വിവിധ ജില്ലകളിൽ വിവിധ യോഗ്യത ഉള്ളവർക്ക് അവസരങ്ങൾ
വിവിധ ജില്ലകളിൽ വിവിധ യോഗ്യത ഉള്ളവർക്ക് അവസരങ്ങൾ
1) കോഴിക്കോട്: ജില്ലയിൽ ആരോഗ്യ വകുപ്പിന് കീഴിലുള്ള വിവിധ സ്ഥാപനങ്ങളിൽ താൽക്കാലികാടിസ്ഥാനത്തിൽ മെഡിക്കൽ ഓഫീസർമാരെ നിയമിക്കും. യോഗ്യത: എംബിബിഎസ്, ടിസിഎംസി രജിസ്ട്രേഷൻ. അഭിമുഖം മെയ് 19ന് രാവിലെ 10ന് സിവിൽ സ്റ്റേഷൻ ജില്ലാ മെഡിക്കൽ ഓഫീസിൽ നടക്കും. യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം എത്തണം.
ഫോൺ: 0495 -2370494.
2) ഐഎച്ച്ആർഡിക്ക് കീഴിൽ താമരശ്ശേരി കോരങ്ങാടിലെ കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കും. യുജിസി മാനദണ്ഡപ്രകാരം യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളും രണ്ട് പകർപ്പുകളുമായി കൂടിക്കാഴ്ചക്കെത്തണം.
തീയതി, സമയം, വിഷയം എന്നീ ക്രമത്തിൽ: മെയ് 19 രാവിലെ 10.00 -മലയാളം, ഉച്ച 1.00 -മാത്തമാറ്റിക്സ്, 20ന് രാവിലെ 10.00 -കമ്പ്യൂട്ടർ സയൻസ്, ഉച്ച 2.00 -കമ്പ്യൂട്ടർ പ്രോഗ്രാമർ, 21ന് രാവിലെ 10.00 -കൊമേഴ്സ്, 24ന് രാവിലെ 10.00 -ഇലക്ട്രോണിക്സ്, 26ന് രാവിലെ 10.00 -ഇംഗ്ലീഷ്, 27ന് രാവിലെ 10.00 - ഹിന്ദി. ഫോൺ: 0495-2223243, 8547005025.
3) കൂടരഞ്ഞി പഞ്ചായത്തിലെ കോഴിക്കോട് ഫ്രൂട്ട്സ് ആൻഡ് സ്പൈസസ് ഫാർമർ പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡിൽ രണ്ട് വർഷത്തേക്ക് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറെ നിയമിക്കും. യോഗ്യത: എംബിഎ/അഗ്രി ബിസിനസ് മാനേജ്മെന്റിൽ മാസ്റ്റേഴ്സ് ബിരുദം/തത്തുല്യം. പ്രായപരിധി: 25-35. ഉദ്യോഗാർഥികൾ പ്രവൃത്തിപരിചയവും യോഗ്യതയും തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ ബയോഡാറ്റയോടൊപ്പം adakdly@gmail.com കോപ്പി ടു kozhikodefrustispicesco@gmail.com എന്ന മെയിലിലേക്കോ ഓഫീസിൽ നേരിട്ടോ മെയ് 17ന് വൈകീട്ട് അഞ്ചിനകം സമർപ്പിക്കണം. ഫോൺ: , .
4) പട്ടികജാതി വികസന വകുപ്പിന് കീഴിൽ നന്നംമുക്ക് ഗ്രാമപഞ്ചായത്തിൽ പ്രവർത്തിക്കുന്ന പിടാവന്നൂർ ഗവ. മോഡൽ പ്രീ സ്കൂളിലേയ്ക്ക് (നഴ്സറി) അധ്യാപകരെ നിയമിക്കുന്നു. അപേക്ഷകർ എസ്എസ്എൽസി വിജയിച്ചിട്ടുള്ളവരും പി.പി.ടി.ടി.സി (പ്രീ പ്രൈമറി ടീച്ചർ ട്രെയിനിങ് കോഴ്സ് ) സർട്ടിഫിക്കറ്റ് ഉള്ളവരും ആയിരിക്കണം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും പകർപ്പും സഹിതം മെയ് 21ന് രാവിലെ പത്തിന് നന്നംമുക്ക് ഗ്രാമപഞ്ചായത്ത് ഓഫീസിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാവണം.
5) പൂക്കോട്ടൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ എൽ.എസ്.ജി.ഡി മുഖേന നടത്തുന്ന സായാഹ്ന ഒ.പിയിലേക്ക് ഡോക്ടർ തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നതിനുള്ള വാക്ക്-ഇൻ-ഇന്റർവ്യൂ മെയ് 22ന് രാവിലെ പത്തിന് മലപ്പുറം ജില്ലാ മെഡിക്കൽ ഓഫീസിൽ നടക്കും. താത്പര്യമുള്ള ഉദ്യോഗാർഥികൾ ടി.സി.എം.സി രജിസ്ട്രേഷൻ, എം.ബി.ബി.എസ് സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ് എന്നിവ സഹിതം ഹാജരാകണം. ഫോൺ
Join the conversation