുന്നു. മാലിന്യ സംസ്കരണ രംഗത്ത് പരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും.

യോഗ്യത: ബിരുദവും 2 വർഷത്തെ പ്രവർത്തി പരിചയവും ആവശ്യമാണ്. പരമാവധി പ്രായപരിധി 50 വയസ്സ്.
ഇന്റർവ്യൂ തീയതിയും സമയവും: ജൂലൈ 1, രാവിലെ 10 മണി.
രേഖകൾ: വിദ്യാഭ്യാസ യോഗ്യത, പ്രായം, പരിചയം, തിരിച്ചറിയൽ എന്നിവ തെളിയിക്കുന്ന അസൽ രേഖകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ഹാജരാകണം.

വിലാസം: ക്ലീൻ കേരള കമ്പനി ലിമിറ്റഡ്, രണ്ടാം നില, സ്റ്റേറ്റ് മുനിസിപ്പൽ ഹൗസ്, വഴുതക്കാട്, തിരുവനന്തപുരം
ഫോൺ: 9447792058

3.എൻ.ആർ.എൽ.എം അക്കൗണ്ടന്റ് (തൃശൂർ - മറ്റ് ജില്ലകളിലേക്കും ബാധകം)

കുടുംബശ്രീ ജില്ലാ മിഷനുകളിൽ എൻ.ആർ.എൽ.എം അക്കൗണ്ടന്റ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. നിലവിൽ തൃശൂർ ജില്ലയിൽ ഒരു ഒഴിവുണ്ട്. എന്നാൽ, ഒരു വർഷത്തെ കരാർ കാലാവധിക്കിടെ മറ്റ് ജില്ലകളിൽ ഒഴിവ് വരുന്ന പക്ഷം ഈ റാങ്ക് ലിസ്റ്റിൽ നിന്ന് നിയമനം നടത്തും.

അപേക്ഷിക്കാനുള്ള അവസാന തീയതി: ജൂലൈ 1, വൈകുന്നേരം 5 മണി വരെ.
അപേക്ഷാ രീതി: ഓൺലൈൻ മുഖേന (www.cmd.kerala.gov.in).

വിദ്യാഭ്യാസ യോഗ്യത
ബി.കോം, ഡി.സി.എ, ടാലി. കുറഞ്ഞത് രണ്ടു വർഷത്തെ അക്കൗണ്ടന്റ് പരിചയം നിർബന്ധമാണ് (സർക്കാർ/അർദ്ധസർക്കാർ വകുപ്പുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, കുടുംബശ്രീ എന്നിവയിൽ).

പ്രായപരിധി
2026 ജനുവരി 1-ന് 40 വയസ്സിൽ കൂടരുത്.
വേതനം: പ്രതിമാസം 30,000 രൂപ.
അപേക്ഷാ ഫീസ്: 500 രൂപ (ഓൺലൈനായി അടയ്ക്കാം).
കരാർ കാലാവധി: നിയമനം ലഭിക്കുന്ന തീയതി മുതൽ 2027 മാർച്ച് 31 വരെ (പ്രവർത്തനമികവിന്റെ അടിസ്ഥാനത്തിൽ ദീർഘിപ്പിക്കാം).

പ്രധാന നിർദ്ദേശങ്ങൾ:

ജോലിയുടെ സ്വഭാവം (അക്കൗണ്ടന്റ്): കുടുംബശ്രീ മുഖേന നടപ്പിലാക്കുന്ന കേന്ദ്ര-സംസ്ഥാനാവിഷ്കൃത പദ്ധതിയായ എൻ.ആർ.എൽ.എം പദ്ധതിയുടെ ഭാഗമായുള്ള സംസ്ഥാന-ജില്ലാ തല വരവുചെലവ് കണക്കുകൾ കൈകാര്യം ചെയ്യുകയാണ് ജോലി.

റാങ്ക് ലിസ്റ്റ്: പ്രസിദ്ധീകരിക്കുന്ന റാങ്ക് ലിസ്റ്റിന് ഒരു വർഷത്തെ കാലാവധിയുണ്ടായിരിക്കും. ലിസ്റ്റിൽ നിന്ന് നിയമന ശുപാർശ ലഭിച്ചിട്ടും യഥാസമയം ജോലിയിൽ പ്രവേശിക്കാത്തവരുടെ നിയമനം റദ്ദാക്കും.

പൊതു നിർദ്ദേശം
എല്ലാ അപേക്ഷകളും നിശ്ചിത ഫോർമാറ്റിൽ ഓൺലൈനായി സമർപ്പിക്കണം. ഓൺലൈൻ അല്ലാതെയുള്ളതും യഥാസമയം ലഭിക്കാത്തതും യോഗ്യതയില്ലാത്തതുമായ അപേക്ഷകൾ നിരസിക്കുന്നതാണ്.