Search Kerala & Gulf Jobs

ഗുരുവായൂർ ദേവസ്വത്തിൽ 30 ഒഴിവുകൾ; സോപാനം വാച്ച്മാൻ, ലേഡി സെക്യൂരിറ്റി ഗാർഡ് തസ്തികകളിൽ അപേക്ഷിക്കാം

ഗുരുവായൂർ ദേവസ്വത്തിൽ 30 ഒഴിവുകൾ; സോപാനം വാച്ച്മാൻ, ലേഡി സെക്യൂരിറ്റി ഗാർഡ് തസ്തികകളിൽ അപേക്ഷിക്കാം


ഗുരുവായൂർ ദേവസ്വം വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. സോപാനം വാച്ച്മാൻ, ലേഡി സെക്യൂരിറ്റി ഗാർഡ് എന്നീ തസ്തികകളിലായി ആകെ 30 ഒഴിവുകളാണ് ഉള്ളത്. ഏഴാം ക്ലാസ് വിജയിച്ച ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 30, 2026.

തസ്തിക വിവരങ്ങൾ

1.സോപാനം വാച്ച്മാൻ
ഒഴിവുകൾ: 15
ശമ്പളം: പ്രതിമാസം 18,000 രൂപ
പ്രായപരിധി: 30 വയസ്സിനും 50 വയസ്സിനും ഇടയിൽ (ജനന തീയതി: 01.01.1977 മുതൽ 01.01.1997 വരെ)

യോഗ്യത: ഏഴാം ക്ലാസ് ജയിച്ചിരിക്കണം. ശാരീരിക വൈകല്യങ്ങളില്ലാത്ത, ആരോഗ്യവാനായ പുരുഷനായിരിക്കണം. നല്ല കാഴ്ചശക്തി ഉണ്ടായിരിക്കണം.
പ്രത്യേക ശ്രദ്ധയ്ക്ക്: നിലവിലുള്ള സോപാനം കാവൽക്കാർ അപേക്ഷിക്കാൻ അർഹരല്ല.

2.ലേഡി സെക്യൂരിറ്റി ഗാർഡ്

ഒഴിവുകൾ: 15
ശമ്പളം: പ്രതിമാസം 18,000 രൂപ
പ്രായപരിധി: 55 വയസ്സിനും 60 വയസ്സിനും ഇടയിൽ (ജനന തീയതി: 01.01.1967 മുതൽ 01.01.1972 വരെ)
യോഗ്യത: ഏഴാം ക്ലാസ് ജയിച്ചിരിക്കണം. ശാരീരിക വൈകല്യങ്ങൾ പാടില്ല. നല്ല കാഴ്ചശക്തി ഉണ്ടായിരിക്കണം.

പ്രത്യേക ശ്രദ്ധയ്ക്ക്: നിലവിലുള്ള ലേഡി സെക്യൂരിറ്റി ഗാർഡുകൾ അപേക്ഷിക്കാൻ അർഹരല്ല.

അപേക്ഷാ ഫോറം
അപേക്ഷാ ഫോറം 09.10.2026 മുതൽ 24.10.2026 വൈകുന്നേരം 5:00 മണി വരെ ദേവസ്വം ഓഫീസിൽ നിന്ന് നേരിട്ട് ലഭിക്കും. ഫോറം തപാൽ മാർഗ്ഗം ലഭ്യമല്ല.

അപേക്ഷാ ഫീസ്: ₹118/-
ഫീസ ഒഴിവ്: പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗക്കാർ ജാതി തെളിയിക്കുന്ന രേഖ ഹാജരാക്കിയാൽ ഫോറം സൗജന്യമാണ്.

മെഡിക്കൽ സർട്ടിഫിക്കറ്റ്
അസിസ്റ്റന്റ് സർജനിൽ കുറയാത്ത ഗവൺമെന്റ് ഡോക്ടറുടെ ഒറിജിനൽ മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് (07.10.2026-ന് ശേഷം നൽകിയത്) അപേക്ഷയോടൊപ്പം സമർപ്പിക്കണം.

അപേക്ഷ സമർപ്പിക്കേണ്ട വിധം
പൂരിപ്പിച്ച അപേക്ഷകൾ 30.10.2026 വൈകുന്നേരം 5:00 മണിക്ക് മുൻപായി ദേവസ്വം ഓഫീസിൽ നേരിട്ടോ തപാൽ വഴിയോ ലഭിക്കണം.

മേൽവിലാസം:

അഡ്മിനിസ്ട്രേറ്റർ
ഗുരുവായൂർ ദേവസ്വം
ഗുരുവായൂർ – 680101
ഫോൺ: 0487-2556335 (Extn. 251, 235).

പ്രധാന തീയതികൾ ഒറ്റനോട്ടത്തിൽ
വിവരം /തീയതി
അപേക്ഷാ ഫോറം ലഭിക്കുന്നത് 09.10.2026 മുതൽ 24.10.2026 വരെ
മെഡിക്കൽ സർട്ടിഫിക്കറ്റ് (07.10.2026-ന് ശേഷം) നിർബന്ധം
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 30.10.2026, വൈകുന്നേരം 5:00.

കൂടുതൽ വിവരങ്ങൾക്കും വിജ്ഞാപനം പരിശോധിക്കാനും സന്ദർശിക്കുക: https://guruvayurdevaswom.in/#/login
പരമാവധി ഷെയർ ചെയ്യുക.