പ്ലസ് ടു അല്ലെങ്കിൽ ഡിഗ്രി മതി മഹാരാജസിൽ അറ്റൻഡർ, അസിസ്റ്റന്റ് ആവാൻ:മെയിൽ അയച്ചു അപേക്ഷിക്കാം
പ്ലസ് ടു അല്ലെങ്കിൽ ഡിഗ്രി മതി മഹാരാജസിൽ അറ്റൻഡർ, അസിസ്റ്റന്റ് ആവാൻ:മെയിൽ അയച്ചു അപേക്ഷിക്കാം
എറണാകുളം മഹാരാജാസ് കോളജിൽ വിവിധ അഡ്മിൻ തസ്തികകളിൽ ജോലി നേടാൻ അവസരം. ഓഫീസ് അറ്റൻഡൻ്റ്,ഡാറ്റ എൻട്രി ഓപ്പറേറ്റർ,സിസ്റ്റം അഡ്മിനിസ്ട്രേറ്റർ ഒഴിവുകളാണുള്ളത്. കരാർ അടിസ്ഥാനത്തിൽ താൽക്കാലിക നിയമനമാണ് നടക്കുക. താൽപര്യമുള്ളവർക്ക് കോളജിന്റെ വെബ്സെെറ്റ് സന്ദർശിച്ച് ഇമെയിൽ മുഖേന അപേക്ഷിക്കാം.
മഹാരാജാസ് കോളജിൽ വന്നിട്ടുള്ള തസ്തിക & ഒഴിവുകൾ ചുവടെ
എറണാകുളം മഹാരാജാസ് (ഓട്ടോണമസ് ) കോളേജ് പരീക്ഷ കൺട്രോളർ ഓഫീസിലേക്ക് സിസ്റ്റം അഡ്മിനിസ്ട്രേറ്റർ, ഡാറ്റ എൻട്രി ഓപ്പറേറ്റർ, ഓഫീസ് അറ്റൻഡൻ്റ് ഒഴിവുകൾ. താൽക്കാലിക കരാർ വേതന അടിസ്ഥാനത്തിൽ 179 ദിവസത്തേക്കാണ് ജോലിക്കാരെ നിയമിക്കുക.
സിസ്റ്റം അഡ്മിനിസ്ട്രേറ്റർ
യോഗ്യത :അംഗീകൃത സർവകലാശാലയിൽ നിന്നുള്ള കമ്പ്യൂട്ടർ സയൻസ് /കമ്പ്യൂട്ടർ ആപ്ളിക്കേഷനിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസിൽ ബി ടെക് ബിരുദം, മൂന്ന് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം അഭിലഷണീയം.
ഡാറ്റ എൻട്രി ഓപ്പറേറ്റർ
യോഗ്യത :അംഗീകൃത സർവകലാശാലകളിൽ നിന്നും ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം /ഡിപ്ലോമ, കമ്പ്യൂട്ടർ പരിജ്ഞാനം, രണ്ട് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം അഭിലഷണീയം.
ഓഫീസ് അറ്റൻഡൻ്റ്
യോഗ്യത:പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ യോഗ്യത, കമ്പ്യൂട്ടർ പരിജ്ഞാനം. രണ്ട് വർഷത്തിൽ കുറയാത്ത പ്രവർത്തി പരിചയം അഭിലഷണീയം.
അപേക്ഷ വിവരങ്ങൾ?
താൽപര്യമുള്ളവർ മഹാരാജാസ് കോളജിന്റെ വെബ്സെെറ്റ് www.maharajas.ac.in സന്ദർശിക്കുക. ജോബ് ലിങ്കിൽ നിന്ന് കോളേജ് പരീക്ഷ കൺട്രോളർ ഓഫീസ് റിക്രൂട്ട്മെന്റ് തിരഞ്ഞെടുക്കുക. വിശദമായ നോട്ടിഫിക്കേഷൻ വായിച്ച് മനസിലാക്കുക.
ശേഷം യോഗ്യത വിവരങ്ങൾ ഉൾപ്പെടുത്തിയ അപേക്ഷ, ബയോഡാറ്റ, സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ എന്നിവ സഹിതം jobs@maharajas.ac.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയക്കുക.
അപേക്ഷകൾ സൂക്ഷ്മ പരിശോധന നടത്തി യോഗ്യരായ അപേക്ഷകരെ അഭിമുഖത്തിനും, അഭിരുചി പരീക്ഷയ്ക്കും ക്ഷണിക്കുന്നതാണ്. അഭിമുഖം സംബന്ധിച്ച വിശദവിരങ്ങൾ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും.
കാര്‍ഡിയോളജിസ്റ്റ് നിയമനം
വൈത്തിരി താലൂക്ക് ആശുപത്രിയിൽ ആശുപത്രി മാനേജ്മെന്റ് കമ്മിറ്റിക്ക് കീഴിൽ എക്കോ കാർഡിയോഗ്രാഫി പരിശോധന നടത്തുന്നതിനുവേണ്ടി കാര്‍ഡിയോളജിസ്റ്റുകളുടെ നിയമനം നടത്തുന്നു. നിശ്ചിത യോഗ്യതയുള്ള കാർഡിയോളജിസ്റ്റ് ഡോക്ടർമാർ ഓഗസ്റ്റ് 19നകം ബന്ധപ്പെട്ട രേഖകൾ സഹിതം അപേക്ഷ നൽകണം.
ഫോൺ: 04936 256229.
ട്രേഡ്‌സ്മാന്‍ നിയമനം
വയനാട് ഗവ. എന്‍ജിനീയറിങ് കോളജില്‍ സിവില്‍ എന്‍ജിനീയറിങ് വിഭാഗത്തിലേക്ക് ട്രേഡ്‌സ്മാന്‍ തസ്തികകയില്‍ താത്കാലിക നിയമനം നടത്തുന്നു. ഡിപ്ലോമ, ഐടിഐ - എന്‍സിവിറ്റി, എസ് സി വി റ്റി, കെജിസിഇ, ടിഎച്ച്എസ്എല്‍സി എന്നിവയില്‍ ഏതെങ്കിലുമൊരു യോഗ്യതയുണ്ടാവണം. അസല്‍ സര്‍ട്ടിഫിക്കറ്റുമായി ഓഗസ്റ്റ് 19 ന് രാവിലെ 10 ന് കോളജ് ഓഫീസില്‍ എത്തണമെന്ന് പ്രിന്‍സിപ്പൽ അറിയിച്ചു. ഫോണ്‍: 04935 257320.
Join the conversation