പ്രതിദിനം 800 രൂപ നിരക്കിൽ വനിതാ കമ്മീഷന്റെ ഓഫീസിൽ ഡാറ്റ എൻട്രി ഓപ്പറേറ്റർ ഒഴിവ്

പ്രതിദിനം 800 രൂപ നിരക്കിൽ വനിതാ കമ്മീഷന്റെ ഓഫീസിൽ ഡാറ്റ എൻട്രി ഓപ്പറേറ്റർ ഒഴിവ്

ഡാറ്റ എൻട്രി ഓപ്പറേറ്റർ ഒഴിവ്
കേരള വനിതാ കമ്മീഷന്റെ തിരുവനന്തപുരം ഓഫീസിൽ നിലവിൽ ഒഴിവുള്ള ഡാറ്റ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്ക് ( ഒഴിവ് 1) അപേക്ഷ ക്ഷണിച്ചു. 179 ദിവസത്തേയ്ക്ക് ദിവസവേതനാടിസ്ഥാനത്തിൽ താത്കാലികമായിരിക്കും നിയമനം. പ്രതിഫലം പ്രതിദിനം 800 രൂപ.

യോഗ്യത പ്ലസ് ടു, സർക്കാർ അംഗീകാരമുള്ളതും കുറഞ്ഞത് ആറ് മാസം ദൈർഘ്യമുള്ളതുമായ ഡാറ്റ എൻട്രി ഓപ്പറേറ്റർ കോഴ്സ് അല്ലെങ്കിൽ ഡി സി എ. അഭികാമ്യ യോഗ്യത എം എസ് ഓഫീസ് പരിചയം. പ്രായപരിധി 18- 40 . അർഹതയുള്ളവർക്ക് ചട്ടപ്രകാരമുള്ള വയസിളവ് ലഭിക്കും.

ഉദ്യോഗാർത്ഥികൾ രേഖകളുടെ അസൽ , പകർപ്പ് എന്നിവ സഹിതം മാർച്ച് 6 (വെള്ളിയാഴ്ച) രാവിലെ 9.30 ന് പി എം ജി ക്ക് സമീപമുള്ള കമ്മീഷൻ ആസ്ഥാനത്ത് എത്തണം.

ജില്ലാ ശിശു സംരക്ഷണ യൂണിറ്റിൽ അക്കൗണ്ടൻ്റ് ഒഴിവ്

ജില്ലാ ശിശു സംരക്ഷണ യൂണിറ്റിൽ അക്കൗണ്ടൻ്റ് തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ ഉദ്യോഗാർത്ഥികളെ നിയമിക്കുന്നു.  ഇൻ്റർവ്യൂ മാർച്ച് ഏഴിന് രാവിലെ 11 മണിക്ക്  കളക്ടറേറ്റിലെ സബ് കളക്ടറുടെ ചേമ്പറിൽ  നടക്കും.

അംഗീകൃത സർവകലാശാലയിൽ നിന്നുള്ള കൊമേഴ്സ് അല്ലെങ്കിൽ മാത്തമാറ്റിക്സ് ബിരുദമാണ്  യോഗ്യത.   ഒരു വർഷത്തെ പ്രവൃത്തിപരിചയവും കമ്പ്യൂട്ടർ, ടാലി എന്നിവയിലുള്ള പ്രാവീണ്യവും ഉണ്ടായിരിക്കണം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് എന്നിവ സഹിതം അഭിമുഖത്തിന് നേരിട്ട് പങ്കെടുക്കാവുന്നതാണ്.

My name SUJITH KUMAR PALAKKAD