തൊഴിൽ മേള വഴി ജോലിയും,സ്വയം തൊഴിൽ ചെയ്യാൻ വായ്പ്പയും, മറ്റു അവസരങ്ങളും
തൊഴിൽ മേള വഴി ജോലിയും,സ്വയം തൊഴിൽ ചെയ്യാൻ വായ്പ്പയും, മറ്റു അവസരങ്ങളും
എംപ്ലോയ്‌മെൻറ് എക്‌സ്‌ചേഞ്ച് എംപ്ലോബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ തൊഴിൽ മേള
മലപ്പുറം ജില്ലാ എംപ്ലോയ്‌മെൻറ് എക്‌സ്‌ചേഞ്ച് എംപ്ലോബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന തൊഴിൽ മേള ഏപ്രിൽ 30ന് മലപ്പുറം എംപ്ലോയബിലിറ്റി സെന്ററിൽ നടക്കും. നാല് പ്രമുഖ സ്ഥാപനങ്ങളിലേക്കായി നടക്കുന്ന തൊഴിൽ മേളയിൽ ഇരുന്നൂറോളം ഒഴിവുണ്ട്. എസ്.എസ്.എൽ.സി, പ്ലസ് ടു, ഡിഗ്രി, പി.ജി, ഡിപ്ലോമ, ഐ.ടി.ഐ, ഐ.ടി, പോളിടെക്നിക് തുടങ്ങിയ യോഗ്യതകളുള്ള ഉദ്യോഗാർത്ഥികൾക്ക് പങ്കെടുക്കാം. സ്‌പോട്ട് രജിസ്‌ട്രേഷൻ സൗകര്യവുമുണ്ട്.
ഫോൺ: 04832734737, 8078428570.
സ്വയം തൊഴിൽ സംരംഭങ്ങൾക്ക് വായ്പ
കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ തിരുവനന്തപുരം, നെടുമങ്ങാട്, നെയ്യാറ്റിൻകര, കാട്ടാക്കട താലൂക്കുകളിലെ പട്ടികജാതി / പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട 18 നും 55 നും ഇടയിൽ പ്രായമുള്ളവർക്ക് വിവിധ സ്വയം തൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിന് വായ്പകൾ നൽകുന്നതിന് അപേക്ഷ ക്ഷണിച്ചു. വായ്പകൾക്ക് ആനുപാതികമായ വസ്തു ജാമ്യമോ ഉദ്യോഗസ്ഥ ജാമ്യമോ നൽകണം. താല്പര്യമുള്ളവർ തിരുവനന്തപുരം വെള്ളയമ്പലം, കനക നഗറിലെ അയ്യങ്കാളി ഭവനിലെ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന കോർപ്പറേഷന്റെ ജില്ലാ കാര്യാലയവുമായി ബന്ധപ്പെടണം. ഫോൺ നമ്പർ : 0471-2723155, 9400083155, 9400068501.
അധ്യാപക നിയമനം
എം.എസ്.പി ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂളിലെ പ്രൈമറി വിഭാഗത്തിൽ കെജി ടീച്ചറുടെ നിലവിലുള്ള ഒഴിവിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസൽ രേഖകൾ, സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ എന്നിവ സഹിതം മെയ് മൂന്നിന് രാവിലെ 11ന് എം.എസ്.പി ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂളിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ ഹാജരാകണം. ഫോൺ: 7736855790.
അക്രഡിറ്റഡ് എഞ്ചിനീയർ/ ഓവർസിയർ ഒഴിവ്
നിലമ്പൂർ ഐടിഡിപി ഓഫീസിന്റെ പരിധിയിൽ അക്രഡിറ്റഡ് എഞ്ചിനീയർ/ ഓവർസിയർ ഒഴിവിലേക്ക് അർഹരായ പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. 21നും 35 ഇടയിൽ പ്രായമുള്ള സിവിൽ എഞ്ചിനീയറിങ്ങിൽ ബിടെക്/ ഡിപ്ലോമ/ ഐടിഐ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. നിയമന കാലാവധി ഒരു വർഷം. താത്പ ര്യമുള്ളവർ വിദ്യാഭ്യാസയോഗ്യത, ജാതി,വയസ്സ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ഏപ്രിൽ 29 ഉച്ചയ്ക്ക് 3 ന് നിലമ്പൂർ ഐടിപി ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം.
ഫോൺ: 04931-220315.
Join the conversation