Search Kerala & Gulf Jobs

ഇന്ത്യൻ ഓവർസീസ് ബാങ്കിൽ സെക്യൂരിറ്റി ഗാർഡ് ഒഴിവുകൾ; ആർക്കൊക്കെ അപേക്ഷിക്കാം

ഇന്ത്യൻ ഓവർസീസ് ബാങ്കിൽ സെക്യൂരിറ്റി ഗാർഡ് ഒഴിവുകൾ; ആർക്കൊക്കെ അപേക്ഷിക്കാം


ഇന്ത്യൻ ഓവർസീസ് ബാങ്ക് സെക്യൂരിറ്റി ഗാർഡ് തസ്തികകളിലേക്കുള്ള നിയമനത്തിനായുള്ള വിജ്ഞാപനം പുറത്തിറക്കി. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാം. ആകെ 25 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തമിഴ്നാട്ടിലെ ചെന്നൈ കേന്ദ്രമാക്കിയായിരിക്കും നിയമനം. മുൻ സൈനികർ/മുൻ അഗ്നിവീർ വിഭാഗത്തിൽപ്പെട്ടവരിൽ നിന്നാണ് അപേക്ഷ ക്ഷണിക്കുന്നത്.

അപേക്ഷിക്കാനുള്ള തീയതി
യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് 25.08.2026 മുതൽ 14.09.2026 വരെ ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്.

ഒഴിവുകളുടെ വിഭജനം
ആകെയുള്ള ഒഴിവുകളിൽ എസ് സി വിഭാഗക്കാർക്ക് നാലും ഒബിസി വിഭാഗക്കാർക്ക് ഏഴും ഇഡബ്ല്യുഎസ് വിഭാഗക്കാർക്ക് രണ്ടും ജനറൽ വിഭാഗത്തിന് 12 ഉം വീതമാണ് ഉള്ളത്. മുൻ സൈനികർ/മുൻ അഗ്നിവീർ എന്നിവർക്കായി മാത്രമായി സംവരണം ചെയ്തിരിക്കുന്ന തസ്തികയാണിത്.

അംഗവൈകല്യമുള്ള മുൻ സൈനികരെ ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല. ഭിന്നശേഷിക്കാർക്കുള്ള സംവരണ വിഭാഗത്തിൽ ഈ തസ്തിക ഉൾപ്പെടുത്തിയിട്ടില്ല.

ശമ്പള വിവരങ്ങൾ 
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 19500 രൂപ മുതൽ 37815 രൂപ വരെ ശമ്പളം ലഭിക്കും. പ്രതിരോധ സേവന കാലയളവിൽ അവസാനമായി ലഭിച്ച ശമ്പളത്തെ അടിസ്ഥാനമാക്കിയായിരിക്കും അടിസ്ഥാന ശമ്പളം നിശ്ചയിക്കുക. പ്രൊബേഷൻ കാലയളവ് 6 മാസമാണ്.

പ്രായപരിധി വിവരങ്ങൾ 
18 നും 26 നും ഇടയില്‍ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.

ജനറൽ വിഭാഗത്തിന് 26 വയസ്സ് + പ്രതിരോധ സേവന കാലയളവ് + 3 വർഷം (പരമാവധി ഉയർന്ന പ്രായപരിധി: 45 വയസ്സ്) എന്ന തരത്തിൽ ഇളവ് ലഭിക്കും.

എസ്സി/എസ്ടി 31 വയസ്സ് + പ്രതിരോധ സേവന കാലയളവ് + 3 വർഷം (പരമാവധി ഉയർന്ന പ്രായപരിധി: 45 വയസ്സ്)

ഒബിസി 29 വയസ്സ് + പ്രതിരോധ സേവന കാലയളവ് + 3 വർഷം (പരമാവധി ഉയർന്ന പ്രായപരിധി: 45 വയസ്സ്)

അഗ്നിവീർ: 21 വയസ്സ് + അഗ്നിവീർ സേവന കാലയളവ് + 3 വർഷം എന്നിങ്ങനെയാണ് ഇളവ് അനുവദിച്ചിരിക്കുന്നത്.

യോഗ്യത വിവരങ്ങൾ 
പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യമായ യോഗ്യത നേടിയിരിക്കണം. എന്നാൽ ബിരുദം നേടിയിരിക്കാൻ പാടില്ല.

തമിഴ് ഭാഷ സംസാരിക്കാനും വായിക്കാനും എഴുതാനും അറിഞ്ഞിരിക്കണം.

സൈനിക സേവനത്തിൽ നിന്ന് വിരമിക്കുമ്പോൾ മാതൃകാപരമായ സ്വഭാവ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.

വിരമിക്കുന്ന സമയത്ത് കുറഞ്ഞത് SHAPE-1 അല്ലെങ്കിൽ AYE മെഡിക്കൽ നിലവാരം ഉണ്ടായിരിക്കണം.

തിരഞ്ഞെടുപ്പ് പ്രക്രിയ
ഓൺലൈൻ പരീക്ഷ, ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം, ആപ്റ്റിറ്റിയൂഡ് ടെസ്റ്റ്, അരിത്മെറ്റിക് ടെസ്റ്റ്, സൈക്കോമെട്രിക് ടെസ്റ്റ്, പ്രാദേശിക ഭാഷാ പരീക്ഷ എന്നിവയിലൂടെയായിരിക്കും യോഗ്യരായ ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുക. ശാരീരിക ക്ഷമതാ പരീക്ഷയും ഉണ്ടായിരിക്കും.

അപേക്ഷിക്കേണ്ട വിധം
സെക്യൂരിറ്റി ഗാർഡ് തസ്തികയിലേക്ക് അപേക്ഷിക്കാൻ താല്പര്യവും യോഗ്യതയുമുണ്ടെങ്കിൽ, 'ഓൺലൈനായി അപേക്ഷിക്കാനുള്ള ലിങ്ക്' ക്ലിക്ക് ചെയ്യുക. തുടർന്ന്, അനുയോജ്യമായ ഓപ്ഷൻ കണ്ടെത്തി അപേക്ഷാ ഫോം പൂരിപ്പിക്കുക. വിശദവിവരങ്ങൾക്കായി ഔദ്യോഗിക വെബ്സൈറ്റായ www.iob.in സന്ദർശിക്കുക.

പരമാവധി ഷെയർ ചെയ്യുക.