വിവിധ ബാങ്കുകളിൽ സ്പെഷ്യലിസ്റ്റ് ഓഫീസർ അവസരങ്ങൾ
വിവിധ ബാങ്കുകളിൽ സ്പെഷ്യലിസ്റ്റ് ഓഫീസർ അവസരങ്ങൾ
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പേർസണൽ സെലക്ഷൻ ( IBPS), വിവിധ ബാങ്കുകളിലെ സ്പെഷ്യലിസ്റ്റ് ഓഫീസർ ഒഴിവുകളിലേക്ക് സ്റ്റാഫിനെ വിളിക്കുന്നു.
വിദ്യാഭ്യാസ യോഗ്യത ഗവൺമെന്റ് അംഗീകരിച്ച ഒരു സർവകലാശാലയിൽ നിന്നുള്ള ഏതെങ്കിലും വിഷയത്തിൽ ബിരുദം (ബിരുദം) അല്ലെങ്കിൽ കേന്ദ്ര ഗവൺമെന്റ് അംഗീകരിച്ച ഏതെങ്കിലും തത്തുല്യ യോഗ്യതയുള്ളവർക്ക് അവസരം.
1) കാനറ ബാങ്ക്,
2) ബാങ്ക് ഓഫ് ഇന്ത്യ
3) പഞ്ചാബ് നാഷണൽ ബാങ്ക്,
4) യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ,
5) ബാങ്ക് ഓഫ് ബറോഡ,
6) ഇന്ത്യൻ ഓവർസീസ് ബാങ്ക്,
7) UCO ബാങ്ക്,
8) സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ
9) ബാങ്ക് ഓഫ് മഹാരാഷ്ട്ര,
10)ഇന്ത്യൻ ബാങ്ക്,
11) പഞ്ചാബ് & സിന്ദ്ബാങ്ക്തുടങ്ങിയ ബാങ്കുകളിലായി 5200+ അവസരങ്ങൾ.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ മുകളിൽ കാണുന്ന നോട്ടിഫിക്കേഷൻ നോക്കുക.
അപ്രൻ്റിസ് ക്ലാർക്ക് പരിശീലനം
പട്ടികജാതി വികസന വകുപ്പിന് കീഴില്‍ ആലപ്പുഴ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ഹരിപ്പാട്, മാവേലിക്കര ഐ.ടി.ഐകളിലേക്കുള്ള അപ്രന്റിസ് ക്ലാര്‍ക്ക് പരിശീലനത്തിന് അപേക്ഷിക്കാം. അപേക്ഷകര്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവരും ബിരുദത്തോടൊപ്പം ഡി.സി.എ/സി.ഒ.പി.എ, മലയാളം കമ്പ്യൂട്ടിങ്ങില്‍ അറിവുള്ളവരും ആയിരിക്കണം. 21-35 പ്രായപരിധിയില്‍പ്പെട്ടവര്‍ക്ക് മുന്‍ഗണന.
ഒരു വര്‍ഷ കാലയളവിലേക്ക് തെരഞ്ഞടുക്കപ്പെടുന്ന രണ്ട് പേര്‍ക്ക് പ്രതിമാസം 10,000 രൂപ വീതം സ്‌റ്റൈപ്പന്റ് ലഭിക്കും. അപേക്ഷകര്‍ ജാതി, പ്രായം, വിദ്യാഭ്യാസ യോഗ്യത, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം നിശ്ചിത മാതൃകയിലുള്ള അപേക്ഷ ആലപ്പുഴ സിവില്‍ സ്റ്റേഷന്‍ അനെക്സില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ നേരിട്ടെത്തി സമര്‍പ്പിക്കണം. അപേക്ഷ ഫോം ജില്ലാ പട്ടികജാതി വികസന ഓഫീസിലും ജില്ലയിലെ എല്ലാ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളിലും ലഭ്യമാണ്. അവസാന തിയതി ജൂലൈ 11. ഫോണ്‍: 0477 2252548.
Join the conversation