Search Kerala & Gulf Jobs

ആംബുലന്‍സ് ഡ്രൈവര്‍, തെറാപ്പിസ്റ്റ് തസ്തികയില്‍ ഒഴിവ്

ആംബുലന്‍സ് ഡ്രൈവര്‍, തെറാപ്പിസ്റ്റ് തസ്തികയില്‍ ഒഴിവ്


പാറേമാവ് ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ ആംബുലന്‍സ് ഡ്രൈവര്‍, തെറാപ്പിസ്റ്റ് തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നു.  ആംബുലന്‍സ് ഡ്രൈവര്‍, തെറാപ്പിസ്റ്റ് എന്നീ തസ്തികയിലേക്കുള്ള ഇന്റര്‍വ്യൂ ഏപ്രില്‍ 30 ന് രാവിലെ 10 മണിക്ക് നടക്കും. പരമാവധി 179 ദിവസത്തേക്കാണ് നിയമനം.

നേരത്തെ കുക്ക് (സ്ത്രീ) തസ്തികയിലേക്ക് ഇന്റര്‍വ്യൂ നടത്തുന്നതിന് തീരുമാനിച്ചിരുന്നെങ്കിലും അനിശ്ചിത കാലത്തേക്ക് മാറ്റി വച്ചിരിക്കുന്നതായി ചീഫ് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് : 04862232420

സര്‍ക്കാര്‍ ഐ.ടി.ഐയില്‍ വാക് ഇൻ ഇന്റര്‍വ്യൂ

നാടുകാണി സര്‍ക്കാര്‍ ഐ.ടി.ഐയില്‍ ഇലക്ട്രീഷ്യന്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്ക് താല്‍ക്കാലിക നിയമനത്തിനായി വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. അഭിമുഖം ഏപ്രില്‍ 30 ന് രാവിലെ 10 മണിയ്ക്ക് നാടുകാണി ഐടിഐയില്‍ വച്ച് നടക്കും. യോഗ്യത ഐടിഐ - മുന്‍ പരിചയം 3 വര്‍ഷം, ഡിപ്ലോമ -മുന്‍ പരിചയം 1 വര്‍ഷം, ബി ടെക്, ഉയര്‍ന്ന യോഗ്യതയുള്ളവര്‍ക്കും അഭിമുഖത്തില്‍ പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9895669568, 04862-259045