Search Kerala & Gulf Jobs

ജില്ലാ എംപ്ലോയമെൻ്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററും ചേർന്ന് PRAYUKTHI JOB FAIR നടത്തുന്നു

ജില്ലാ എംപ്ലോയമെൻ്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററും ചേർന്ന് PRAYUKTHI JOB FAIR നടത്തുന്നു

മെഗാ തൊഴിൽ മേള ഓഗസ്റ്റ് 2ന്  

 ജില്ലാ എംപ്ലോയമെൻ്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററും പാലാ  അൽഫോൻസാ കോളേജും  സംയുക്തമായി ' PRAYUKTHI 2025' എന്ന പേരിൽ തൊഴിൽ മേള നടത്തുന്നു. അമ്പതോളം കമ്പനികളിൽ നിന്നായി രണ്ടായിരത്തോളം ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത് തൊഴിൽമേള വഴി ജോലി നേടാൻ ആഗ്രഹിക്കുന്ന ഉദ്യോഗികൾ ചുവടെ നൽകിയിരിക്കുന്ന രജിസ്ട്രേഷൻ ലിങ്കിൽ രജിസ്റ്റർ ചെയ്യുക. അടുത്തമാസം ഓഗസ്റ്റ് രണ്ടിനാണ് തൊഴിൽമേള  നടക്കുന്നത്, കൂടുതൽ വിവരങ്ങൾ ചുവടെ നൽകിയിരിക്കുന്നു വായിച്ചു മനസ്സിലാക്കി രജിസ്റ്റർ ചെയ്യുക.ഓൺലൈൻ രജിഷ്ട്രേഷൻ നടത്താൻ സാധിക്കാത്തവർക്ക് Spot Registration  ഉണ്ടായിരിക്കും.

എന്തുകൊണ്ട് പങ്കെടുക്കണം
50+ കമ്പനികൾ പങ്കെടുക്കുന്നു അതിൽ നിന്നും 2000+ ഒഴിവുകൾ വന്നിരിക്കുന്നു.

ആർക്കൊക്കെ പങ്കെടുക്കാം
SSLC മുതൽ യോഗ്യതയുള്ള പതിനെട്ടിനു മുകളിൽ പ്രായമുള്ള ഉദ്യോഗാർത്ഥികൾക്ക് മേളയിൽ പങ്കെടുക്കാം.

ഇന്റർവ്യൂ സ്ഥലം, തിയതി
ഓഗസ്റ്റ് 2, ശനിയാഴ്ച്ച   
രാവിലെ 9.00 മുതൽ 
പാലാ അൽഫോൻസാ കോളേജ് 

🔴 ഓൺലൈൻ രജിഷ്ട്രേഷൻ ആരംഭിച്ചിരിക്കുന്നു.

ഓൺലൈൻ രജിഷ്ട്രേഷൻ നടത്താൻ സാധിക്കാത്തവർക്ക് Spot Registration  ഉണ്ടായിരിക്കും, 

ഉദ്യോഗാർത്ഥികൾ നിർബന്ധമായും  ഇന്റർവ്യൂവിന്  അനുയോജ്യമായ ഫോർമൽ  ഡ്രസ്സ് കോഡിൽ എത്തിച്ചേരുവാൻ  ശ്രദ്ധിക്കുക. സർട്ടിഫിക്കറ്റുകളുടെയും  ബയോഡാറ്റയുടെയും 5 പകർപ്പുകൾ എന്നിവ കയ്യിൽ കരുതുക.
സന്ദർശിക്കുക. PH- 0481-2563451, 0481- 2560413