Search Kerala & Gulf Jobs

ഫിഷറീസ് വകുപ്പിൽ ലൈഫ് ഗാർഡ് ഒഴിവുകൾ; അപേക്ഷ ക്ഷണിച്ചു

ഫിഷറീസ് വകുപ്പിൽ ലൈഫ് ഗാർഡ് ഒഴിവുകൾ; അപേക്ഷ ക്ഷണിച്ചു

ആലപ്പുഴ ജില്ലയിലെ തോട്ടപ്പള്ളി ഫിഷറീസ് സ്റ്റേഷൻ കേന്ദ്രീകരിച്ച് താൽക്കാലിക അടിസ്ഥാനത്തിൽ ലൈഫ് ഗാർഡുമാരെ നിയമിക്കുന്നു. ട്രോൾബാൻ 2026 അവസാനിച്ചതിന് ശേഷം കടൽ രക്ഷാ പ്രവർത്തനങ്ങൾക്കായാണ് ഈ നിയമനം. താൽപര്യമുള്ള യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷകൾ സമർപ്പിക്കാം.

യോഗ്യതാ വിവരങ്ങൾ
പ്രായപരിധി: 20 മുതൽ 60 വയസ്സ് വരെ
മത്സ്യത്തൊഴിലാളി രജിസ്ട്രേഷൻ: രജിസ്റ്റർ ചെയ്ത മത്സ്യത്തൊഴിലാളി ആയിരിക്കണം

ശാരീരികക്ഷമത
പ്രതികൂല കാലാവസ്ഥയിലും കടലിൽ നീന്താനും രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെടാനും കായികക്ഷമത ഉണ്ടായിരിക്കണം

പരിശീലനം: ഗോവയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ സ്പോർട്സ് (NIWS)-ൽ നിന്ന് പരിശീലനം നേടിയിരിക്കണം.

അപേക്ഷ സമർപ്പിക്കേണ്ട വിലാസം
ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ
ഫിഷറീസ് സ്റ്റേഷൻ,
തോട്ടപ്പള്ളി ഹാർബർ,
ആലപ്പുഴ – 688 013.

പ്രധാനപ്പെട്ട തീയതി
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 2026 ജൂലൈ 16.

കൂടുതൽ വിവരങ്ങൾക്ക്
പ്രവൃത്തി ദിവസങ്ങളിൽ ഓഫീസുമായി ബന്ധപ്പെടാം.
ഫോൺ: 0477 2297707, 9447967155.