കേരള ഹൈക്കോടതിയിൽ ഓഫീസ് അറ്റൻഡന്റ് തസ്തികയിൽ 17 ഒഴിവുകൾ; അപേക്ഷിക്കാം!
കേരള ഹൈക്കോടതിയിൽ ഓഫീസ് അറ്റൻഡന്റ് തസ്തികയിൽ 17 ഒഴിവുകൾ; അപേക്ഷിക്കാം!
കേരള ഹൈക്കോടതി (High Court of Kerala) 2026-ലെ ഓഫീസ് അറ്റൻഡന്റ് (Office Attendant) തസ്തികയിലേക്കുള്ള വിജ്ഞാപനം പുറത്തിറക്കിയിരിക്കുകയാണ്.
പത്താം ക്ലാസ് (SSLC) യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. ഗ്രാജ്വേഷൻ ആവശ്യമില്ലാത്ത ഈ തസ്തികയിലേക്ക് നേരിട്ടുള്ള റിക്രൂട്ട്‌മെന്റാണ് നടത്തുന്നത്.
പ്രധാന വിവരങ്ങൾ:
തസ്തിക: ഓഫീസ് അറ്റൻഡന്റ് (Office Attendant)
ഒഴിവുകൾ: 17 (പ്രതീക്ഷിക്കുന്നത്)
ശമ്പളം: ₹23,000 മുതൽ ₹50,200 വരെ
യോഗ്യത: SSLC അല്ലെങ്കിൽ തത്തുല്യ യോഗ്യത. ബിരുദം ഉള്ളവർ അപേക്ഷിക്കരുത്.
റിക്രൂട്ട്‌മെന്റ് രീതി: നേരിട്ടുള്ള റിക്രൂട്ട്‌മെന്റ്
അപേക്ഷാ രീതി: ഓൺലൈൻ.
പ്രധാന തീയതികൾ:
ഓൺലൈൻ അപേക്ഷ ആരംഭിക്കുന്ന തീയതി: 2026 സെപ്റ്റംബർ 23
ഓൺലൈൻ അപേക്ഷയുടെ അവസാന തീയതി: 2026 ഒക്ടോബർ 26.
ഓഫ്‌ലൈൻ ഫീസ് അടയ്ക്കാൻ തുടങ്ങുന്ന തീയതി: 2026 ഒക്ടോബർ 30.
ഓഫ്‌ലൈൻ ഫീസ് അടയ്ക്കാനുള്ള അവസാന തീയതി: 2026 നവംബർ 6.
അപേക്ഷാ ഫീസ്:
ജനറൽ വിഭാഗം: ₹500/-
SC / ST വിഭാഗം: ഫീസ് ഇല്ല (Exempted).
തൊഴിലില്ലാത്ത ഭിന്നശേഷിക്കാർ: ഫീസ് ഇല്ല (Exempted).
പ്രായപരിധി (ജനനത്തീയതി പ്രകാരം):.
ജനറൽ വിഭാഗം: 1986 ജനുവരി 2 മുതൽ 2008 ജനുവരി 1 വരെ
SC / ST വിഭാഗം: 1981 ജനുവരി 2 മുതൽ 2008 ജനുവരി 1 വരെ.
OBC വിഭാഗം: 1983 ജനുവരി 2 മുതൽ 2008 ജനുവരി 1 വരെ
(കേരള സർക്കാർ നിയമങ്ങൾക്കനുസരിച്ച് പ്രായത്തിൽ ഇളവുകൾ ലഭിക്കും.).
തിരഞ്ഞെടുപ്പ് പ്രക്രിയ:
എഴുത്തുപരീക്ഷ (Written Test)
അഭിമുഖം (Interview).
എഴുത്തുപരീക്ഷയിലും അഭിമുഖത്തിലുമുള്ള മൊത്തം പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ അന്തിമ തിരഞ്ഞെടുപ്പ്.
എഴുത്തുപരീക്ഷയുടെ വിശദാംശങ്ങൾ:
ആകെ മാർക്ക്: 100
സമയം: 75 മിനിറ്റ്
രീതി: OMR (Objective Type)
ഭാഷ: ഇംഗ്ലീഷ്, മലയാളം
നെഗറ്റീവ് മാർക്കിംഗ്: തെറ്റായ ഓരോ ഉത്തരത്തിനും 1/4 മാർക്ക് കുറയ്ക്കും.
വിഷയങ്ങളും മാർക്കും:
ജനറൽ നോളജ് & കറന്റ് അഫയേഴ്സ്: 50 മാർക്ക്.
നൂമെറിക്കൽ അബിലിറ്റി: 20 മാർക്ക്
മെന്റൽ അബിലിറ്റി: 15 മാർക്ക്
ജനറൽ ഇംഗ്ലീഷ്: 15 മാർക്ക്
ആകെ: 100 മാർക്ക്.
അഭിമുഖ തിയതി
മാർക്ക്: 10
ആകെ (എഴുത്തുപരീക്ഷ + അഭിമുഖം): 110
എങ്ങനെ അപേക്ഷിക്കാം:
കേരള ഹൈക്കോടതിയുടെ ഔദ്യോഗിക റിക്രൂട്ട്‌മെന്റ് പോർട്ടലിലൂടെ ഓൺലൈനായി അപേക്ഷിക്കണം.
ഓൺലൈൻ അപേക്ഷ സമർപ്പിച്ചതിന് ശേഷം, നിശ്ചിത സമയപരിധിക്കുള്ളിൽ ഓഫ്‌ലൈൻ മോഡിൽ അപേക്ഷാ ഫീസ് അടയ്ക്കണം.
വിശദമായ നിർദ്ദേശങ്ങൾ ഔദ്യോഗിക വിജ്ഞാപനത്തിൽ ലഭ്യമാണ്.
ഔദ്യോഗിക റിക്രൂട്ട്‌മെന്റ് പോർട്ടൽ:
കൂടുതൽ വിവരങ്ങൾക്കായി ഔദ്യോഗിക വിജ്ഞാപനം പരിശോധിക്കുക
Join the conversation