ക്ഷീര പരിശീലന കേന്ദ്രത്തിൽ ട്രെയിനി അനലിസ്റ്റ് നിയമനം

ക്ഷീര പരിശീലന കേന്ദ്രത്തിൽ ട്രെയിനി അനലിസ്റ്റ് നിയമനം

ആലത്തൂരിലെ ക്ഷീര പരിശീലന കേന്ദ്രത്തിന് കീഴിലുള്ള റീജിയണൽ ലബോറട്ടറില്‍ ട്രെയിനി അനലിസ്റ്റ് (കെമിസ്ട്രി) നിയമനം നടത്തുന്നു. 
ആറു മാസ കാലയളവിലേക്കാണ് നിയമനം. ബി.ടെക് ഡയറി സയൻസ് അല്ലെങ്കിൽ കെമിസ്ട്രിയിലോ ബയോകെമിസ്ട്രിയിലോ ഉള്ള ബിരുദാനന്തര ബിരുദമാണ് യോഗ്യത.

ബി.ടെക് ഡയറി സയൻസ് ബിരുദമുള്ളവർക്കും, കുറഞ്ഞത് ആറ് മാസം എന്‍.എ.ബി.എല്‍  ലാബിലോ ഡെയറി ലാബിലോ പ്രവൃത്തിപരിചയമുള്ളവർക്കും മുൻഗണന നൽകും. 

പ്രതിമാസം 17,500 രൂപയാണ് വേതനം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡേറ്റ, യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, തിരിച്ചറിയൽ കാർഡ് എന്നിവ സഹിതമുള്ള അപേക്ഷ സെപ്റ്റംബർ 20-ന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പ് നേരിട്ടോ തപാൽ മുഖേനയോ പ്രിൻസിപ്പല്‍, ക്ഷീര പരിശീലന കേന്ദ്രം, ആലത്തൂർ എന്ന വിലാസത്തിൽ സമർപ്പിക്കണം.

യോഗ്യരായവര്‍ക്കുള്ള കൂടിക്കാഴ്ച സെപ്റ്റംബര്‍ 30 ന് രാവിലെ 11 മണിക്ക് നടക്കും.കൂടുതല്‍ വിവരങ്ങള്‍ക്ക്: 04922-226040

ഓർഡനൻസ് ഫാക്ടറിയിൽ 73 ട്രേഡ്‌സ്മാൻ ഒഴിവ്

അഡ്വാൻസ്‌ഡ് വെപ്പൺസ് ആൻഡ് എക്യുപ്മെന്റ് ഇന്ത്യ ലിമിറ്റഡിനു (എഡബ്ല്യുഇഐഎൽ) കീഴിൽ തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിലുള്ള ഓർഡ്‌നൻസ് ഫാക്ടറിയിൽ ട്രേഡ്സ്മാൻ തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ ട്രേഡുകളിലായി 73 ഒഴിവുണ്ട്. കരാർ നിയമനമാണ്.

ശമ്പളം: 19,900 രൂപയും എച്ച്ആർഎയും. അപേക്ഷ ഓൺലൈനായി അപേക്ഷിക്കണം. വിശദ വിവരങ്ങൾക്കു www.aweil.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 21-09-2025
My name SUJITH KUMAR PALAKKAD