ഓഫീസ് അസിസ്റ്റന്റ്,ട്യൂഷൻ അധ്യാപിക,ലാബ് ടെക്നീഷ്യന്‍,നഴ്‌സ്, മദര്‍ ആനിമേറ്റര്‍ തുടങ്ങിയ നിരവധി ജോലി അവസരങ്ങൾ
ഓഫീസ് അസിസ്റ്റന്റ്,ട്യൂഷൻ അധ്യാപിക,ലാബ് ടെക്നീഷ്യന്‍,നഴ്‌സ്, മദര്‍ ആനിമേറ്റര്‍ തുടങ്ങിയ നിരവധി ജോലി അവസരങ്ങൾ
ഓഫീസ് അസിസ്റ്റന്റ് നിയമനം
പി.കെ കാളന്‍ മെമ്മോറിയല്‍ കോളെജില്‍ ഓഫീസ് അസിസ്റ്റന്റ് തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ബിരുദവും കമ്പ്യൂട്ടര്‍ പരിജ്ഞാനവുമാണ് യോഗ്യത. ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം അഭിലഷണീയം. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റിന്റെ അസലുമായി ഓഗസ്റ്റ് നാലിന് ഓഫീസില്‍ എത്തണം.
ഫോണ്‍- 8547005060
2. ട്യൂഷൻ അധ്യാപികയുടെ ഒഴിവ്
ളാലം പട്ടികജാതി വികസന വകുപ്പിനു കീഴിൽ പാലായിൽ പ്രവർത്തിക്കുന്ന പെൺകുട്ടികളുടെ പ്രീമെട്രിക് ഹോസ്റ്റലിലേക്ക് താൽക്കാലിക പാർട്ട് ടൈം ഗണിതം ട്യൂഷൻ അധ്യാപികയുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. മാത്തമാറ്റിക്സ് ബി.എഡ.് ബിരുദമുള്ള യുവതികൾക്ക് അപേക്ഷിക്കാം. യോഗ്യതകൾ തെളിയിക്കുന്ന രേഖകളുടെ പകർപ്പുകൾ സഹിതം ഓഗസ്റ്റ് എട്ട് അഞ്ചുമണിക്കകം പാലാ മിനിസിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ളാലം ബ്ലോക്ക് പട്ടികജാതി ഓഫീസിൽ അപേക്ഷ നൽകണം.
ഫോൺ: 04822-215015,8547630067.
3.ലാബ് ടെക്നീഷ്യന്‍ താല്‍ക്കാലിക നിയമനം
കുമളി കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ ലാബ് ടെക്നിഷ്യനെ നിയമിക്കുന്നതിന് ആഗസ്റ്റ് 8 ന് പകല്‍ 11 മണിക്ക് കുമളി കുടുംബാരോഗ്യ കേന്ദ്രത്തില്‍ വാക് ഇന്‍ ഇന്റര്‍വ്യൂ നടക്കും. 40 വയസ്സില്‍ താഴെ പ്രായമുളള എംഎല്‍റ്റി ഡിപ്ലോമ/ ബിഎസ് സി എംഎല്‍റ്റി, പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍ (നിര്‍ബന്ധം) എന്നീ യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഇന്റര്‍വ്യൂവിന് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04869 222978.
4. നഴ്‌സ് കരാര്‍ നിയമനം
ആരോഗ്യ കേരളം ഇടുക്കിയില്‍ ആര്‍ബിഎസ്‌കെ നഴ്‌സ് തസ്തികകളിലേക്ക് കരാര്‍ വ്യവസ്ഥയില്‍ നിയമനം നല്‍കുന്നതിനായി ഓഗസ്‌റ് 5 ചൊവ്വാഴ്ച്ച രാവിലെ 10 മണിക്ക് കുയിലിമല സിവില്‍ സ്റ്റേഷനിലെ ആരോഗ്യ കേരളം ഇടുക്കി ഓഫീസില്‍ വാക് ഇന്‍ ഇന്റര്‍വ്യൂ നടക്കും. യോഗ്യത, നിയമനം, എന്നിവ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് www.arogyakeralam.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
ഫോണ്‍ : 04862232221.
5. മദര്‍ ആനിമേറ്റര്‍ നിയമനം: വാക്ക് ഇന്‍ ഇന്റര്‍വ്യൂ ഏഴിന്
പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ പാലക്കാട് ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന മലമ്പുഴ ആശ്രമം സ്‌കൂളില്‍ മദര്‍ ആനിമേറ്റര്‍ തസ്തികയിലേക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. കെ ഡിസ്‌ക ്
(K-Disc) ന്റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന 'മഞ്ചാടി' പദ്ധതിയുമായി ബന്ധപ്പെട്ട് 2025-26 അധ്യയന വര്‍ഷത്തേക്കാണ് നിയമനം.
മലയാളം ബിരുദമാണ് യോഗ്യത. യോഗ്യതയുള്ളവരുടെ അഭാവത്തില്‍, മലയാളം രണ്ടാം ഭാഷയായി പഠിച്ച ബിരുദധാരികളെയും പരിഗണിക്കും. ഗോത്രഭാഷാ പരിചയമുള്ളവര്‍ക്കും പ്രദേശവാസികള്‍ക്കും പ്രത്യേക പരിഗണന ലഭിക്കും.
അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ ഓഗസ്റ്റ് ഏഴിന് രാവിലെ 11 മണിക്ക് മലമ്പുഴയിലെ ആശ്രമം സ്‌കൂളില്‍ ഹാജരാകണം. യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, തിരിച്ചറിയല്‍ രേഖ എന്നിവ അഭിമുഖ സമയത്ത് ഹാജരാക്കേണ്ടതാണ്. ഫോണ്‍: 0491 2815894.
6.താത്കാലിക നിയമനം
ഷൊര്‍ണൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്രിന്റിങ് ടെക്‌നോളജി ആന്‍ഡ് ഗവ പോളിടെക്‌നിക് കോളേജില്‍ ട്രേഡ്‌സ്മാന്‍(ഇലക്ട്രോണിക്‌സ് എഞ്ചിനീയറിങ്), ലക്ചറര്‍ (കമ്പ്യൂട്ടര്‍ എഞ്ചിനീയറിങ്) എന്നീ തസ്തികകളില്‍ താത്കാലിക നിയമനം നടത്തുന്നു. താല്‍പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന രേഖകളുമായി ആഗസ്റ്റ് നാലിന് രാവിലെ 10 മണിക്ക് കോളേജില്‍ എത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍: 0466-2220450, 9400006447
Join the conversation