തിരുവിതാംകൂർ ദേവസ്വം ബോർഡിൽ പ്യൂൺ/ഓഫീസ് അറ്റൻ്റൻ്റ് അവസരം

തിരുവിതാംകൂർ ദേവസ്വം ബോർഡിൽ പ്യൂൺ/ഓഫീസ് അറ്റൻ്റൻ്റ് അവസരം 

KDRL Attander/Peon Recruitment Apply
തിരുവിതാംകൂർ ദേവസ്വം ബോർഡിൽ പ്യൂൺ/ഓഫീസ് അറ്റൻ്റൻ്റ് തസ്തികയിൽ നിലവിലുള്ള 14 ഒഴിവിലേയ്ക്ക് നിയമിക്കപ്പെടുന്നതിന് നിശ്ചിതയോഗ്യതയുള്ള ഹിന്ദു മതത്തിൽപ്പെട്ട ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിയ്ക്കുന്നു.

വിശദമായ വിവരങ്ങൾ

കാറ്റഗറി നമ്പർ 040/2025
തസ്തികയുടെ പേര്/  പ്യൂൺ/ഓഫീസ് അറ്റന്റന്റ് തിരുവിതാംകൂർ ദേവസ്വം ബോർഡ്
മാസം ശമ്പളം: 23000- 50200

യോഗ്യത വിവരങ്ങൾ

എസ്.എസ് എൽ സി വിജയം അല്ലെങ്കിൽ തത്തുല്യം.
സൈക്ലിംഗ് അറിഞ്ഞിരിക്കണം (വനിതകളേയും ഭിന്നശേഷിക്കാരെയും ഈ യേഗ്യത വേണമെന്നതിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്).

കുറിപ്പ് : ആകെ റിപ്പോർട്ട് ചെയ്യപ്പെടുന്ന ഒഴിവുകളുടെ 4 % ഒഴിവുകൾ 01.10.2023 ലെ G.O.(P) No.5/2023/SJD സർക്കാർ ഉത്തരവ് പ്രകാരം പരാമർശിക്കുന്ന ഭിന്നശേഷി വിഭാഗത്തിലുള്ള ഉദ്യോഗാർത്ഥികൾക്കായി നിക്കിവെച്ചിരിക്കുന്നു.

പ്രായപരിധി വിവരങ്ങൾ

18-36 ഉദ്യോഗാർത്ഥികൾ 01-01-2007 ജനിച്ചവരായിരിക്കണം 02-01-1989 ഇടയിൽ (രണ്ട് തീയതികളും ഉൾപ്പെടെ) ( പട്ടികജാതി/പട്ടികവർഗ്ഗക്കാർക്കും മറ്റ് പിന്നാക്ക സമുദായങ്ങളിൽ പ്പെട്ടവർക്കും നിയമാനുസൃതമായ വയസ്സിളവ് ലഭിക്കുന്നതാണ്. (വയസ്സിളവിനെ സംബന്ധിച്ച വ്യവസ്ഥകൾക്ക് കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് റെഗുലേഷൻസ്, 2016 അപ്പെൻഡിക്സസ് 3 B (വിജ്ഞാപനത്തിൻ്റെ പാർട്ട് – II) ലെ പൊതു വ്യവസ്ഥകളിലെ രണ്ടാം ഖണ്ഡിക കാണുക).

പരീക്ഷാഫീസ് തുകയും അടയ്യേണ്ട രീതിയും

▪️ജനറൽ വിഭാഗം 500/-
▪️എസ് സി: രൂപ 250/-
▪️എസ് ടി: രൂപ 250/-
▪️ഒബിസി: രൂപ 500/-
▪️ജനറൽ -EWS: രൂപ 500/-

(കേരള ദേവസ്വം റിക്രൂട്ട്മെൻ്റ് ബോർഡിൻ്റെ അപേക്ഷ സമർപ്പിക്കുന്നതിനുള്ള വെബ് പോർട്ടലിലെ പേമെൻ്റ് ഗേറ്റ് വേ വഴി ഓൺലൈനായി തുക അടയ്യേണ്ടതാണ്)

എങ്ങനെ അപേക്ഷ നൽകാം
കേരള ദേവസ്വം റിക്രൂട്ട്‌മെൻ്റ് ബോർഡിൻ്റെ ഔദ്യോഗിക വെബ് സൈറ്റായ www.kdrb.kerala.gov.in 
ലൂടെ ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തിയ ശേഷം ഓൺലൈനായി സമർപ്പിക്കുന്ന അപേക്ഷകൾ മാത്രമേ സ്വീകരിക്കുകയുള്ളൂ. ഇതിനോടകം രജിസ്ട്രേഷൻ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾക്ക് അവരുടെ പ്രൊഫൈൽ വഴി അപേക്ഷിക്കാവുന്നതാണ്.

പരമാവധി ഷെയർ ചെയ്യുക ജോലി നേടുക.

My name SUJITH KUMAR PALAKKAD