ജില്ലാ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചിന്റെ കീഴിലുള്ള എംപ്ലോയബിലിറ്റി സെൻ്ററിൽ സ്വകാര്യ മേഖലയിലെ വിവിധ ഒഴിവുകളിൽ ജോലി അവസരം
ജില്ലാ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചിന്റെ കീഴിലുള്ള എംപ്ലോയബിലിറ്റി സെൻ്ററിൽ സ്വകാര്യ മേഖലയിലെ വിവിധ ഒഴിവുകളിൽ ജോലി
എംപ്ലോയബിലിറ്റി സെൻ്ററിൽ തൊഴിൽ രജിസ്ട്രേഷൻ ക്യാമ്പ് നാളെ നടക്കുന്നു
ജില്ലാ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചിന്റെ കീഴിലുള്ള നമ്മുടെ എംപ്ലോയബിലിറ്റി സെൻ്റർ സ്വകാര്യ മേഖലയിലെ വിവിധ സ്ഥാപനങ്ങളിൽ ജോലി നേടാൻ താൽപ്പര്യമുള്ള- വർക്കായി രജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിക്കുന്നു. രജിസ്റ്റർ ചെയ്യാൻ താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ തൃപ്പൂണിത്തറ ഗവ: സംസ്കൃത കോളേജ് കാമ്പസിലെ മിഹിര ബ്ലോക്ക് ഓൾഡ് ലൈബ്രറിയിൽ നാളെ (സെപ്റ്റംബർ 22) രാവിലെ 10 ന് എത്തിച്ചേരണം.4.30 വരെയാണ് രജിസ്ട്രേഷൻ.
എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്തവർക്കും അല്ലാത്തവർക്കും 300 രൂപ രജിസ്ട്രേഷൻ ഫീസ് അടച്ച് ആജീവനാന്ത ഒറ്റത്തവണ രജിസ്ട്രേഷൻ ചെയ്യാവുന്നതാണ്. രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾക്ക് സോഫ്റ്റ് സ്കിൽ ട്രെയിനിംഗ്, കരിയർ കൗൺസിലിംഗ്, കമ്പ്യൂട്ടർ ട്രെയിനിംഗ് എന്നിവ സൗജന്യമായി നൽകും. രജിസ്ട്രേഷന് ഹാജരാകുന്ന ഉദ്യോഗാർഥികൾക്ക് ഇമെയിൽ ഐഡിയോ ഫോൺ നമ്പറോ ഉണ്ടായിരിക്കണം. കൂടാതെ ആധാർ / ഇലക്ഷൻ ഐ ഡി/പാസ്പോർട്ട്/ പാൻ കാർഡ് എന്നിവയിൽ ഏതെങ്കിലും ഒന്ന് രജിസ്ട്രേഷൻ സമയത്ത് ഹാജരാക്കണം.
ഫോൺ: 6282442046, 9446926836, 0484-2422452, 9446025780.
🌈 ജൂനിയർ ഇൻസ്ട്രക്ടർ നിയമനം
കളമശ്ശേരി ഗവ.ഐ ടി ഐ യിൽ വയർമാൻ, മെക്കാനിക്ക് മോട്ടോർ വെഹിക്കിൾ ട്രേഡുകളിലേക്ക് ജൂനിയർ ഇൻസ്ട്രക്ടറുടെ (ഗസ്റ്റ് ഇൻസ്പക്റ്റർ)
ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓരോ ട്രേഡിലും ഒരു ഒഴിവു വീതമാണുള്ളത്. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 25 രാവിലെ 11 ന് അസൽ രേഖകൾ സഹിതം കളമശ്ശേരി ഐടിഐയിൽ ഹാജരാകണം.
വയർമാൻ ഒഴിവിലേക്ക് ഇലക്ട്രിക്കൽ/ഇലക്ട്രിക്കൽ & ഇലക്ട്രോണ്ക്സ് അംഗീകൃത എഞ്ചിനിയറിംഗ് ഡിഗ്രിയും ഒരു വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ഇലക്ട്രിക്കൽ/ ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് അംഗീകൃത മൂന്ന് വർഷ ഡിപ്ലോമയും, രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ വയർമാൻ ട്രേഡിൽ എൻ.ടി.സി/ എൻ.എ.സി യും മൂന്ന് വർഷത്തെ പ്രവൃർത്തി പരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം.
മെക്കാനിക്ക് മോട്ടോർ വെഹിക്കിൾ ഒഴിവിലേക്ക് ഓട്ടോമൊബൈൽ/മെക്കാനിക്കൽ അംഗീകൃത എഞ്ചിനീയറിംഗ് ഡിഗ്രിയും ഒരു വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ഓട്ടോമൊബൈൽ /മെക്കാനിക്കൽ അംഗീകൃത മൂന്ന് വർഷ ഡിപ്ലോമയും, രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ
മെക്കാനിക്ക് മോട്ടോർ വെഹിക്കിൾ ട്രേഡിൽ എൻ.ടി.സി/ എൻ.എ.സി യും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം.
ഫോൺ: 0484 255 5505
Join the conversation