തെരുവുനായ നിയന്ത്രണ പദ്ധതിക്കായി നായ പിടുത്തക്കാരെ നിയമിക്കുന്നു

തെരുവുനായ നിയന്ത്രണ പദ്ധതിക്കായി നായ പിടുത്തക്കാരെ നിയമിക്കുന്നു

ആലപ്പുഴ ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന തെരുവുനായ നിയന്ത്രണ പദ്ധതിക്കായി എല്ലാ ഗ്രാമപഞ്ചായത്തിലും നായ പിടുത്തക്കാരെ നിയമിക്കുന്നു.50 വയസ്സിനു താഴെ പ്രായമുള്ള, ശാരീരിക ക്ഷമതയുള്ള യുവതി, യുവാക്കൾക്ക് സൗജന്യ പരിശീലനം നൽകുന്നു. വിജയകരമായി പരിശീലനം പൂർത്തിയാക്കുന്നവരെ പഞ്ചായത്ത് അടിസ്ഥാനത്തിൽ നിയമിക്കുന്നു.

താൽപ്പര്യമുള്ളവർക്ക് അടുത്തുള്ള പഞ്ചായത്തിലോ മൃഗാശുപത്രിയിലോ പേര് രജിസ്റ്റർ ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 0477-2252496, 9446588195 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.

2. താത്കാലിക നിയമനം
ഐ എച്ച് ആര്‍ ഡി എറണാകുളം റീജിയണല്‍ സെന്റര്‍ മേല്‍നോട്ടം വഹിക്കുന്ന വിവിധ പ്രൊജക്ടുകളി- ലേക്ക് താത്കാലിക അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. 
പ്രൊജെക്ട് സ്റ്റാഫ്
യോഗ്യത: ഗവ.അംഗീകൃത മൂന്നുവര്‍ഷത്തെ ഫുള്‍ടൈം റെഗുലര്‍ ഡിപ്ലോമ (ഇലക്ട്രോണിക്‌സ്/ ഇലക്ട്രിക്കല്‍ /കമ്പ്യൂട്ടര്‍സയന്‍സ് /കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ എഞ്ചിനീയറിംഗ്) 
അഭിലഷണീയ യോഗ്യത: ഒരു വര്‍ഷത്തില്‍ കുറയാതെയുള്ള പ്രവൃത്തി പരിചയം. 

താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, പ്രവൃത്തിപരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അസൽ പകര്‍പ്പുകളുമായി കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ ഫിനിഷിങ് സ്‌കൂളില്‍ ആഗസ്റ്റ് 19 ന് രാവിലെ 10 ന് നേരിട്ട് ഹാജരാകണം. 
ഫോണ്‍: 0484-2985252

സർക്കാർ വനിതാ പോളിടെക്നിക് കോളേജിൽ അഭിമുഖം

തിരുവനന്തപുരം കൈമനം സർക്കാർ വനിതാ പോളിടെക്നിക് കോളേജിലെ ഇൻസ്ട്രുമെന്റേഷൻ എൻജിനിയറിങ് വകുപ്പിൽ ട്രേഡ്സ്മാൻ തസ്തികയിൽ 2025-26 അധ്യയന വർഷത്തേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു.

ഇൻസ്ട്രുമെന്റേഷനിൽ ഐ.ടി.ഐ / തത്തുല്യ യോഗ്യത ഉണ്ടായിരിക്കണം. താൽപര്യമുള്ള ഉദ്യോഗാർഥികൾ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി ആഗസ്റ്റ് 21 രാവിലെ 10 ന് സ്ഥാപന മേധാവി മുൻപാകെ അഭിമുഖത്തിന് ഹാജരാകണം.
My name SUJITH KUMAR PALAKKAD