ഡൽഹി സബോർഡിനേറ്റ് സർവീസസ് സെലക്ഷൻ ബോർഡ് വിവിധ തസ്തികകളിലേക്കുള്ള നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

ഡൽഹി സബോർഡിനേറ്റ് സർവീസസ് സെലക്ഷൻ ബോർഡ് വിവിധ തസ്തികകളിലേക്കുള്ള നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.


ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ, ന്യൂഡൽഹി മുനി സിപ്പൽ കൗൺസിൽ, വിദ്യാഭ്യാസ ഡയറക്ടറേറ്റ്, ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ്, ഡയറക്ടറേറ്റ് ഓഫ് ആയുഷ്, ജയിൽ വകുപ്പ്, ജല ബോർഡ്, ഡ്രഗ്സ് കൺട്രോൾ വകുപ്പ് എന്നിവയിലാണ് ഒഴിവുകൾ. ഓൺലൈനായാണ് ഇതിലേക്ക് അപേക്ഷിക്കേണ്ടത്, ജൂലൈ 8 മുതൽ അപേക്ഷിക്കാൻ തുടങ്ങുന്നത്.

ജോലി ഒഴിവുകൾ ചുവടെ

▪️വാർഡർ - 1676
▪️പോസ്റ്റ് ഗ്രാജുവേറ്റ് ടീച്ചർ- 131
▪️അസിസ്റ്റന്റ് - 120
▪️ടെക്നീഷ്യൻ - 70
▪️മലേറിയ ഇൻസ്പെക്ടർ - 37
▪️ആയുർ വേദിക് ഫാർമസിസ്റ്റ്- 8,
▪️ഡൊമസ്റ്റിക് സയൻസ് ടീച്ചർ- 26,
▪️ആയുർവേദ ഫാർമസിസ്റ്റ്- 19,
▪️ലബോറട്ടറി ടെക്നീഷ്യൻ- 30,
▪️സീനിയർ സയൻ്റി ഫിക് അസിസ്റ്റന്റ്- 2

യോഗ്യത, പ്രായം വിവരങ്ങൾ?

പത്താം ക്ലാസ്സ്‌ മുതൽ ഏത് യോഗ്യത ഉള്ളവർക്കും അപേക്ഷിക്കാം.യോഗ്യത വിവരങ്ങൾ വെബ്സൈറ്റ് വഴി വായിച്ചു മനസിലാക്കുക. അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധിയിൽ എസ്‌സി, എസ്‌ടി വിഭാഗക്കാർക്ക് അഞ്ചുവർഷത്തെയും ഒബിസിക്കാർക്ക് മൂന്നുവർഷ ത്തെയും ഇളവ് ലഭിക്കും. 

ഭിന്ന ശേഷിക്കാർക്ക് 10 വർഷത്തെ (എസ്‌സി, എസ്‌ടി-15, ഒബിസി-13) ഇളവുണ്ട്. ഡിപ്പാർട്‌മെന്റ്റൽ അപേക്ഷകർക്കും വിമുക്തഭടൻ മാർക്കും കായികതാരങ്ങൾക്കും വിധവ/വിവാഹമോചിതകൾക്കും നിയമാനുസൃത ഇളവുണ്ട്

വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും വെബ്സൈറ്റ് സന്ദർശിക്കുക. 

അവസാന തീയതി: ഓഗസ്റ്റ് 7ആണ്.
അപേക്ഷാഫീസ്:വനിതകൾക്കും എസ്‌സി, എസ്ട‌ി വിഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും വിമുക്തഭടൻമാർക്കും ഫീസില്ല. 
മറ്റുള്ളവർ 100 രൂപ ഓൺലൈനായി അടയ്ക്കണം.
My name SUJITH KUMAR PALAKKAD