അപ്രൻ്റിസ്, മെഷീൻ ഓപ്പറേറ്റർ തുടങ്ങി ഔഷധിയിൽ ജോലി ഒഴിവുകൾ|Oushadhi careers Recruitment-2025 Apply Now

അപ്രൻ്റിസ്, മെഷീൻ ഓപ്പറേറ്റർ തുടങ്ങി ഔഷധിയിൽ ജോലി ഒഴിവുകൾ|Oushadhi careers Recruitment-2025 Apply Now

അപ്രൻ്റിസ്, മെഷീൻ ഓപ്പറേറ്റർ തുടങ്ങിയ ഒഴിവുകളിലേക്കു ഔഷധിയിൽ ഇതാ വന്നിരിക്കുന്നു ജോലി ഒഴിവുകൾ.അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 21-08-2025. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസ്സിലാക്കി ഉടനെ അപേക്ഷിക്കുക.

മെഷീൻ ഓപ്പറേറ്റർ (പുരുഷന്മാർ മാത്രം), ഒഴിവ്: 300, 
ശമ്പളം: 14,700 രൂപ, 
യോഗ്യത: ഐടിഐ/ഐടിസി/പ്ലസ്‌ടു. പ്രായം: 18-41. (അർഹരായ വിഭാ ഗങ്ങൾക്ക് സർക്കാർ ചട്ടങ്ങൾ പ്രകാരമുള്ള വയസ്സിളവ് ലഭിക്കുന്നതാണ്).

അപ്രന്റ്റിസ്, ഒഴിവ്: 211, 
ശമ്പളം: 14,300 രൂപ, 
യോഗ്യത: ഏഴാംക്ലാസ്. 
പ്രായം: 18-41 (അർഹരായ വിഭാഗങ്ങൾക്ക് സർക്കാർ ചട്ടങ്ങൾ പ്രകാരമുള്ള വയസ്സിളവ് ലഭിക്കുന്നതാണ്)

ഔഷധിയുടെ തൃശ്ശൂർ, കുട്ടനെല്ലൂർ ഫാക്ടറിയിൽ വിവിധ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്കാണ് നിയമനം നടത്തുന്നത്. 
അപേക്ഷ (രണ്ട് തസ്തികയ്ക്കും) ഔഷധിയുടെ വെബ്സൈറ്റിൽ ലഭ്യമായ ഗൂഗിൾ ഫോം വഴി അപേക്ഷ സമർപ്പിക്കണം, വയസ്സ്, ജാതി, വിദ്യാഭ്യാസ യോഗ്യത തുടങ്ങിയവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ഔഷധിയുടെ തൃശ്ശൂർ, കുട്ടനെല്ലൂർ ഓഫീസിൽ ലഭിക്കത്തക്കവണ്ണം തപാലായും അപേക്ഷ സമർപ്പിക്കാം.

അപേക്ഷയിൽ ഫോൺ നമ്പർ നിർബന്ധമായും രേഖപ്പെടുത്തണം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 21-08-2025 വിശദവിവരങ്ങൾക്ക് 
ഫോൺ: 0487 2459860.
വെബ്സൈറ്റ്: www.oushadhi.org
My name SUJITH KUMAR PALAKKAD