Search Kerala & Gulf Jobs

KSRTC SWIFT ഡ്രൈവർ, കണ്ടക്ടർ, ഡ്രൈവർ-കം-കണ്ടക്ടർ നിയമനം 2026 | അപേക്ഷ ഓൺലൈനായി സമർപ്പിക്കാം

KSRTC SWIFT ഡ്രൈവർ, കണ്ടക്ടർ, ഡ്രൈവർ-കം-കണ്ടക്ടർ നിയമനം 2026 | അപേക്ഷ ഓൺലൈനായി സമർപ്പിക്കാം

KSRTC SWIFT (കേരള സർക്കാർ സ്ഥാപനം) ദീർഘദൂര ബസ് സർവീസുകൾ നടത്തുന്നതിനായി ഡ്രൈവർ, കണ്ടക്ടർ, ഡ്രൈവർ-കം-കണ്ടക്ടർ തസ്തികകളിലേക്ക് ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്. താഴെ നൽകിയിരിക്കുന്ന വിശദാംശങ്ങൾ പൂർണ്ണമായി വായിച്ച് ശ്രദ്ധാപൂർവ്വം അപേക്ഷിക്കുക.

വിവരം / വിശദാംശം

  • സ്ഥാപനം KSRTC SWIFT (കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ സ്വിഫ്റ്റ് ലിമിറ്റഡ്)
  • തസ്തികകൾ ഡ്രൈവർ, കണ്ടക്ടർ, ഡ്രൈവർ-കം-കണ്ടക്ടർ
  • ഒഴിവുകൾ ഡ്രൈവർ – 385, കണ്ടക്ടർ – 345, ഡ്രൈവർ-കം-കണ്ടക്ടർ – 310
  • അപേക്ഷാ മാർഗ്ഗം ഓൺലൈൻ
  • വെബ്സൈറ്റ് www.cmd.kerala.gov.in
  • അപേക്ഷാ ഫീസ് 100 രൂപ (ഓൺലൈനായി മാത്രം)
  • അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 22/10/2026, വൈകുന്നേരം 5 മണി വരെ
  • നിയമന തരം താത്കാലിക (ദിവസവേതന അടിസ്ഥാനത്തിൽ)
  • വേതനം 8 മണിക്കൂർ ഡ്യൂട്ടിക്ക് 715 രൂപ + അധിക സമയ അലവൻസ് 130 രൂപ/മണിക്കൂർ.

തസ്തികകളും യോഗ്യതകളും

1.ഡ്രൈവർ (ഒഴിവുകൾ: 385)
യോഗ്യതകൾ:

അംഗീകൃത ബോർഡ്/സ്ഥാപനത്തിൽ നിന്ന് 9-ാം ക്ലാസ് പാസ് ആയിരിക്കണം.

സാധുവായ ഹെവി മോട്ടോർ വാഹന ലൈസൻസ് നിർബന്ധമായും ഉണ്ടായിരിക്കണം.

പ്രായം: അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതിയിൽ 21 മുതൽ 55 വയസ്സ് വരെ.

മറ്റു വിവരങ്ങൾ നോട്ടിഫിക്കേഷൻ നോക്കുക


2.കണ്ടക്ടർ (ഒഴിവുകൾ: 345)
യോഗ്യതകൾ:

അംഗീകൃത ബോർഡ്/സ്ഥാപനത്തിൽ നിന്ന് 10-ാം ക്ലാസ് പാസ് ആയിരിക്കണം.
ഉദ്യോഗാർത്ഥികൾക്ക് MV Act 1988 പ്രകാരമുള്ള സാധുവായ കണ്ടക്ടർ ലൈസൻസ് ഉണ്ടായിരിക്കേണ്ടതാണ്.
തെരഞ്ഞെടുക്കുന്ന വേളയിൽ കണ്ടക്ടർ ലൈസൻസ് നേടിയിട്ടില്ലാത്ത ഉദ്യോഗാർത്ഥികൾ നിയമനം ലഭിച്ച് 1 മാസത്തിനുള്ളിൽ സാധുവായ ലൈസൻസ് ഹാജരാക്കേണ്ടതാണ്.

പ്രായം: അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതിയിൽ 21 മുതൽ 55 വയസ്സ് വരെ.


