അസാപ് കേരള നൈപുണ്യ പരിശീലന പ്രോ​ഗ്രാം ഉടനെ അപേക്ഷിക്കു;100 ഒഴിവുകൾ

അസാപ് കേരള നൈപുണ്യ പരിശീലന പ്രോ​ഗ്രാം ഉടനെ അപേക്ഷിക്കു;100 ഒഴിവുകൾ

കാസർഗോഡ് ജില്ലാപഞ്ചായത്ത് ഉന്നതവിദ്യാഭ്യസ വകുപ്പിന് കീഴിലെ അസാപ് കേരളയുമായി സഹകരിച്ച് നൈപുണ്യ പരിശീലനം നൽകുന്നു. ഡിജിറ്റൽ മാർക്കറ്റിങ്, ജി എസ് ടി. യൂസിങ് ടാലി, ഇലക്ട്രിക് വെഹിക്കിൾ സർവീസ് ടെക്‌നീഷ്യൻ, പവർ ഇലക്ട്രോണിക്‌സ് സർവീസ് ടെക്‌നീഷ്യൻ എന്നീ കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
അഭ്യസ്തവിദ്യരായ 100 വനിതകൾക്കാണ് ജി.എസ്.ടി യൂസിംഗ് ടാലി കോഴ്സിൽ പരിശീലനം നൽകുക.

പൊതുവിഭാഗങ്ങൾക്കായി ഡിജിറ്റൽ മാർക്കറ്റിംഗ് കോഴ്‌സിൽ 40 സീറ്റും, 
ഇ.വി സർവീസ് ടെക്‌നീഷ്യൻ, പവർ ഇലക്ട്രോണിക്‌സ് കോഴ്‌സുകളിൽ 30 വീതം സീറ്റുകളും ഉണ്ടായിരിക്കും.

പദ്ധതി പ്രകാരം കാസർഗോഡ് ജില്ലാ പഞ്ചായത്തിന് കീഴിലെ ഗ്രാമപഞ്ചായത്ത് പരിധികളിൽ താമസിക്കുന്നവർക്ക് അപേക്ഷിക്കാം. പ്ലസ് ടു യോഗ്യതയുള്ള, അക്കൗണ്ടിംഗ് മേഖലയെ കുറിച്ച് പ്രാഥമിക ധരണയുള്ള വനിതകൾക്ക് ജി എസ് ടി, യൂസിംഗ് ടാലി കോഴ്‌സിലേക്ക് അപേക്ഷിക്കാം. ഡിജിറ്റൽ മാർക്കറ്റിംഗ് കോഴ്‌സിൽ പ്ലസ് ടു വിനോടൊപ്പം അടിസ്ഥാന കംപ്യുട്ടർ പരിജ്ഞാനം ഉള്ളവർക്ക് അപേക്ഷിക്കാം. കാസർഗോഡ് വിദ്യാനഗറിലുള്ള അസാപിന്റെ കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിലായിരിക്കും ഈ രണ്ട് കോഴ്സുകളുടെ പരിശീലനം.

ഇലക്ട്രിക് വെഹിക്കിൾ സർവീസ് ടെക്‌നീഷ്യൻ, പവർ ഇലക്ട്രോണിക്‌സ് സർവീസ് ടെക്‌നീഷ്യൻ എന്നീ കോഴ്സുകളിൽ പ്ലസ് ടൂ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അസാപിന്റെ മലപ്പുറം ജില്ലയിലെ തവനൂർ കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിലും, അസാപിന്റെ തൃശൂർ ജില്ലയിലെ കുന്നംകുളം സ്‌കിൽ പാർക്കിലും ആയിരിക്കും പ്രായോഗിക പരിശീലനം. 

നിരവധി തൊഴിലവസരങ്ങളുള്ള ഈ മേഖലയിൽ കോഴ്‌സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് 100% പ്ലേസ്‌മെന്റ് സഹായം ഉണ്ടായിരിക്കും. കോഴ്സിനൊപ്പം, ഉദ്യോഗാർഥികളെ ഇന്റർവ്യൂ സജ്ജമാക്കുന്ന പ്ലേസ്‌മെന്റ് റെഡിനസ് പ്രോഗ്രാമിൽ കൂടി പരിശീലനം നൽകും. https://bit.ly/asap-gst ലിങ്ക് വഴി അപേക്ഷ സമർപ്പിക്കാം. 
കൂടുതൽ വിവരങ്ങൾക്ക്: +91 85938 92913, 9495999780.
My name SUJITH KUMAR PALAKKAD