ദിവസവേതനത്തിൽ ഒഴിവുകൾ മുതൽ കേരള സർക്കാർ താൽക്കാലിക ജോലി ഒഴിവുകൾ

ദിവസവേതനത്തിൽ ഒഴിവുകൾ മുതൽ കേരള സർക്കാർ താൽക്കാലിക ജോലി ഒഴിവുകൾ 

വിവിധ ജില്ലകളിലായി വന്നിട്ടുള്ള കേരള സർക്കാർ സ്ഥാപനങ്ങളിലെ താൽക്കാലിക ജോലി ഒഴിവുകൾ ചുവടെ നൽകുന്നു, ഇന്റർവ്യൂ വഴി നേരിട്ട് തന്നെ ജോലി നേടാവുന്ന ഒഴിവുകളാണ് യാതൊരുവിധ പരീക്ഷകൾ ഇല്ലാതെ ജോലി നേടാം, വിവിധ ജില്ലകളിൽ ആയി.

കരുനാഗപ്പള്ളി എഞ്ചിനീയറിംഗ് കോളേജില്‍ അഭിമുഖം

കരുനാഗപ്പള്ളി എഞ്ചിനീയറിംഗ് കോളേജില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്  വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഒഴിവിലേക്ക് ജൂലൈ 14 രാവിലെ 10ന് അഭിമുഖം        നടത്തും. 

യോഗ്യത: ബന്ധപ്പെട്ട വിഷയത്തില്‍ ബി.ടെക്കും എം.ടെക്കും, ഏതെങ്കിലും ഒന്നില്‍ ഫസ്റ്റ് ക്ലാസ് നിര്‍ബന്ധം. യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജാരാകണം. വിവരങ്ങള്‍ക്ക്  www.ceknpy.ac.in  ഫോണ്‍ 0476-2665935.

ഫീഡ് മിൽ ഓപ്പറേറ്റർ നിയമനം
 
കൊല്ലം ജില്ലാ പഞ്ചായത്തിന്റെ സ്ഥാപനമായ ആയൂർ തോട്ടത്തറ ഹാച്ചറി കോംപ്ലക്സിലേക്ക് കാരാർ അടിസ്ഥാനത്തിൽ ദിവസ വേതന വ്യവസ്ഥയിൽ ഫീഡ് മിൽ ഓപ്പറേറ്ററെ ആവശ്യമുണ്ട്. മെക്കാനിക്കൽ/ ഇലക്ട്രിക്കൽ ഡിപ്ലോമ/ ഐടിഐ ആണ് യോഗ്യത. പ്രവൃത്തി പരിചയം ഉള്ളവർക്ക് മുൻഗണന. 

പ്രതിദിനം 710 രൂപ നിരക്കിൽ പരമാവധി പ്രതിമാസം 19170 രൂപയായിരിക്കും വേതനം. ഫോൺ നമ്പർ സഹിതം അപക്ഷകൾ ജൂലൈ 18 നു മുൻപായി അസിസ്റ്റന്റ് ഡയറക്ടർ, ഹാച്ചറി കോംപ്ലക്സ് തോട്ടത്തറ, ആയൂർ - 691533 വിലാസത്തിൽ അയയ്ക്കണം. അപേക്ഷയോടൊപ്പം യോഗ്യത തെളിയിക്കുന്ന സാക്ഷ്യപത്രങ്ങളുടെ പകർപ്പ് ഉൾപ്പെടുത്തിയിരിക്കണം.

എഞ്ചിനീയറിംഗ് കോളേജില്‍ അഭിമുഖം
 
കരുനാഗപ്പള്ളി എഞ്ചിനീയറിംഗ് കോളേജില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്  വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഒഴിവിലേക്ക് ജൂലൈ 14 രാവിലെ 10ന് അഭിമുഖം        നടത്തും. യോഗ്യത: ബന്ധപ്പെട്ട വിഷയത്തില്‍ ബി.ടെക്കും എം.ടെക്കും, ഏതെങ്കിലും ഒന്നില്‍ ഫസ്റ്റ് ക്ലാസ് നിര്‍ബന്ധം. യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജാരാകണം. വിവരങ്ങള്‍ക്ക്  www.ceknpy.ac.in  ഫോണ്‍ 0476-2665935.

വോക്ക്-ഇന്‍-ഇന്റര്‍വ്യൂ

കൊല്ലം പി.എം ശ്രീ കേന്ദ്രീയ വിദ്യാലയത്തില്‍ എ.ടി.എല്‍ ഇന്‍സ്ട്രക്ടറെ താല്‍ക്കാലികമായി നിയമിക്കുന്നതിന് ജൂലൈ 15 ന് വോക്ക്-ഇന്‍-ഇന്റര്‍വ്യൂ നടത്തും. യോഗ്യരായവര്‍ രാവിലെ 8.30 ന് എത്തണം. വിവരങ്ങള്‍ക്ക് : https://kollam.kvs.ac.in ഫോണ്‍: 0474 27999494, 2799696.

ഗ്രാജുവേറ്റ് ഇന്റേൺ തസ്തികയിൽ ഒഴിവ്

അസാപ് കേരളയുടെ ആലപ്പുഴ ചെറിയ കലവൂരിലുള്ള കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ ഗ്രാജുവേറ്റ് ഇന്റേൺ തസ്തികയിലേക്ക്(ഒഴിവ് ഒന്ന്) അപേക്ഷകൾ ക്ഷണിച്ചു.ശമ്പളം പ്രതിമാസം 12500 രൂപ. പ്രായപരിധി 30 വയസ്സ്. ഫോൺ : 9495999682, 6282095334.

വാക്-ഇൻ-ഇന്റർവ്യൂ

തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ സി.എസ്.എസ്.ഡി ടെക്‌നിഷ്യനെ നിയമിക്കുന്നതിന് ജൂലൈ 29 ന് വാക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. വിശദവിവരങ്ങൾക്ക്: www.rcctvm.gov.in.

യൂണിവേഴ്സിറ്റി കോളേജിൽ അഭിമുഖം

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ 2025 - 26 അധ്യയന വർഷത്തേക്ക് അറബിക് വിഭാഗത്തിൽ അതിഥി അധ്യാപകരെ താൽക്കാലികമായി നിയമിക്കുന്നതിന് ജൂലൈ 14 ന് അഭിമുഖം നടത്തും. യു.ജി.സി നിഷ്‌കർഷിച്ച യോഗ്യതയുള്ളവരും കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ അതിഥി അധ്യാപകരുടെ പാനലിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളവരുമായ ഉദ്യോഗാർത്ഥികൾ, ബയോഡാറ്റ, യോഗ്യതാ സർട്ടിഫിക്കറ്റുകൾ, മാർക്ക്‌ലിസ്റ്റ്, മുൻപരിചയം, തിരിച്ചറിയൽ രേഖ എന്നിവയുടെ പകർപ്പുകൾ സഹിതം രാവിലെ 11 മണിക്ക് പ്രിൻസിപ്പൽ മുൻപാകെ ഹാജരാകണം.
My name SUJITH KUMAR PALAKKAD