Search Kerala & Gulf Jobs

പ്ലസ് ടു യോഗ്യത ഉള്ളവർക്ക് താൽക്കാലിക കംപ്യൂട്ടർ ഡാറ്റ എൻട്രി ഓപ്പറേറ്റർ ആവാൻ അവസരം

കോളേജ് ഓഫ് എൻജിനീയറിംഗ്  താൽക്കാലിക കംപ്യൂട്ടർ ഡാറ്റ എൻട്രി ഓപ്പറേറ്റർ നിയമനം 2026

താൽക്കാലിക നിയമനം – കംപ്യൂട്ടർ ഡാറ്റ എൻട്രി ഓപ്പറേറ്റർ

കോളേജ് ഓഫ് എൻജിനീയറിംഗ് ട്രിവാൻഡ്രം (CET), ശ്രീകാര്യം, തിരുവനന്തപുരം – 695016 ൽ സർക്കാർ സ്ഥാപനത്തിൽ നിന്നും വേതനം നൽകുന്ന കംപ്യൂട്ടർ ഡാറ്റ എൻട്രി ഓപ്പറേറ്റർ അനുമതിയിൽ താൽക്കാലിക അടിസ്ഥാനത്തിൽ താഴെ പറയുന്ന തസ്തികയിൽ ജോലി ചെയ്യാൻ താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.

ദിവസ വേതനം
വിവരം /വിശദാംശം
ദിവസ വേതനം :840/-
പരമാവധി മാസ വേതനം : 22,680/- (22 ദിവസം)
നിയമന കാലാവധി: 179 ദിവസം.

യോഗ്യത വിവരങ്ങൾ
+2 / PDC ജയിച്ചിരിക്കണം.
കമ്പ്യൂട്ടർ പരിശീലനം / ഡാറ്റ എൻട്രി ഓപ്പറേഷൻ & വേർഡ് പ്രോസസ്സിംഗിൽ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.
പ്രായപരിധി: 30.09.2026 തീയതിയിൽ 50 വയസ്സ് കവിയരുത്.

നിയമന നടപടിക്രമം
താഴെ പറയുന്നവയുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ റാങ്ക് ലിസ്റ്റിൽ നിന്നാണ് നിയമനം:

എഴുത്ത് പരീക്ഷ
വൈദഗ്ധ്യ പരീക്ഷ (MS Word / LibreOffice Writer / MS Excel / LibreOffice Calc / Malayalam English Typing)
അഭിമുഖം

അപേക്ഷിക്കേണ്ട വിധം
ഓൺലൈൻ അപേക്ഷ
കോളേജ് വെബ്സൈറ്റ് സന്ദർശിക്കുക: https://www.cet.ac.in

ഓൺലൈൻ അപേക്ഷാ ലിങ്ക് കണ്ടെത്തുക
പ്രോസസ്സിംഗ് ഫീസ്: ₹ 100/-

കൂടുതൽ വിവരങ്ങൾക്ക്
വെബ്സൈറ്റ്: https://www.cet.ac.in
ഇമെയിൽ: principal@cet.ac.in
 ഫോൺ: 0471 2515502

മറ്റു ജോലികളും 

പുനലൂർ താലൂക്ക് ആസ്ഥാന ആശുപത്രിയിൽ ഡയാലിസിസ് ടെക്നീഷ്യൻ, ലാബ്/ ബ്ലഡ് ബാങ്ക് ടെക്നീഷ്യൻ തസ്തികകളിൽ താത്ക്കാലിക ഒഴിവ്. കേരള സ്റ്റേറ്റ് പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ നേടിയവർക്ക് അപേക്ഷിക്കാം. പ്രായപരിധി 40 വയസ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 19 വൈകിട്ട് 3 വരെ. വിവരങ്ങൾക്ക് ഫോൺ: 0475 2228702.

പ്രിൻസിപ്പൽ തസ്തികയിലേക്ക് നിയമനം

സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന വിവിധ ന്യൂനപക്ഷ യുവജന പരിശീലനകേന്ദ്രങ്ങളിലെ പ്രിൻസിപ്പൽ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. പ്രായം: 25 നും 67 നുമിടയിൽ. (01.09.2026 അടിസ്ഥാനത്തിൽ) യൂണിവേഴ്‌സിറ്റികൾ, ഗവൺമെന്റ്/എയ്ഡഡ് കോളേജുകൾ എന്നിവിടങ്ങളിലെ അധ്യാപക തസ്തികയിൽ നിന്നും വിരമിച്ചവരോ സർക്കാർ കോളേജ്/യൂണിവേഴ്‌സിറ്റി അധ്യാപക നിയമനത്തിന് യു.ജി.സി/എ.ഐ.സി.ടി.ഇ നിശ്ചയിച്ചിട്ടുള്ള യോഗ്യതയുള്ളവരോ ആയിരിക്കണം.

മത്സര പരീക്ഷാ പരിശീലനകേന്ദ്രങ്ങളിൽ ക്ലാസ്സെടുത്ത് പ്രവൃത്തി പരിചയമുള്ളവർക്കും വിദ്യാഭ്യാസ സ്ഥാപന മേധാവിയായോ പരീക്ഷാ പരിശീലനകേന്ദ്രങ്ങളുടെ ചുമതലയിലോ രണ്ട് വർഷത്തിൽ കുറയാതെ പരിചയമുള്ളവർക്കും ശാസ്ത്ര-മാനവിക വിഷയങ്ങളിൽ അധ്യാപന ഗവേഷണ പരിചയമുള്ളവർക്കും സർക്കാർ പദ്ധതി നിർവഹണ പരിചയമുള്ളവർക്കും മുൻഗണന.

പൂർണ്ണമായ ബയോഡാറ്റ, മാർക്ക് ലിസ്റ്റ്, യോഗ്യത, പ്രായം, പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലുകൾ, പകർപ്പുകൾ എന്നിവ സഹിതം ഒക്ടോബർ 17 രാവിലെ 10 ന് തിരുവനന്തപുരം വികാസ് ഭവൻ ഒന്നാംനിലയിലുള്ള ന്യൂനപക്ഷക്ഷേമ വകുപ്പിന്റെ സ്‌കോളർഷിപ്പ് സെക്ഷനിൽ എത്തിച്ചേരേണം. കൂടുതൽ വിവരങ്ങൾ www.mwdscholarship.kerala.gov.in ൽ ലഭ്യമാണ്.

അഭിമുഖം
കേരള വന ഗവേഷണ സ്ഥാപനത്തിലെ ഗവേഷണ പദ്ധതിയിൽ ബാംബൂ അസിസ്റ്റന്റ്/ പ്രോജക്റ്റ് ഫെല്ലോ താത്കാലിക ഒഴിവിലേക്ക് നിയമിക്കുന്നതിനായി ഒക്ടോബർ 22 രാവിലെ 10ന് വന ഗവേഷണ സ്ഥാപനത്തിന്റെ തൃശൂർ പീച്ചിയിലുള്ള ഓഫീസിൽ അഭിമുഖം നടത്തും. വിവരങ്ങൾക്ക്: www.kfri.res.in.