Search Kerala & Gulf Jobs

100ലധികം തൊഴിലവസരങ്ങൾ തൊഴിൽ മേള വഴി ജോലി

100ലധികം തൊഴിലവസരങ്ങൾ തൊഴിൽ മേള വഴി ജോലി

അസാപ് കേരള കഴക്കൂട്ടം കമ്മ്യൂണിറ്റി സ്കിൽ പാർക്കിന്റ നേതൃത്വത്തിൽ തൊഴിൽമേള സംഘടിപ്പിക്കും. ജൂലൈ 26ന് നടക്കുന്ന തൊഴിൽ മേളയിൽ 100ലധികം തൊഴിലവസരങ്ങൾ ലഭ്യമാകും. ഉന്നത വിദ്യാഭ്യാസ വകുപ്പ് ' വിജ്ഞാന കേരളം ' പദ്ധതിയുടെ ഭാഗമായാണ് മേള. പ്രവേശനം സൗജന്യമാണ്. 


ജോലി ഒഴിവുകൾ വന്നിട്ടുള്ള സ്ഥാപനങ്ങൾ

1. HDFC Life, Ulloor
2. Zebu Animation Studios
3. Tata Motors
4. Pioneer Bajaj
5. Brix Institute Kazhakkoottam

പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ ബയോഡേറ്റയും (minimum- 5) , അനുബന്ധ സർട്ടിഫിക്കറ്റുകളുമായി കഴക്കൂട്ടം ASAP കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ എത്തിച്ചേരേണ്ടതാണ്
വിവരങ്ങൾക്ക്: 9495999693, 8086954417.

When: 26th July 2025 Saturday
Where: ASAP KERALA, KINFRA Film and Video Park, Ulloorkonam, Kazhakkoottam, Thiruvananthapuram, Kerala 695585

 
ലീഗല്‍ കൗണ്‍സിലര്‍ നിയമനം

വനിതാ ശിശു വികസന വകുപ്പിന്റെ കീഴിലുള്ള പി. സരോജിനി അമ്മ സ്മാരക മഹിളാ സമാജത്തില്‍ പ്രവര്‍ത്തിക്കുന്ന സര്‍വീസ് പ്രൊവൈഡിങ് സെന്ററില്‍ ലീഗല്‍ കൗണ്‍സിലറെ നിയമിക്കുന്നു. സ്ത്രീ സുരക്ഷാ നിയമങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ നടത്തി മൂന്ന് വര്‍ഷത്തെ പരിചയമുള്ള അഭിഭാഷകരും സ്ത്രീപക്ഷ കാഴ്ചപ്പാടുള്ള വരുമായിരിക്കണം. യോഗ്യത തെളിയിക്കുന്ന രേഖകളുമായി ജൂലൈ 25ന് ഉച്ചയ്ക്ക് രണ്ടിന് പി. സരോജിനി അമ്മ സ്മാരക മഹിളാ സമാജത്തില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം.