സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ക്ലീനിംഗ് സ്റ്റാഫിനെ ദിവസവേതനാടിസ്ഥാനത്തിൽനിയമിക്കുന്നു| New Job Interview 2025 Apply now
സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ക്ലീനിംഗ് സ്റ്റാഫിനെ ദിവസവേതനാടിസ്ഥാനത്തിൽനിയമിക്കുന്നു| New Job Interview 2025 Apply now
പൂവാർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എച്ച്എംസി മുഖേന ഒരു ക്ലീനിംഗ് സ്റ്റാഫിനെ ദിവസവേതനാടിസ്ഥാനത്തിൽ താൽക്കാലികമായി നിയമിക്കുന്നതിന് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.പരമാവധി ഷെയർ ചെയ്യുക.
യോഗ്യത: എസ്.എസ്.എൽ.സി. അഭിമുഖത്തിന് ഹാജരാകുന്നവർ എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിന്റെ അസൽ, പകർപ്പ്, തിരിച്ചറിയൽ രേഖ എന്നിവ കൊണ്ടുവരേണ്ടതാണ്.
അഭിമുഖ വിശദാംശങ്ങൾ:
തീയതി: 2025 മേയ് 30
സമയം: രാവിലെ 11:00
വേദി: പൂവാർ സാമൂഹികാരോഗ്യ കേന്ദ്രം.
അപേക്ഷിക്കേണ്ട വിധം: താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ വിശദമായ ബയോഡേറ്റയും ആവശ്യമായ രേഖകളും സഹിതം അഭിമുഖത്തിന് നേരിട്ട് ഹാജരാകണം.
കൂടുതൽ വിവരങ്ങൾക്ക്:
ഫോൺ: 0471 2210017.
താത്കാലിക അധ്യാപക ഒഴിവ്
കുണ്ടറ ഐ.എച്ച്.ആര്.ഡി കോളജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ വിവിധ ഗസ്റ്റ് ലക്ചറര്‍ തസ്തികകളില്‍ താത്കാലിക നിയമനത്തിനായി അഭിമുഖം നടത്തും.
തസ്തികകളും യോഗ്യതയും: ലക്ചറര്‍ ഇന്‍ കൊമേഴ്സ്- 55 ശതമാനം മാര്‍ക്കോടെയുള്ള എംകോം, നെറ്റ് ഉള്ളവര്‍ക്ക് മുന്‍ഗണന, ലക്ചറര്‍ ഇന്‍ ഇംഗ്ലീഷ് - 55 ശതമാനം മാര്‍ക്കോടെയുള്ള എം.എ ഇംഗ്ലീഷ്, നെറ്റ് ഉള്ളവര്‍ക്ക് മുന്‍ഗണന, കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ - പി.ജി.ഡി.സി.എ (ഫസ്റ്റ് ക്ലാസ്) അല്ലെങ്കില്‍ ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് (ഫസ്റ്റ് ക്ലാസ്). യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പുകളുമായി മെയ് 30 രാവിലെ 10.30 ന് കോളജില്‍ എത്തണം. ഫോണ്‍: 0474 2580866, 8547005066.
അഭിമുഖം 30ന്
നെടുമങ്ങാട് സർക്കാർ ടെക്നിക്കൽ ഹൈസ്കൂളിൽ ഹൈസ്കൂൾ ടീച്ചർ ഫിസിക്കൽ സയൻസ് തസ്തികയിൽ താൽക്കാലിക (ദിവസവേതന അടിസ്ഥാനത്തിൽ) ഒരു ഒഴിവുണ്ട്. ഹൈസ്കൂൾ തലത്തിൽ ഫിസിക്കൽ സയൻസ് ക്ലാസുകൾ കൈകാര്യം ചെയ്യാൻ യോഗ്യതുള്ള അപേക്ഷകർക്ക് മേയ് 30ന് രാവിലെ 10 ന് സ്കൂളിൽ നടക്കുന്ന അഭിമുഖപരീക്ഷയിൽ പങ്കെടുക്കാം. യോഗ്യത, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകളുട അസൽ, പകർപ്പ് എന്നിവ അന്നേ ദിവസം ഹാജരാക്കണം. ഫോൺ: 0472-2812686.
Join the conversation