Search Kerala & Gulf Jobs

കൊച്ചിൻ ദേവസ്വം ബോർഡിൽ 22 ഒഴിവുകൾ; കോളജുകളിൽ നിയമനം, ഏഴാം ക്ലാസ് യോഗ്യത മുതൽ

കൊച്ചിൻ ദേവസ്വം ബോർഡിൽ 22 ഒഴിവുകൾ; കോളജുകളിൽ നിയമനം, ഏഴാം ക്ലാസ് യോഗ്യത മുതൽ

കൊച്ചിൻ ദേവസ്വം ബോർഡിന് കീഴിലുള്ള കോളജുകളിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 22 ഒഴിവുകൾ. ഓഫീസ് അറ്റൻഡർ മുതൽ എൽഡി ക്ലർക്ക്, യുജിസി ലൈബ്രേറിയൻ തുടങ്ങിയ തസ്തികകളിലാണ് നിയമനം. ഏഴാം ക്ലാസ് യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം.

ഒഴിവുകളുടെ വിശദാംശങ്ങൾ


1. എൽഡി ക്ലർക്ക് (LD Clerk)
ആകെ ഒഴിവുകൾ: 09
കോളജുകൾ: ശ്രീ കേരളവർമ്മ കോളജ് – 7, ശ്രീ വിവേകാനന്ദ കോളജ് – 2
യോഗ്യത: പത്താം ക്ലാസ് വിജയം, ഹയർ KGTE ഇംഗ്ലീഷ് ടൈപ്പ്റൈറ്റിംഗ്, ലോവർ KGTE മലയാളം ടൈപ്പ്റൈറ്റിംഗ്, കംപ്യൂട്ടർ വേഡ് പ്രൊസസിംഗ് എന്നിവ ആവശ്യമാണ്.

2. എൽഡി കംപ്യൂട്ടർ അസിസ്റ്റന്റ് (LD Computer Assistant)
ആകെ ഒഴിവുകൾ: 02
കോളജുകൾ: ശ്രീ കേരളവർമ്മ – 1, ശ്രീ വിവേകാനന്ദ – 1
യോഗ്യത: പത്താം ക്ലാസ്, ഹയർ KGTE ഇംഗ്ലീഷ് ടൈപ്പ്റൈറ്റിംഗ്, ലോവർ KGTE മലയാളം ടൈപ്പ്റൈറ്റിംഗ്, കംപ്യൂട്ടർ വേഡ് പ്രൊസസിംഗ് എന്നീ യോഗ്യതകൾ ആവശ്യമാണ്.

3. യുജിസി ലൈബ്രേറിയൻ (UGC Librarian)
ആകെ ഒഴിവുകൾ: 02
കോളജുകൾ: ശ്രീ കേരളവർമ്മ – 1, ശ്രീ വിവേകാനന്ദ – 1
യോഗ്യത: ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസിൽ കുറഞ്ഞത് 55 ശതമാനം മാർക്കോടെ മാസ്റ്റർ ബിരുദം. കൂടാതെ NET യോഗ്യതയോ Ph.D. യോഗ്യതയോ ഉണ്ടായിരിക്കണം.

4. എൽഡി സ്റ്റോർ കീപ്പർ (LD Store Keeper)
ആകെ ഒഴിവുകൾ: 01
കോളജ്: ശ്രീ കേരളവർമ്മ – 1
യോഗ്യത: പത്താം ക്ലാസ് വിജയം.

5. മെക്കാനിക് (Mechanic)
ആകെ ഒഴിവുകൾ: 01
കോളജ്: ശ്രീ കേരളവർമ്മ – 1

യോഗ്യത: എട്ടാം ക്ലാസ് വിജയവും മെക്കാനിക്കൽ അല്ലെങ്കിൽ ഇലക്ട്രോണിക്സ് വിഭാഗത്തിൽ ITI അല്ലെങ്കിൽ ഡിപ്ലോമ യോഗ്യതയും ആവശ്യമാണ്.

6. ഓഫീസ് അറ്റൻഡന്റ് (Office Attendant)
ആകെ ഒഴിവുകൾ: 07
യോഗ്യത: ഏഴാം ക്ലാസ് വിജയം. സാധുവായ ഭിന്നശേഷി സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.

പ്രധാന തീയതികളും അപേക്ഷാ രീതിയും

അപേക്ഷ ആരംഭിക്കുന്ന തീയതി: 28/10/2026 മുതൽ വെബ്സൈറ്റിൽ നിന്ന് അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്യാം.

അവസാന തീയതി: പൂരിപ്പിച്ച അപേക്ഷകൾ 27/11/2026-ന് വൈകുന്നേരത്തിനകം ഓഫീസിൽ ലഭിക്കണം.

അപേക്ഷാ ഫീസ്: 1,000 രൂപ. തൃശൂരിൽ മാറാവുന്ന രീതിയിൽ "The Secretary, Cochin Devaswom Board" എന്ന പേരിൽ ഡിമാൻഡ് ഡ്രാഫ്റ്റ് (DD) എടുക്കണം. ഭിന്നശേഷി അപേക്ഷകർക്ക് ഫീസ് ഇല്ല.

അപേക്ഷിക്കേണ്ട വിധം: 
ഫോം പൂരിപ്പിച്ച്, ഡിഡിയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം തപാൽ വഴി അയക്കണം.

കൂടുതൽ വിവരങ്ങൾക്ക്
വിജ്ഞാപനത്തിന്റെ പൂർണ്ണ രൂപം ചുവടെയുള്ള ലിങ്കിൽ ലഭ്യമാണ്:

പരമാവധി ഷെയർ ചെയ്യുക – ഈ അവസരം ആവശ്യമുള്ളവരിലേക്ക് എത്തിക്കുക!