കൊച്ചിൻ പോർട്ട്‌ ജോലി ഒഴിവുകൾ|Cochin Port Recruitment-2025 Apply Now

കൊച്ചിൻ പോർട്ട്‌ ജോലി ഒഴിവുകൾ|Cochin Port Recruitment-2025 Apply Now

കൊച്ചിൻ പോർട്ട് അതോറിറ്റിയിൽ സെക്രട്ടേറിയൽ അസിസ്റ്റന്റിനെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിനു അപേക്ഷ ക്ഷണിക്കുന്നു.കൊച്ചിൻ പോർട്ടിന്റെ വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം, സെപ്റ്റംബർ 12 അപേക്ഷ നൽകേണ്ട അവസാന തിയതി, കൂടാതെ മറ്റു ജോലി ഒഴിവുകളും ചുവടെ നൽകുന്നുണ്ട്, പരമാവധി ഷെയർ ചെയ്യുക.

വിശദമായ വിവരങ്ങൾ

▪️ഒഴിവ്: 3 (ജനറൽ),
▪️മൂന്ന് വർഷത്തേക്കാണ് നിയമനം.
▪️ശമ്പളം: 25,000 രൂപ,
▪️യോഗ്യത: ബിരുദം. 
▪️ടൈപ്പ് റൈറ്റിങ് (H), 
▪️ഇംഗ്ലീഷ് ഷോർട്ട്ഹാൻഡ് (L)/സ്റ്റെ

നോഗ്രാഫർ ആൻഡ് സെക്രട്ടേറി 
യൽ അസിസ്റ്റന്റ് കോഴ്‌സ്/തത്തുല്യം. സ്റ്റെനോഗ്രാഫർ/പേഴ്സണൽ അസിസ്റ്റന്റ്/എക്സിക്യുട്ടീവ് അസിസ്റ്റന്റ് (ഇൻഡസ്ട്രിയൽ/കൊമേഴ്സ്യൽ/പൊതുമേഖലാസ്ഥാപനങ്ങൾ) രണ്ട് വർഷ പ്രവൃത്തിപരിചയം.
പ്രായം: 35 വയസ്സ് കവിയരുത്.

അപേക്ഷ വിവരങ്ങൾ
കൊച്ചിൻ പോർട്ടിന്റെ വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കണം.
അപേക്ഷിക്കേണ്ട അവസാന  തീയതി സെപ്റ്റംബർ 12 ആണ്.
വെബ്സൈറ്റ്: ഇവിടെ നോക്കുക

കൂടുതൽ വിവരങ്ങൾക്കായി മുകളിൽ നൽകിയ വെബ്സൈറ്റ് ലിങ്ക് സന്ദർശിക്കുക. ഷെയർ ചെയ്യണേ.

2. അദ്ധ്യാപക അഭിമുഖം
അരുവിക്കര സർക്കാർ ഫാഷൻ ഡിസൈനിംഗ് ആൻഡ് ഗാർമെന്റ് ടെക്‌നോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ ഇംഗ്ലീഷ് അദ്ധ്യാപക തസ്തികയിലേയ്ക്ക് ദിവസവേതന അടിസ്ഥാനത്തിൽ നിയമനത്തിന് സെപ്റ്റംബർ 9ന് രാവിലെ 10 മണിക്ക് നെടുമങ്ങാട് മഞ്ച സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളിൽ അഭിമുഖം നടക്കും. ഹയർസെക്കൻഡറി തലത്തിൽ ഇംഗ്ലീഷ് ക്ലാസ്സുകൾ കൈകാര്യം ചെയ്യാൻ യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റുകളും പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളും സഹിതം അഭിമുഖത്തിന് ഹാജരാകണം. 
ഫോൺ: 0472 2812686, 9074141036.

3.ബയോമെഡിക്കൽ ടെക്നീഷ്യൻ
 വാക്ക് ഇൻ ഇന്റർവ്യൂ 26ന്

ആലപ്പുഴ ഗവ. ടി ഡി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ബയോമെഡിക്കൽ ടെക്നീഷ്യൻമാരുടെ താൽക്കാലിക ഒഴിവിലേക്ക് യോഗ്യരായ ഉദ്യോഗാർഥികളുടെ വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. 2025 ജൂലൈ ഒന്നിന് 18നും 40നും ഇടയിൽ പ്രായമുള്ളവരും, ബയോ മെഡിക്കൽ എഞ്ചിനീയറിങ്ങിൽ ബിരുദം/ഡിപ്ലോമ അല്ലെങ്കിൽ തത്തുല്യ യോഗ്യതയുമുള്ളവർക്ക് അഭിമുഖത്തിൽ പങ്കെടുക്കാം. 

500 കിടക്കകളുളള ഒരു ആശുപത്രിയിൽ കുറഞ്ഞത് ആറ് മാസത്തെ ബയോ മെഡിക്കൽ ഉപകരണങ്ങളുടെ പരിപാലനത്തിലും അവയുടെ കേടുപാടുകൾ തീർക്കുന്നതിലുമുളള പ്രവൃത്തിപരിചയമുളളവർക്ക് മുൻഗണന. 15,000 രൂപയാണ് 
ശമ്പളം. താൽപ്പര്യമുളളവർ ആഗസ്റ്റ് 26ന് രാവിലെ 11 മണിക്ക് തിരിച്ചറിയൽ കാർഡും, യോഗ്യതകളുടെ അസ്സൽ രേഖകളും, അവയുടെ ഒരു പകർപ്പും സഹിതം മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ടിന് മുമ്പാകെ ഹാജരാകണം. ഫോൺ : 0477 2282021.

My name SUJITH KUMAR PALAKKAD