കേരള ടൂറിസം വകുപ്പിന് കീഴിൽ ക്ലാർക്ക്, ടൈപ്പിസ്റ്റ് തുടങ്ങി ജോലി ഒഴിവുകൾ

കേരള ടൂറിസം വകുപ്പിന് കീഴിൽ ക്ലാർക്ക്, ടൈപ്പിസ്റ്റ് തുടങ്ങി ജോലി ഒഴിവുകൾ

കേരള ടൂറിസം വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസിൽ ചീഫ് കോ-ഓർഡിനേറ്റർ, ക്ലാർക്ക്, ടൈപ്പിസ്റ്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തിയതി നവംബർ 7 ആണ്. വിശദ വിവരങ്ങൾക്ക്: www.kittsedu.org.

 

2. സെക്യൂരിറ്റി ഗാർഡ് ഒഴിവ്

തിരുവനന്തപുരം ഗവ. ലോ കോളേജിൽ സെക്യൂരിറ്റി ഗാർഡിന്റെ ഒരു ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ താൽക്കാലിക നിയമനത്തിന്  24 ന് രാവിലെ 10.30  ന് ഓഫീസിൽ വച്ച് അഭിമുഖം നടത്തുന്നു. 30 നും 55 നും മധ്യേ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. എക്സ് മിലിട്ടറിക്കാർക്ക് മുൻഗണന. താൽപര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം

3.എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന നിയമനം

ആലപ്പുഴ എപ്ലോയബിലിറ്റി സെന്റര്‍ മുഖേന സ്വകാര്യസ്ഥാപനങ്ങളിലേക്ക് നിയമനം. അഭിമുഖം ഒക്ടോബര്‍ 17  രാവിലെ 10ന് മാവേലിക്കര ടൗൺ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നടക്കും. മാവേലിക്കരയില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലേക്കാണ് നിയമനം. ബിരുദം, എഞ്ചിനിയറിംഗ് (സിവില്‍/മെക്കാനിക്കല്‍/ഓട്ടോമോബല്‍), ടൂവിലര്‍ ലൈസന്‍സ്  യോഗ്യതയുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്തതും അല്ലാത്തതുമായ 21 നും 35 നും ഇടയില്‍ പ്രായമുള്ള ഉദ്യോഗാര്‍ഥികൾക്ക് പങ്കെടുക്കാം. സ്‌പോട്ട് രജിസ്‌ട്രേഷനും ചെയ്യാം.  ഫോൺ: 0477-2230624, 8304057735, 0479 2344301.

4.പട്ടികജാതി/വർഗ്ഗക്കാർക്ക് സൗജന്യ പ്ലേസ്മെൻറ് ഡ്രൈവ്
 
കേന്ദ്ര തൊഴിൽ ഉദ്യോഗ മന്ത്രാലയത്തിന്റെ കീഴിലുള്ള ദേശീയ തൊഴിൽ സേവന കേന്ദ്രം ഒരു സ്വകാര്യ സ്ഥാപനവുമായി സംയോജിച്ച് പട്ടികജാതി/വർഗ്ഗത്തിൽപ്പെട്ട യുവതീ യുവാക്കൾക്ക് വേണ്ടി ഒക്ടോബർ 28ന് സൗജന്യ പ്ലേസ്‌മെൻറ് ഡ്രൈവ് സംഘടിപ്പിക്കുന്നു. 

താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ 27ന് വൈകിട്ട് 4 ന് മുൻപായി https://forms.gle/bDRsyYMeUT2ZqJid9 എന്ന ഗൂഗിൾ  ലിങ്കിൽ നിർബന്ധമായും പേര് രജിസ്റ്റർ ചെയ്യണം. 

ലിങ്കിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും അവരവരുടെ വിദ്യാഭ്യാസ യോഗ്യത, ജാതി, വയസ്, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം 28ന് രാവിലെ  10 ന് നാഷണൽ കരിയർ സർവീസ് ഫോർ എസ്‌സി എസ്ടി, സംഗീത കോളേജിന് പിറകുവശം, തൈക്കാട്, തിരുവനന്തപുരം എന്ന സ്ഥാപനത്തിലെത്തി അഭിമുഖത്തിന് ഹാജരാകണം.
My name SUJITH KUMAR PALAKKAD