3.ഡ്രൈവർ-കം-കണ്ടക്ടർ (ഒഴിവുകൾ: 310)

യോഗ്യതകൾ:
അംഗീകൃത ബോർഡ്/സ്ഥാപനത്തിൽ നിന്ന് 10-ാം ക്ലാസ് പാസ് ആയിരിക്കണം.

ഉദ്യോഗാർത്ഥികൾ MV Act 1988 പ്രകാരമുള്ള ഹെവി ഡ്രൈവിംഗ് ലൈസൻസ് കരസ്ഥമാക്കിയിരിക്കണം.

തെരഞ്ഞെടുക്കപ്പെട്ടാൽ മോട്ടോർ വാഹന വകുപ്പിൽ നിന്നും നിശ്ചിത സമയത്തിനുള്ളിൽ കണ്ടക്ടർ ലൈസൻസ് കരസ്ഥമാക്കുകയും വേണം.

തെരഞ്ഞെടുപ്പ് പ്രക്രിയ
അപേക്ഷകൾ സൃഷ്ടമായ പരിശോധന നടത്തി ചുരുക്കപ്പട്ടിക തയ്യാറാക്കി അതിൽ ഉൾപ്പെട്ടിട്ടുള്ളവർ താഴെ പറയുന്ന പ്രക്രിയകൾ പൂർത്തീകരിക്കേണ്ടതാണ്:

ഡ്രൈവർ തസ്തികയിലേക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ളവർ:
നിയമനവുമായി ബന്ധപ്പെട്ട് രൂപീകരിക്കുന്ന സെലക്ഷൻ കമ്മിറ്റി നടത്തുന്ന ഡ്രൈവിംഗ് സ്കിൽ ടെസ്റ്റ് വിജയിച്ചിരിക്കണം.

ഇന്റർവ്യൂ.
കണ്ടക്ടർ തസ്തികയിലേക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ളവർ:
നിയമനവുമായി ബന്ധപ്പെട്ട് രൂപീകരിക്കുന്ന സെലക്ഷൻ കമ്മിറ്റി നടത്തുന്ന എഴുത്ത് പരീക്ഷയിൽ പങ്കെടുക്കണം.

ഇന്റർവ്യൂ.
ഡ്രൈവർ-കം-കണ്ടക്ടർ തസ്തികയിലേക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ളവർ:
നിയമനവുമായി ബന്ധപ്പെട്ട് രൂപീകരിക്കുന്ന സെലക്ഷൻ കമ്മിറ്റി നടത്തുന്ന എഴുത്ത് പരീക്ഷയും ഡ്രൈവിംഗ് സ്കിൽ ടെസ്റ്റും വിജയിച്ചിരിക്കണം.

ഇന്റർവ്യൂ.
മേൽ പ്രക്രിയകളിൽ വിജയികളാകുന്നവരുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതും, ആ ലിസ്റ്റിൽ നിന്ന് റാങ്ക് അടിസ്ഥാനത്തിൽ ഒഴിവുകൾ വരുന്ന മുറയ്ക്ക് താത്കാലിക നിയമനം നൽകുന്നതുമാണ്. പ്രസ്തുത റാങ്ക് ലിസ്റ്റിന്റെ കാലാവധി റാങ്ക് ലിസ്റ്റ് നിലവിൽ വന്നത് മുതൽ ഒരു വർഷക്കാലത്തേക്ക് മാത്രമായിരിക്കും.

എങ്ങനെ അപേക്ഷിക്കാം?

അപേക്ഷയോടൊപ്പം താഴെ പറയുന്ന രേഖകൾ ഉൾപ്പെടുത്തണം:

വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ

പ്രവർത്തി പരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ

വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ

പാസ്പോർട്ട് സൈസ് ഫോട്ടോ

സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ

അപേക്ഷ സമർപ്പിക്കേണ്ട വിധം:

ഓൺലൈനായി മാത്രം അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്.

വെബ്സൈറ്റ്: www.cmd.kerala.gov.in

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 22/10/2026, വൈകുന്നേരം 5 മണി വരെ

അപേക്ഷ ഫീസ്: 100/- രൂപ (ഓൺലൈനായി മാത്രം അടയ്ക്കണം)

ഓൺലൈൻ മുഖേന അല്ലാതെ സമർപ്പിക്കുന്ന അപേക്ഷകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.