Search Kerala & Gulf Jobs

ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ വിവിധ ആശുപത്രിയില്‍ വന്നിട്ടുള്ള ജോലി ഒഴിവുകൾ

ആശുപത്രിയില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ജോലി ഒഴിവുകൾ

വിവിധ ആശുപത്രിയിൽ വന്നിട്ടുള്ള ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ജോലികൾ

ആലപ്പുഴ ഗവ. ടി.ഡി. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലെ രണ്ട് താല്‍ക്കാലിക ഒഴിവിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. പ്രതിമാസ വേതനം 22240 രൂപ. എഴുത്തുപരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിൽ ആയിരിക്കും നിയമനം. ആഗസ്റ്റ് 11 രാവിലെ 11 മണിക്ക് പ്രിൻസിപ്പൽ ഓഫീസിൽ എഴുത്തു പരീക്ഷയ്ക്കും കൂടിക്കാഴ്ചയ്ക്കും ഹാജരാകണം.

36 വയസ്സിൽ താഴെ പ്രായമുള്ള ഗവ. അംഗീകൃത ബിരുദവും കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ ഡിപ്ലോമയും ഉള്ളവർക്ക് അപേക്ഷിക്കാം. ഡാറ്റ എന്‍ട്രിയില്‍ ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം. ആരോഗ്യ മേഖലയിൽ പ്രവർത്തിപരിചയം ഉള്ളവർക്ക് മുൻഗണന. ഫോണ്‍: 0477 2282015.  

ഡാറ്റ എൻട്രി ഓപ്പറേറ്റർ വാക്ക്- ഇൻ- ഇന്റർവ്യൂ
 
പുല്ലുവിള സാമൂഹികാ ആരോഗ്യ കേന്ദ്രത്തിൽ ഹോസ്പിറ്റൽ മാനേജ്‌മെന്റ്  കമ്മിറ്റിയുടെ കീഴിൽ ഡാറ്റ എൻട്രി ഓപ്പറേറ്റർ, ലാബ് ടെക്നീഷ്യൻ തസ്തികകളിലേക്ക് വച്ച് വാക്ക്-ഇൻ-ഇന്റർവ്യൂ നടക്കുന്നു. 
പ്രായപരിധി 45 വയസ്സ്. ഡാറ്റാ എൻട്രി ഓപ്പറേറ്റർ (ഒ പി കൗണ്ടർ) ഒഴിവിലേക്ക് 11ന് രാവിലെ 10.30നും ലാബ് ടെക്നീഷ്യൻ ഒഴിവിലേക്ക് 12ന് രാവിലെ 10.30 നുമാണ് ഇന്റർവ്യൂ നടത്തുന്നത്.

യോഗ്യത:ഡാറ്റാ എൻട്രി ഓപ്പറേറ്റർക്ക് ഡി.സി.എയും ലാബ് ടെക്നീഷ്യൻ തസ്തികയ്ക്ക് ഡി.എം.ഇ അംഗീകൃതമായിട്ടുള്ള ബി.എസ്‌സി എം.എൽ.ടി/ ഡി.എം.എൽ.ടി യും പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനും ഒരു വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത.
താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന രേഖകൾ സഹിതം ഹാജരാകണം.

ഡാറ്റാ എൻട്രി ഓപ്പറേറ്റർ വോക്ക് ഇൻ ഇന്റർവ്യൂ

ജില്ലാ പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കായി ഡാറ്റാ എൻട്രി ഓപ്പറേറ്ററെ നാലുമാസത്തേക്ക് കരാറടിസ്ഥാനത്തിൽ പ്ലാനിംഗ് ഓഫീസിൽ നിയമിക്കുന്നു. 

യോഗ്യത:  സർക്കാർ/പി.എസ്.സി. നിഷ്‌കർഷിക്കുന്ന മലയാളം ടൈപ്പ്റൈറ്റിംഗ്(ലോവർ), ഇംഗ്ലീഷ് ടൈപ്പ്റൈറ്റിംഗ്(ഹയർ), കമ്പ്യൂട്ടർ വേർഡ് പ്രോസസ്സിംഗ്, ഗ്രാഫിക് ഡിസൈനിംഗ്, ലേഔട്ട്, പേജ് മേക്കർ, ഫോട്ടോഷോപ്പ് എന്നിവയിൽ പ്രവൃത്തി പരിചയം ഉളളവർക്ക് മുൻതൂക്കം. താൽപര്യമുള്ള ഉദ്യോഗാർഥികൾ ഓഗസ്റ്റ് 13ന് രാവിലെ 11 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ജില്ലാ പ്ലാനിംഗ് ഓഫീസിൽ എത്തണം. ഫോൺ: 0481-2561638