ആയുഷ് ആരോഗ്യ സ്ഥാപനങ്ങളിലേക്ക് കരാർ അടിസ്ഥാനത്തിൽ ഒഴിവുകൾ
ആയുഷ് ആരോഗ്യ സ്ഥാപനങ്ങളിലേക്ക് കരാർ അടിസ്ഥാനത്തിൽ ഒഴിവുകൾ
ഇന്റർവ്യൂ വഴി നാഷണൽ ആയുഷ് മിഷൻ, പാലക്കാട് ജില്ലയിലെ വിവിധ ആയുഷ് ആരോഗ്യ സ്ഥാപനങ്ങളിലേക്ക് കരാർ അടിസ്ഥാനത്തിൽ ഫാർമസിസ്റ്റ് (ഹോമിയോപ്പതി), ആയുർവേദ തെറാപ്പിസ്റ്റ് എന്നീ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. ആഗസ്റ്റ് എട്ടിന് അഭിമുഖം നടക്കും.യോഗ്യത വിവരങ്ങൾ താഴെ വായിച്ചു മനസിലാക്കുക.ഷെയർ ചെയ്യുക പരമാവധി
ഫാർമസിസ്റ്റ് (ഹോമിയോപ്പതി) തസ്തികയിലേക്ക് സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ഫാർമസി/ നഴ്സ് കം ഫാർമസിസ്റ്റ് (ഹോമിയോപ്പതി) അല്ലെങ്കിൽ തത്തുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
അഭിമുഖം രാവിലെ 10:30-ന് നടക്കും.
ആയുർവേദ തെറാപ്പിസ്റ്റ് തസ്തികയിലേക്ക് കേരള സർക്കാർ അംഗീകരിച്ച ആയുർവേദ തെറാപ്പിസ്റ്റ് കോഴ്സ് പാസായവർക്ക് അപേക്ഷിക്കാം. ചെറുതുരുത്തി എന്‍.എ.ആര്‍.ഐ.പിയിൽ നിന്നും ഒരു വർഷത്തെ ആയുർവേദ തെറാപ്പിസ്റ്റ് കോഴ്സ് പൂർത്തിയാക്കിയവരെയും പരിഗണിക്കും. അഭിമുഖം രാവിലെ 11:30-ന് നടക്കും.
ഇരു തസ്തികകളിലേക്കും പ്രതിമാസം 14,700 രൂപയാണ് ശമ്പളം.
2025 ജൂലൈ 29-ന് 40 വയസ്സ് കവിയരുത്. അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള പ്രവൃത്തിപരിചയമുള്ളവർക്ക് ഉയർന്ന പ്രായപരിധിയിൽ പരമാവധി 10 വർഷം വരെ ഇളവ് അനുവദിക്കും. സർവ്വീസിൽ നിന്ന് വിരമിച്ച 60 വയസ്സിൽ താഴെയുള്ള ആയുർവേദ തെറാപ്പിസ്റ്റുകളെയും പരിഗണിക്കും.
താൽപര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യത, വയസ്സ് എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ഏറ്റവും പുതിയ പാസ്പോർട്ട് സൈസ് ഫോട്ടോയും സഹിതം പാലക്കാട് കൽപ്പാത്തി ജില്ലാ ഹോമിയോ ആശുപത്രി കെട്ടിടത്തിൽ പ്രവർത്തിക്കുന്ന നാഷണൽ ആയുഷ് മിഷൻ ഓഫീസിൽ എത്തണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 7306433273.
Join the conversation