ഹോസ്പിറ്റാലിറ്റി, ടീച്ചിംഗ്, ടെക്‌സ്‌റ്റൈൽസ്, ബാങ്കിംഗ് ഇൻഷുറൻസ്, ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്റ് ശൃംഖല, പത്രമാധ്യമ, ഫിനാൻസ്, ഫീൽഡ് സൂപ്പർവൈസർ തുടങ്ങി തൊഴിൽ മേള വഴി ജോലി /job fair 2025
മഹാത്മാ ഗാന്ധി യൂണിവേഴ്‌സിറ്റിയിൽ സൗജന്യ തൊഴിൽ മേള
പ്രൊഫഷണൽ ഹോസ്പിറ്റാലിറ്റി, ടീച്ചിംഗ്, ടെക്‌സ്‌റ്റൈൽസ്, ബാങ്കിംഗ് ഇൻഷുറൻസ്, ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്റ് ശൃംഖല, പത്രമാധ്യമ, ഫിനാൻസ്, ഫീൽഡ് സൂപ്പർവൈസർ തുടങ്ങിയ മേഖലകളിൽ നിന്നായി ആറിൽ പരം കമ്പനികൾ അറിയിച്ചിരിക്കുന്ന ഒഴിവുകളിലേക്കായി നടത്തുന്ന തൊഴിൽ മേളയിൽ പങ്കെടുക്കുവാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2025 ജൂലൈ 9-നു മുമ്പായി പേര് രജിസ്റ്റർ ചെയ്തതിന് ശേഷം യൂണിവേഴ്സിറ്റിയിലെ മോഡൽ കരിയർ സെന്ററിൽ ജൂലൈ 10-ന് നേരിട്ടെത്തി രാവിലെ 10 മുതൽ നടക്കുന്ന തൊഴിൽ മേളയിൽ പങ്കെടുക്കേണ്ടതാണ്.
കോട്ടയം മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി എംപ്ലോയ്മെൻ്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ & മോഡൽ കരിയർ സെന്ററിന്റെ ആഭിമുഖ്യത്തിൽ ജൂലൈ 10-ന് മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിയിലെ മോഡൽ കരിയർ സെന്ററിൽ വെച്ച് സൗജന്യ തൊഴിൽ മേളക്ക് അവസരമൊരുക്കുന്നു.
രജിസ്റ്റർ ലിങ്കും, സംശയങ്ങൾക്ക് വിളിക്കണ്ടാ നമ്പർ ഉൾപ്പെടെ താഴെ നൽകുന്നു.
✅രജിസ്റ്റർ ചെയ്യേണ്ട ലിങ്ക്: www.empekm.in/mccktm
✅കൂടുതൽ വിവരങ്ങൾക്ക് : 9495628626, 0481-2731025.
✅മോഡൽ കരിയർ സെന്റർ കോട്ടയത്തിന്റെ ഫേസ്ബുക് പേജിലും വിവരങ്ങൾ ലഭ്യമാണ്.
🛑 വാക്ക് ഇന്‍ ഇന്റര്‍വ്യൂ
കൊല്ലം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ ഓറല്‍ ആന്‍ഡ് മാക്‌സിലോഫേഷ്യല്‍ സര്‍ജറി, ജനറല്‍ മെഡിസിന്‍, ഓര്‍ത്തോപീഡിക്‌സ് വിഭാഗങ്ങളിലെ സീനിയര്‍ റസിഡന്റ് തസ്തികയില്‍ കരാര്‍ നിയമനം നടത്തും. ജൂലൈ 11ന് യഥാക്രമം രാവിലെ 11, 11.30, ഉച്ചയ്ക്ക് 12 എന്നീ സമയങ്ങളിലാണ് വാക്ക് ഇന്‍ ഇന്റര്‍വ്യൂ. യോഗ്യത: ബന്ധപ്പെട്ട വിഭാഗങ്ങളിലെ പി.ജിയും ടി.സി.എം.സി രജിസ്‌ട്രേഷനും. പ്രായപരിധി: 40 വയസ്. ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, മുന്‍പരിചയം, മേല്‍വിലാസം എന്നിവ തെളിയിക്കുന്ന അസല്‍ രേഖകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം ഹാജരാകണം. വിവരങ്ങള്‍ക്ക് www.gmckolam.edu.in. ഫോണ്‍: 0474 2572574.
Join the conversation