Search Kerala & Gulf Jobs

എസ്ബിഐയിൽ 6589 ക്ലാർക്ക് ജോലി ഒഴിവുകൾ|SBI BANK JOBS 2025

എസ്ബിഐയിൽ 6589 ക്ലർക്ക് ജോലി ഒഴിവുകൾ

സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ക്ലറിക്കൽ കേഡറിലെ ജൂനിയർ അസോഷ്യറ്റ് (കസ്‌റ്റമർ സപ്പോർട്ട് & സെയിൽസ്) തസ്‌തികയിൽ 6589 ഒഴിവ്. ഓഗസ്റ്റ് 26 വരെ അപേക്ഷിക്കാം, കൂടുതൽ വിവരങ്ങൾ എസ്ബിഐ വെബ്സൈറ്റിൽ നൽകുന്നു വായിച്ചു മനസിലാക്കിയ ശേഷം അപേക്ഷിക്കുക.

ബാക്ലോഗ് ഉൾപ്പെടെ തിരുവനന്തപുരം സർക്കിളിൽ 278 ഒഴിവുണ്ട്.
ഏതെങ്കിലും ഒരു സംസ്ഥാനത്തേക്കു മാത്രം അപേക്ഷിക്കുക.
അപേക്ഷിക്കുന്ന സംസ്ഥാനത്തെ ഭാഷ എഴുതാനും വായിക്കാനും സംസാരിക്കാനും അറിയണം.

ശമ്പളം: 24,080-64,450 രൂപ
യോഗ്യത: ബിരുദം/തത്തുല്യം.

പ്രായം: 2025 ഏപ്രിൽ ഒന്നി ന് 20-28. അർഹർക്ക് ഇളവ്.
തിരഞ്ഞെടുപ്പ്: ഓൺലൈനായി പ്രിലിമിനറി പരീക്ഷ സെപ്റ്റംബറിലും മെയിൻ പരീക്ഷ നവംബറിലും. കേരളത്തിൽ കണ്ണൂർ, കോഴിക്കോട്, മലപ്പുറം,പാലക്കാട്, തൃശൂർ, കൊച്ചി, ഇടുക്കി, കോട്ടയം, ആലപ്പുഴ,കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിൽ കേന്ദ്രമുണ്ട്. 

ചോദ്യങ്ങൾ മലയാളത്തിലും ലഭിക്കും.
ഫീസ്: 750 രൂപ (പട്ടികവിഭാഗം, വിമുക്തഭടർ, ഭിന്നശേഷിക്കാർ എന്നിവർക്കു ഫീസില്ല).
Website:  www.bank.sbi

കൗൺസിലർ നിയമനം
ജില്ലാപഞ്ചായത്തും സംസ്ഥാന എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയും സംയുക്തമായി നടപ്പാക്കുന്ന മൈഗ്രന്റ് സുരക്ഷാ പദ്ധതിയിലേക്ക് താൽക്കാലികാടിസ്ഥാനത്തിൽ കൗൺസിലറെ നിയമിക്കുന്നു. സൈക്കോളജി/ സോഷ്യൽ വർക്ക്/ സോഷ്യോളജി എന്നിവയിലുള്ള ബിരുദാനന്തര ബിരുദത്തോടൊപ്പം കൗൺസിലിംഗ് മേഖലയിൽ ഒരു വർഷ പ്രവൃത്തി പരിചയമുള്ളവർക്ക് അപേക്ഷിക്കാം. താൽപര്യമുള്ളവർ ആഗസ്റ്റ് 19 ന് രാവിലെ 10.30 ന് ജില്ലാപഞ്ചായത്തിൽ അഭിമുഖത്തിന് എത്തണം. ഫോൺ: 7025706936, 7510787622