Clean Kerala Jobs Apply Now 06/2025ക്ളീൻ കേരള കമ്പനി ലിമിറ്റഡിൽ ജോലി

Clean Kerala Jobs Apply Now 06/2025
ക്ളീൻ കേരള കമ്പനി ലിമിറ്റഡിൽ ജോലി


ക്ളീൻ കേരള കമ്പനി ലിമിറ്റഡിൻ്റെ വയനാട് ജില്ലാ ഓഫീസിൽ ഒഴിവുളള അസിസ്റ്റന്റ്റ് മാനേജർ തസ്‌തികയിലേക്കുളള വാർഷിക കരാർ വ്യവസ്ഥയിലുളള നിയമനത്തിന് നിശ്ചിത മാതൃകയിലുള്ള അപേക്ഷാ ഫോറത്തിൽ അപേക്ഷകൾ ക്ഷണിക്കുന്നു.താല്പര്യം ഉള്ള ഉദ്യോഗാർഥികൾ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കി അപേക്ഷിക്കുക.

ജോലി : അസിസ്റ്റന്റ്റ് മാനേജർ

വയനാട് ജില്ല – 1 ഒഴിവ് (ഒരു വർഷത്തെ കരാർ വ്യവസ്ഥ) (വയനാട് ജില്ലയിലുള്ളവർക്ക് മുൻഗണന ഉണ്ടായിരിക്കുന്നതാണ്).

വിദ്യാഭ്യാസ യോഗ്യതകൾ

ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം
അധിക യോഗ്യത : എഞ്ചിനീയറിങ് ബിരുദം, എം.ബി.എ., എം.എസ്. ഡബ്ള്യു., എം.ടെക് തുടങ്ങിയ അധിക യോഗ്യത കൾ ഉളളവർക്ക് അഭിമുഖത്തിന് 5 മാർക്ക് പ്രത്യേകമായി അനുവദിക്കുന്നതാണ്.

ജോലി പരിചയം

ബിരുദധാരികൾക്ക് 5 വർഷവും, ബിരുദാനന്തര ബിരുദധാരികൾക്ക് 3 വർഷവും, തൊഴിൽ പരിചയം ഉണ്ടായിരിക്കണം.

മാലിന്യസംസ്ക്കരണ മേഖലയിലും, ശുചിത്വ മിഷൻ, ഹരിതകേരളം മിഷൻ, കുടുംബശ്രീ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, ക്ളീൻ കേരള കമ്പനി ലിമിറ്റഡ് എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുളളവർക്ക് രണ്ടു വർഷത്തെ പ്രവൃത്തി പരിചയം മതിയാകുന്നതാണ്.

മറ്റ് വിവരങ്ങൾ

▪️വയസ്സ് : 35 വയസ്സിനകം.
▪️കരാർ വേതനം: പ്രതിമാസം 25,000/- രൂപ

സമർപ്പിക്കേണ്ട രേഖകൾ

കമ്പനിയുടെ വെബ്സൈറ്റിൽ നിന്നുമുള്ള അപേക്ഷാഫോറം
ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ സ്വഭാവ സർട്ടിഫിക്കറ്റ്.

11-06-2025 തീയതി 5 മണിക്ക് മുമ്പായി അപേക്ഷകൾ കൊറിയർ/തപാൽ/നേരിട്ട് സമർപ്പിക്കാവുന്നതാണ്.

അപേക്ഷ അയയ്ക്കുന്ന കവറിൻറെ പുറത്ത് അസിസ്റ്റന്റ്റ് മാനേജർ തസ്ത‌ികയിലേക്കുള്ള അപേക്ഷ എന്ന് വ്യക്തമാക്കേണ്ടതാണ്.


ഇൻ്റർവ്യൂ തീയതിയും, സമയവും പ്രത്യേകം അറിയിക്കുന്നതായിരിക്കും

My name SUJITH KUMAR PALAKKAD