കുടുംബശ്രീ സംസ്ഥാന ജില്ല മിഷനുകളിൽ ജോലി അവസരങ്ങൾ
കുടുംബശ്രീ സംസ്ഥാന ജില്ല മിഷനുകളിൽ ജോലി അവസരങ്ങൾ
കുടുംബശ്രീ സംസ്ഥാന- ജില്ല മിഷനുകള്‍ക്ക് കീഴിലായി അസിസ്റ്റന്റ് പ്രോഗ്രാം മാനേജറുടെ പുതിയ റിക്രൂട്ട്‌മെന്റ് നടക്കുന്നു.
ആഗസ്റ്റ് 21നാണ് പുതിയ വിജ്ഞാപനം കുടുംബശ്രീ പുറത്തിറക്കിചിരിക്കുന്നത്. യോഗ്യരായവര്‍ക്ക് കേരള സര്‍ക്കാര്‍ സിഎംഡി വെബ്‌സൈറ്റ് മുഖേന ഓണ്‍ലൈന്‍ വഴി ഉടനെ അപേക്ഷ നല്‍കാൻ സാധിക്കുന്നു.
അപേക്ഷിക്കേണ്ട അവസാന തീയതി: സെപ്റ്റംബര്‍ 10.
കുടുംബശ്രീ സംസ്ഥാന-ജില്ല മിഷനുകളില്‍, സ്റ്റേറ്റ് അസിസ്റ്റന്റ് പ്രോഗ്രാം മാനേജര്‍/ ജില്ല പ്രോഗ്രാം മാനേജര്‍ (മൈക്രോ എന്റര്‍പ്രൈസസ്, ഓര്‍ഗനൈസേഷന്‍ & എഫ്.ഐ, മാര്‍ക്കറ്റിങ്, എസ്.വി.ഇ.പി).
ആകെ 01 ഒഴിവ് (ഒഴിവുകളുടെ എണ്ണത്തില്‍ മാറ്റം ഉണ്ടായേക്കാം).
കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനമാണ് നടക്കുക.
ജോലിയുടെ സ്വഭാവം
കുടുംബശ്രീ മുഖാന്തിരം നടപ്പിലാക്കി വരുന്ന മൈക്രോ സംരംഭങ്ങള്‍, മൈക്രോഫിനാന്‍സ്, ഓര്‍ഗനൈസേഷന്‍, മാര്‍ക്കറ്റിങ് തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുക, നൂതന ആശയങ്ങള്‍ വികസിപ്പിക്കുക, പദ്ധതി ആസൂത്രണം, പോളിസിതല പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക.സംസ്ഥാനത്തിനകത്തും, പുറത്തുമായി ഫീല്‍ഡ്തല പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക.
അപേക്ഷകരില്‍ നിന്ന് യോഗ്യത വിവരങ്ങള്‍ പരിശോധിച്ച് സ്‌ക്രീനിങ് നടത്തി ഇന്റര്‍വ്യൂവിന് വിളിപ്പിക്കും. ശേഷം റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തില്‍ നിയമനം നടത്തും.
പ്രായപരിധി വിവരങ്ങൾ
40 വയസില്‍ കൂടാന്‍ പാടില്ല.
പ്രായം 31.07.2025 അടിസ്ഥാനമാക്കി കണക്കാക്കും.
യോഗ്യത വിവരങ്ങൾ
അംഗീകൃത യൂണിവേഴ്‌സിറ്റിക്ക് കീഴില്‍ എംബിഎ. അല്ലെങ്കില്‍ എംഎസ് ഡബ്ല്യൂ OR റൂറല്‍ ഡെവലപ്‌മെന്റില്‍ പിജി അല്ലെങ്കില്‍ PGDM OR PGDRM.
സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ വകുപ്പുകള്‍/ സ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ അംഗീകൃത സ്വയംഭരണ സ്ഥാപനങ്ങള്‍, മറ്റ് സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങള്‍/ പ്രോജക്ടുകള്‍ എന്നിവയില്‍ മൈക്രോ സംരംഭങ്ങള്‍, മൈക്രോഫിനാന്‍സ്, ഓര്‍ഗനൈസേഷന്‍, മാര്‍ക്കറ്റിങ് തുടങ്ങിയ മേഖലകളിലോ കുടുംബശ്രീ മിഷനിലോ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന.
ശമ്പള വിവരങ്ങൾ
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 30,000 ശമ്പളം ലഭിക്കും.
അപേക്ഷ വിവരങ്ങൾ
താല്‍പര്യമുള്ളവര്‍ കേരള സര്‍ക്കാരിന്റെ സിഎംഡി വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഓണ്‍ലൈന്‍ അപേക്ഷ നല്‍കണം. നിശ്ചിത ഫോര്‍മാറ്റിലാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. 500 രൂപയാണ് അപേക്ഷ ഫീസ്.
അപേക്ഷ നല്‍കേണ്ട അവസാന തീയതി സെപ്റ്റംബര്‍ 10, വൈകീട്ട് 5 മണി. അപേക്ഷകള്‍ കുടുംബശ്രീ ജില്ല മിഷനുകളിലോ, സംസ്ഥാന മിഷനുകളിലോ സ്വീകരിക്കുന്നതല്ല
Join the conversation