കാബിൻ ക്രൂ, അസിസ്റ്റന്റ് ആവാം പത്താം ക്ലാസ്സ്‌,+2 യോഗ്യതയിൽ അവസരം|Emirates group careers apply now 2025

കാബിൻ ക്രൂ, അസിസ്റ്റന്റ് ആവാം പത്താം ക്ലാസ്സ്‌,+2 യോഗ്യതയിൽ അവസരം|Emirates group careers apply now 2025


ദുബായ് ആസ്ഥാനമായുള്ള എമിറേറ്റ്സ് എയർലൈൻസിൽ കാബിൻ ക്രൂവാകാൻ അവസരം.ലോകത്തിലെ മികച്ച വിമാന സർവീസുകളിലൊന്നായ എമിറേറ്റ്സ് കാബിൻ ക്രൂവിനെ തിരഞ്ഞെടുക്കാൻ ആഗോള റിക്രൂട്ട്മെന്റ്റ് ഡ്രൈവ് ഇപ്പോൾ ആരംഭിച്ചിരിക്കുകയാണ്.

ഏകദേശം 1.04 ലക്ഷം രൂപയാണ് അടിസ്ഥാന ശമ്പളം: എമിറേറ്റ്സ് എയർലൈൻസിലെ ജോലി. മികച്ച ശമ്പളവും ആനുകൂല്യങ്ങളും സൗകര്യങ്ങളുമെല്ലാം ഈ ജോലിയുടെ മാറ്റ് കൂട്ടുന്നു. എമിറേറ്റ്സ് എയർലൈൻസിലെ കാബിൻ ക്രൂ തസ്തികയിലേക്ക് എല്ലാ രാജ്യങ്ങളിലുള്ളവർക്കും ഇപ്പോൾ അപേക്ഷിക്കാനുള്ള അവസരമുണ്ട്.

വിമാനത്തിലെ പ്രവർത്തന സമയമനുസരിച്ചുള്ള ഫ്ലൈയിങ് പേ മണിക്കൂറിന് ഏകദേശം 1500 രൂപയാണ്. ഒരു മാസത്തിൽ 80 മുതൽ 100 മണിക്കൂർവരെ പ്രവർത്തന സമയം കണക്കാക്കിയാൽ മാസശമ്പളം ഏകദേശം 2.39 ലക്ഷം രൂപയായിരിക്കും. ഇതുകൂടാതെ രാത്രിയിൽ സ്റ്റോപ്പുകളുള്ള വിമാനസർവീസിലെ ഭക്ഷണ അലവൻസ് ശമ്പളത്തിനൊപ്പം ലഭിക്കും. ഹോട്ടലിലെ താമസവും വിമാനത്താവളത്തിലേ ക്കുള്ള വാഹന സൗകര്യവും കമ്പനിയുടെ ചെലവിലായിരിക്കും

കാബിൻ ക്രൂ, അസിസ്റ്റന്റ് ആവനുള്ള യോഗ്യത വിവരങ്ങൾ?

പ്ലസ് ടുവാണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത വരുന്നത്. ഹോസ്പിറ്റാലിറ്റി/കസ്റ്റമർ കെയർ മേഖലയിൽ ഒരുവർഷത്തിലേറെയുള്ള പ്രവൃത്തി പരിചയം നിർബന്ധമായും വേണം. ഇംഗ്ലീഷിൽ നന്നായി എഴുതാനും സംസാരിക്കാനുമുള്ള കഴിവ് ഉണ്ടായിരിക്കണം. കൂടുതൽ ഭാഷകൾ കൈകാര്യം ചെയ്യാനു ള്ള അറിവ് അഭിമുഖസമയത്ത് മുൻകൈ ലഭിക്കുന്നതിന് സഹായിക്കും. ഏറ്റവുംകു റഞ്ഞത് 160 സെൻ്റിമീറ്റർ ഉയരം വേണം. 

വിമാനത്തിലെ സുരക്ഷാ ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുന്ന- തിനായി 212 സെന്റി മീറ്റർ ഉയരത്തിലേക്ക് കൈ എത്തണമെന്നും നിർബന്ധമാണ്.

www.emiratesgroupcareers.com എന്ന വെബ്സൈറ്റിൽ വിശദവിവരങ്ങളുണ്ട്. ഈ വെബ്സൈറ്റിലൂടെത്തന്നെയാണ് അപേക്ഷിക്കേണ്ടത്. അപേക്ഷിക്കുന്നതിന് മുൻപ് ഇംഗ്ലീഷിലുള്ള സിവി, പുതിയ ഫോട്ടോ എന്നിവ തയ്യാറാക്കിവെക്കണം.

കാബിൻ സർവീസ് അസിസ്റ്റന്ററാകാം

എമിറേറ്റ്സ് എയർലൈൻസിലെ കാബിൻ സർവീസ് അസിസ്റ്റൻ്റ് എന്ന ഉദ്യോഗാർഥികളെത്തേടുന്നുണ്ട്. 
എമി തസ്തികയിലേക്കും ആഗോളതലത്തിൽ റേറ്റ്സിൻ്റെ എ 380 വിമാനങ്ങളിലെ ഒന്നാംക്ലാസ് യാത്രക്കാർക്കുള്ള ഷവർ സ്പാകൾ വൃത്തിയാക്കുന്ന ചുമതലയാണ് കാബിൻ സർവീസ് അസിസ്റ്റൻ്റിനുണ്ടാകുക. ആവശ്യമെങ്കിൽ ലോഞ്ചുകൾ, ശുചിമുറികൾ എന്നിവയും വൃത്തിയാക്കേണ്ടിവരും.

യോഗ്യത: പത്താം ക്ലാസാണ് അടിസ്ഥാന യോഗ്യത. അന്താരാഷ്ട്ര ഹോട്ടലുകളിലോ വിമാന സർവീസുകളിലോ പ്രശസ്ത സർവീസ് കമ്പനികളിലോ രണ്ടുവർഷ ത്തെ കസ്റ്റമർ സർവീസ് പരിചയമുണ്ടാകണം. വിമാനത്തിൽ ഒരു വർഷത്തി ലേറെയുള്ള ജോലിപരിചയം നിർബന്ധം. ഹൗസ് കീപ്പിങ് രംഗത്തെ പരിചയം അധികയോഗ്യതയാണ്. ഇംഗ്ലീഷിൽ എഴുതാനും സംസാരിക്കാനും അറിയണം.

www.emiratesgroupcareers.com എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാം.
My name SUJITH KUMAR PALAKKAD