കാര്‍ഷിക വകുപ്പിന്റെ കേര പ്രോജക്ടിൽ വിവിധ അവസരങ്ങൾ
കാര്‍ഷിക വകുപ്പിന്റെ കേര പ്രോജക്ടിൽ വിവിധ അവസരങ്ങൾ
കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനത്തിൽ കാര്‍ഷിക വകുപ്പിന് പ്രവര്‍ത്തിക്കുന്ന കേരള പദ്ധതിക്ക് കീഴില്‍ പ്രൊജക്ട് എക്‌സിക്യൂട്ടീവ്, പ്രൊജക്ട് അസിസ്റ്റന്റ് പോസ്റ്റുകളിലാണ് ഒഴിവ് വന്നിട്ടുള്ളത്. ഉദ്യോഗാര്‍ഥികള്‍ കേരള സര്‍ക്കാരിന്റെ സിഎംഡി റിക്രൂട്ട് സെല്‍ മുഖേന അപേക്ഷ നല്‍കണം. അപേക്ഷിക്കേണ്ട അവസാന തീയതി: സെപ്റ്റംബര്‍ 04.
കേര പ്രൊജക്ടിലേക്ക് - പ്രൊജക്ട് എക്‌സിക്യൂട്ടീവ്, പ്രൊജക്ട് അസിസ്റ്റന്റ് ഒഴിവുകളാണ് വന്നിട്ടുള്ളത്.
പ്രൊജക്ട് എക്‌സിക്യൂട്ടീവ് = വിവിധ ജില്ലകളിലായി 13 ഒഴിവുകള്‍.
പ്രൊജക്ട് അസിസ്റ്റന്റ് വിവിധ ജില്ലകളിലായി 16 ഒഴിവുകള്‍.
പ്രായപരിധി: പ്രൊജക്ട് എക്‌സിക്യൂട്ടീവ് 30 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.
പ്രൊജക്ട് അസിസ്റ്റന്റ് 30 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.
യോഗ്യത: പ്രൊജക്ട് എക്‌സിക്യൂട്ടീവ്
എഞ്ചിനീയറിങ് OR അഗ്രികള്‍ച്ചറില്‍ ഡിഗ്രി. എം.എസ്.സി, എംടെക്, എംബിഎ യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന. അല്ലെങ്കില്‍ മാനേജ്‌മെന്റില്‍ പിജി ഡിപ്ലോമ. പ്രൊജക്ട് അസിസ്റ്റന്റ്
ബികോം യോഗ്യത ഉണ്ടായിരിക്കണം. (MBA/ M.com യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന).
ശമ്പളം: പ്രൊജക്ട് എക്‌സിക്യൂട്ടീവ് പ്രതിമാസം 40,000 ശമ്പളമായി ലഭിക്കും.
പ്രൊജക്ട് അസിസ്റ്റന്റ് പ്രതിമാസം 25,000 ശമ്പളമായി ലഭിക്കും.
ഉദ്യോഗാര്‍ഥികള്‍ കേരള സര്‍ക്കാരിന്റെ സിഎംഡി വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ശേഷം റിക്രൂട്ട്‌മെന്റ് പേജില്‍ നിന്ന് 'കേര' പ്രൊജക്ട് തിരഞ്ഞെടുക്കുക. നോട്ടിഫിക്കേഷന്‍ വായിച്ച് സംശയങ്ങള്‍ തീര്‍ക്കുക. ശേഷം തന്നിരിക്കുന്ന Apply Now ബട്ടണ്‍ ഉപയോഗിച്ച് നേരിട്ട് അപേക്ഷിക്കാം.
അപേക്ഷകള്‍ നല്‍കേണ്ട അവസാന തീയതി : സെപ്റ്റംബര്‍ 04.
2) കേരള ഫോക്‌ലോർ അക്കാദമിയുടെ കോട്ടയം വെളളാവൂർ സബ്‌സെന്ററിൽ ദിവസ വേതനാടിസ്ഥാനത്തിൽ കോർഡിനേറ്റർ കം ക്ലർക്ക് നിയമനത്തിന് ആഗസ്റ്റ് 30 രാവിലെ 11ന് അഭിമുഖം നടക്കും.
ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവുമുള്ള ഉദ്യോഗാർഥികൾക്ക് പങ്കെടുക്കാം. താൽപ്പര്യമുള്ളവർ കോട്ടയം വെള്ളാവൂർ സബ് സെന്ററിൽ നടക്കുന്ന അഭിമുഖത്തിൽ അസൽ സർട്ടിഫിക്കറ്റുകളുമായി എത്തിച്ചേരണം.
Join the conversation