Search Kerala & Gulf Jobs

MRF ലിമിറ്റഡിൽ ജോലി അവസരം: കോട്ടയം ഫാക്ടറിയിൽ വാക്ക്-ഇൻ ഇന്റർവ്യൂ വഴി ജോലി നേടാം

MRF ലിമിറ്റഡിൽ ജോലി അവസരം: കോട്ടയം ഫാക്ടറിയിൽ വാക്ക്-ഇൻ ഇന്റർവ്യൂ വഴി ജോലി നേടാം 

ഇന്ത്യയിലെ പ്രമുഖ ടയർ നിർമ്മാണ കമ്പനിയായ MRF ലിമിറ്റഡ്, കേരളത്തിലെ കോട്ടയം ജില്ലയിലുള്ള തങ്ങളുടെ വടവാതൂർ ഫാക്ടറിയിൽ പുതിയ നിയമനങ്ങൾ പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രൊഡക്ഷൻ ഡിപ്പാർട്ട്മെന്റിൽ ട്രെയിനി ഒഴിവുകളിലേക്ക് താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്കായി നേരിട്ടുള്ള അഭിമുഖം (Walk-in Interview) സംഘടിപ്പിക്കുന്നു.


ലഭ്യമായ ഒഴിവുകൾ
ഇത്തവണത്തെ റിക്രൂട്ട്മെന്റിൽ MRF രണ്ട് വിഭാഗങ്ങളിലായി ട്രെയിനികളെ ആവശ്യമുണ്ട്:

▪️ LEAD Trainees
▪️ PMIS Trainees

അപേക്ഷാ യോഗ്യതകൾ
വിദ്യാഭ്യാസ യോഗ്യത
വിവിധ വിദ്യാഭ്യാസ യോഗ്യതകളുള്ള ഉദ്യോഗാർത്ഥികൾക്ക് ഈ അവസരത്തിൽ പങ്കെടുക്കാവുന്നതാണ്:

▪️10-ാം ക്ലാസ്
▪️12-ാം ക്ലാസ്
▪️ITI
▪️ഡിപ്ലോമ
▪️ഡിഗ്രി
▪️B.E / B.Tech

പ്രായപരിധി വിവരങ്ങൾ 
കുറഞ്ഞ പ്രായം: 18 വയസ്സ്
10th, 12th, ITI യോഗ്യതയുള്ളവർ: 28 വയസ്സിൽ താഴെ.
ഡിപ്ലോമ / ഡിഗ്രി / എഞ്ചിനീയറിംഗ് ട്രെയിനികൾ: 25 വയസ്സിൽ താഴെ.
പുരുഷ ഉദ്യോഗാർത്ഥികൾക്ക് മാത്രം.

പരിശീലന കാലയളവ്
ട്രെയിനികളുടെ പരിശീലന കാലാവധി 3 വർഷം ആണ്. ഈ കാലയളവിൽ തന്നെ മികച്ച സ്റ്റൈപ്പൻഡും മറ്റ് ആനുകൂല്യങ്ങളും കമ്പനി നൽകുന്നു.

പ്രതിമാസ സ്റ്റൈപ്പൻഡ് വിശദാംശങ്ങൾ

ഒന്നാം വർഷം
10th, 12th, ITI: ₹19,000
ഡിപ്ലോമ: ₹21,000
ഡിഗ്രി / B.E / B.Tech: ₹22,000

രണ്ടാം വർഷം
10th, 12th, ITI: ₹20,000
ഡിപ്ലോമ: ₹22,000
ഡിഗ്രി / B.E / B.Tech: ₹23,000

മൂന്നാം വർഷം
10th, 12th, ITI: ₹21,000
ഡിപ്ലോമ: ₹23,000
ഡിഗ്രി / B.E / B.Tech: ₹24,000.

വാർഷിക കംപ്ലീഷൻ ബോണസ്

LEAD Trainees-ന് മാത്രമായി ലഭ്യമാകുന്ന പ്രത്യേക ബോണസ് പാക്കേജ്:

ഒന്നാം വർഷം: 6 മാസം തികയുമ്പോൾ ₹4,000, വർഷാവസാനം ₹6,000 (ആകെ: ₹10,000)

രണ്ടാം വർഷം: 6 മാസം തികയുമ്പോൾ ₹8,000, വർഷാവസാനം ₹12,000 (ആകെ: ₹20,000)

മൂന്നാം വർഷം: 6 മാസം തികയുമ്പോൾ ₹12,000, വർഷാവസാനം ₹18,000 (ആകെ: ₹30,000)

മറ്റ് ആനുകൂല്യങ്ങൾ

MRF തങ്ങളുടെ ട്രെയിനികൾക്ക് മികച്ച സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്:

▪️കാന്റീൻ സൗകര്യം
▪️സൗജന്യ മെഡിക്കൽ ഇൻഷുറൻസ്
▪️യൂണിഫോം
▪️സേഫ്റ്റി ഷൂസ്

ഇന്റർവ്യൂ വിശദാംശങ്ങൾ?

തീയതി: 2026 ജൂലൈ 13 (തിങ്കളാഴ്ച)
സമയം: രാവിലെ 9:00 മണി
ലൊക്കേഷൻ: വടവാതൂർ ഫാക്ടറി, കോട്ടയം, കേരളം - 686010
വെബ്സൈറ്റ്: www.mrftyres.com

അപേക്ഷിക്കേണ്ട വിധം?

താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ നിശ്ചിത തീയതിയിൽ നേരിട്ട് ഇന്റർവ്യൂവിന് ഹാജരാകണം. ഒറിജിനൽ സർട്ടിഫിക്കറ്റുകളും (അക്കാദമിക്, പ്രായം തെളിയിക്കുന്നത്, ഐഡൻ്റിറ്റി) ബയോഡാറ്റയും കരുതേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക് കമ്പനിയുടെ ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്:
ഫോൺ: 0481-2570461
മൊബൈൽ: 9447009605.

പ്രധാനപ്പെട്ട നിർദേശം?

MRF ലിമിറ്റഡും അതിന്റെ ഗ്രൂപ്പ് കമ്പനികളും പൂർണ്ണമായും മെറിറ്റ് അടിസ്ഥാനമാക്കിയുള്ള റിക്രൂട്ട്മെന്റ് പ്രക്രിയയാണ് പിന്തുടരുന്നത്. ജോലി ലഭിക്കുന്നതിനായി ഉദ്യോഗാർത്ഥികളിൽ നിന്ന് റിക്രൂട്ട്മെന്റിന്റെ ഒരു ഘട്ടത്തിലും യാതൊരുവിധ പണവും ആവശ്യപ്പെടുകയോ സ്വീകരിക്കുകയോ ചെയ്യുന്നതല്ല. അതിനാൽ, പണം ആവശ്യപ്പെടുന്ന ഏതെങ്കിലും വ്യാജ പ്രചരണങ്ങളിൽ വീഴാതിരിക്കാൻ എല്ലാ ഉദ്യോഗാർത്ഥികളും പ്രത്യേകം ശ്രദ്ധിക്കുക.