ജില്ലാ എപ്ലോയബിലിറ്റി സെന്റർ മുഖേനെ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് നിയമനം ; അഭിമുഖം ഇന്ന്

ജില്ലാ എപ്ലോയബിലിറ്റി സെന്റർ മുഖേനെ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് നിയമനം ; അഭിമുഖം ഇന്ന്

തൊഴിൽ മേളകൾ വഴി കേരളത്തിൽ വിവിധ ജില്ലകളിൽ ഇന്നു ജോലി നേടാൻ അവസരം

ജില്ലാ എപ്ലോയബിലിറ്റി സെന്റർ മുഖേനെ  സ്വകാര്യ സ്ഥാപനങ്ങളിലേക്ക് നിയമനം നടത്തുന്നു. ജില്ലയിലെ പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലെ വിവിധ  തസ്തികകളിലേക്കാണ് നിയമനം. 
 വിദ്യാഭ്യാസ യോഗ്യത-  പ്ലസ് ടു , ഡിഗ്രി , ബി ബി എ,എം ബി എ . നിശ്ചിത യോഗ്യതയുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റർ ചെയ്തതും അല്ലാത്തതുമായ  20 നും 35 നും ഇടയില്‍ പ്രായമുള്ള ഉദ്യോഗാർത്ഥികൾക്ക് പങ്കെടുക്കാം.
അഭിമുഖം ഇന്ന് (ആഗസ്റ്റ്  23) രാവിലെ 10 മണിക്ക് ആലപ്പുഴ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നടക്കും. സ്പോട്ട് രജിസ്ട്രേഷന്‍ ഉണ്ടാകും.  വിശദവിവരങ്ങൾക്ക്  : 0477-2230624, 830405773

2.ആഗസ്റ്റ് 23ന് നിയുക്തി 2025 മിനി തൊഴിൽ മേള സംഘടിപ്പിക്കുന്നു 

തിരുവനന്തപുരം മോഡൽ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, എംപ്ലോയബിലിറ്റി സെന്റർ എന്നിവരുടെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 23ന് നിയുക്തി 2025 മിനി തൊഴിൽ മേള സംഘടിപ്പിക്കുന്നു.

തിരുവനന്തപുരം ജില്ലയിലെ തൊഴിൽദായകരെയും ഉദ്യോഗാർഥികളെയും പങ്കെടുപ്പിച്ചുകൊണ്ട് നടത്തുന്ന തൊഴിൽ മേള, തിരുവനന്തപുരത്തെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോപ്പറേറ്റീവ് മാനേജ്‌മെന്റ് (KICMA) ലാണ് നടക്കുന്നത്.

ഐ.ടി, ഓട്ടോമൊബൈൽ, മാർക്കറ്റിങ് തുടങ്ങിയ രംഗങ്ങളിലുള്ള 20ൽ പരം പ്രമുഖ തൊഴിൽ ദായകർ പങ്കെടുക്കും.
യോഗ്യത :10, പ്ലസ് ടു, ഐ.ടി.ഐ, ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദം, ബി.ടെക് ട്രാവൽ ആൻഡ് ടൂറിസം യോഗ്യത ഉള്ളവർക്കായി 500ൽ പരം ഒഴിവുകളുണ്ട്. 
കൂടുതൽ വിവരങ്ങൾക്ക്: 
8921916220, 0471 2992609.

3.പ്രയുക്തി മെഗാ തൊഴിൽ മേള സംഘടിപ്പിക്കുന്നു.

2025 ഓഗസ്റ്റ് 23 ന് COLLEGE OF MANAGEMENT STUDIES, KALLAI വെച്ചണ് തൊഴിൽ മേള സംഘടിപ്പിക്കുന്നത്,ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെയും എംപ്ലോബിലിറ്റി സെന്റർ നേതൃത്വത്തിൽ പ്രയുക്തി മെഗാ തൊഴിൽമേളം സംഘടിപ്പിക്കുന്നു.

പ്രയുക്തി തൊഴിൽമേളയിൽ പങ്കെടുക്കാനായി ഈ രജിസ്ട്രേഷൻ ഫോറം പൂരിപ്പിച്ച് സബ്മിറ്റ് ചെയ്യുക

Prayukthi’ തൊഴിൽമേളയിൽ പങ്കെടുക്കുന്ന ഉദ്യോഗാർത്ഥികൾക്കുള്ള നിർദ്ദേശങ്ങൾ,പ്രവേശനം സൗജന്യമാണ്
സർട്ടിഫിക്കറ്റുകൾ,ആവശ്യത്തിന് ബയോഡാറ്റ സെറ്റുകൾ എന്നിവ കൈയ്യിൽ ഉണ്ടായിരിക്കണം.
സ്പോട്ട് രജിസ്ട്രേഷൻ ഉണ്ടായിരിക്കുന്നതാണ്
https://forms.gle/rQx2aSXfreYCqGsN9

4.മിനി ജോബ്‌ഫെയർ’ സംഘടിപ്പിക്കുന്നു.

മോഡൽ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചും നെയ്യാർഡാം കിക്മ എം.ബി.എ. കോളേജും സംയുക്തമായി ആഗസ്റ്റ് 23 ശനിയാഴ്ച 9.30 മുതൽ നെയ്യാർഡാമിലെ കിക്മ ക്യാമ്പസിൽ ‘മിനി ജോബ്‌ഫെയർ’ സംഘടിപ്പിക്കുന്നു.
സ്വകാര്യമേഖലയിലെ നിരവധി കമ്പനികളിൽ നിന്നായി 500ലധികം ഒഴിവുകളിലേക്ക് അർഹരായവരെ തിരഞ്ഞെടുക്കും. 
പ്രമുഖ കോർപ്പറേറ്റ് സ്ഥാപനങ്ങൾ
എച്ച്.ഡി.എഫ്.സി ലൈഫ് ഇൻഷ്വറൻസ്, മുത്തൂറ്റ് മൈക്രോഫിൻ, നിപ്പോൺ ടോയോട്ട, മരക്കാർ മോട്ടോർസ്, ലുലു ഗ്രൂപ്പ്, ഭാരതി എക്‌സാ ലൈഫ് ഇൻഷ്വറൻസ് തുടങ്ങിയ സ്ഥാപനങ്ങൾ പങ്കെടുക്കും. 

ജോലി ഒഴിവുകൾ 
സെയിൽസ്, മാർക്കറ്റിംഗ്, ഡെലിവറി, ഇലക്‌ട്രോണികസ്, അഡ്മിനിസ്‌ട്രേഷൻ എന്നീ മേഖലകളിൽ നിന്നാണ് കൂടുതൽ ഒഴിവുകൾ റിപ്പോർട്ട് ‌ചെയ്തിരിക്കുന്നത്.

യോഗ്യത വിവരങ്ങൾ
പത്താം ക്ലാസ്സ്, പ്ലസ് ടു, ഐ.ടി.ഐ, ഡിഗ്രി  പോസ്റ്റ് ഗ്രാജുവേഷൻ യോഗ്യതയുളളവർക്ക് ഈ തൊഴിൽമേള പ്രയോജനപ്പെടുത്താം. 

രജിസ്റ്റർ ചെയ്യുന്നതിനായി 04712992609 / 8921916220 / 9188001600 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.
My name SUJITH KUMAR PALAKKAD