കേരള സർക്കാർ സ്ഥാപനം വഴി ബെൽജിയത്തിൽ ജോലി നേടാൻ അവസരം |ODEPEC Belgium Job Vacancy Apply Now 2025
കേരള സർക്കാർ സ്ഥാപനം വഴി ബെൽജിയത്തിൽ ജോലി നേടാൻ അവസരം |ODEPEC Belgium Job Vacancy Apply Now 2025
വിദേശത്തു ജോലി:കേരള സർക്കാർ സ്ഥാപനമായ ഒഡാപെകിന് കീഴിൽ ഇപ്പോൾ ഇതാ ബെൽജിയത്തിലേക്ക് പുതിയ റിക്രൂട്ട്മെൻ്റ് നടക്കുന്നുണ്ട്.
വിവിധ തസ്തികകളിൽ ആയി ടെക്നീഷ്യൻമാരെയാണ് ഇപ്പോൾ ആവശ്യമുള്ളത്, താൽപര്യമുള്ളവർ ജൂലൈ 10ന് മുൻപായി അപേക്ഷ നൽകണം,കൂടുതൽ വിവരങ്ങൾക്കായി
ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കിയ ശേഷം അപേക്ഷിക്കുക.
ബെൽജിയത്തിൽ പ്രവർത്തിക്കുന്ന പ്രമുഖ കമ്പനിയിൽ CNC Professionals (CNC Programmer, CNC Bender, Miller, Turner) ഒഴിവുകൾ 20.
ശമ്പള വിവരങ്ങൾ
എക്സ്‌പീരിയൻസിന് അനുസരിച്ചാണ് ശമ്പളം കണക്കാക്കുക. മണിക്കൂറിൽ 18 യൂറോ മുതൽ 22 യൂറോ വരെ ലഭിക്കും. ഇതിന് പുറമെ ഭക്ഷണ വൗച്ചർ, മറ്റ് ആനുകുല്യങ്ങൾ ലഭിക്കും. 20 ദിവസത്തെ വെക്കേഷൻ ലീവും, 12 ദിവസത്തെ അഡീഷണൽ ലീവുകളും അനുവദിക്കും.
യോഗ്യത വിവരങ്ങൾ
സിഎൻസി പ്രോഗ്രാമർ, സിഎൻസി ബെൻഡർ, മില്ലർ, ടർണർ എന്നീ ഒഴിവുകളാണുള്ളത്. അതത് മേഖലയിൽ ഡിപ്ലോമയോ ബിരുദമോ ഉണ്ടായിരി ക്കണം. സിഎൻസി പ്രോഗ്രാമി ങ്, ഓപ്പറേഷൻ എന്നിവയിൽ കുറഞ്ഞത് മൂന്നുവർഷത്തെ പ്രവൃത്തിപരിചയം വേണം. സാങ്കേതിക ഡ്രോയിങ്ങുകൾ വായിക്കുന്നതിലും വ്യാഖ്യാനിക്കുന്നതിലുമുള്ള പ്രാവീണ്യം, മേൽനോട്ടമില്ലാതെ സ്വതന്ത്രമായി പ്രവർത്തിക്കാനുള്ള കഴിവ്, LVD, Trumpf CNC പ്രസ് ബ്രേക്കുകൾ പ്രോഗ്രാമിങ് ചെയ്യുന്നതിൽ പരിചയം, Fanuc, Siemens, Heidenhain, G and M Codes, എന്നിവയെക്കുറിച്ചുള്ള അറിവ്, ഇംഗ്ലീഷ് ഭാഷയിലുള്ള പ്രാവിണ്യം എന്നിവ നിർബന്ധം. പ്രായപരിധി 25-35.
പ്രവൃത്തിപരിചയത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ശമ്പളം നിശ്ചയിക്കുക. കൂടാതെ താമസസൗകര്യം, ബോണസ്, ഇൻഷുറൻസ്, തുടങ്ങിയ ആനു കൂല്യങ്ങളും ലഭിക്കും. ബയോഡേറ്റ, പാസ്പോർട്ട് എന്നിവ ജൂലായ് 10-ന് മുൻപ് gm2@odepc.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയക്കണം. വിശദവിവരങ്ങൾക്ക് https://odepc.kerala.gov.in/jobs-list എന്ന വെബ് പേജ് സന്ദർശിക്കുക. ഫോൺ 0471-2329440/41/42/43/45; Mob: 9778620460.
പരമാവധി ഷെയർ ചെയ്യുക.
Join the conversation