ഓഫീസ് സ്റ്റാഫുകൾ ഉൾപ്പെടെ നിരവധി ജോലി ഒഴിവിലേക്ക് തൊഴിൽമേള സംഘടിപ്പിക്കുന്നു
ഓഫീസ് സ്റ്റാഫുകൾ ഉൾപ്പെടെ ഇതാ നിരവധി ഒഴിവുകളിലേക്ക് തൊഴിൽമേള വഴി ജോലി
മെഗാ തൊഴിൽ മേള വഴി നിരവധി സ്ഥാപനങ്ങളിൽ ജോലി അവസരം.
ചവറ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി
മെഗാ തൊഴിൽ മേള ഇതാ സംഘടിപ്പിച്ചിരിക്കുന്നു. ജോയ് അലുക്കാസ്,ഓക്സിജൻ,sbi ലൈഫ്, പോപ്പുലർ വെഹിക്കിൾ,നന്ദിലത് ജിമാർട്ട്, AM ഹോസ്പിറ്റൽ,ശ്രീ റാം ലൈഫ് ഇൻഷുറൻസ് തുടങ്ങിയ നിരവധി സ്ഥാപനങ്ങളിൽ ജോലി ഒഴിവുകൾ. ഇന്റർവ്യൂ തീയതി തരം മറ്റു വിവരങ്ങൾ ചുവടെ നൽകുന്നു ജോലി വിവരങ്ങൾ വായിച്ചു മനസ്സിലാക്കിയ ശേഷം നേരിട്ട് തൊഴിൽ മേള വഴി ജോലി നേടൂ.
ഒക്ടോബർ 10 വെള്ളിയാഴ്ച രാവിലെ 9 മണി മുതൽ ആരംഭിക്കുന്ന തൊഴിൽമേളയിൽ ഒട്ടനവധി ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ അവസരം പ്രിയപ്പെട്ട എല്ലാ തൊഴിൽ അന്വേഷകരും പരമാവധി പ്രയോജനപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു.
മിനിമം പത്താം ക്ലാസ് മുതൽ യോഗ്യത ഉള്ള യുവതി യുവാക്കൾക്ക് പ്രൈവറ്റ് മേഖലകളിൽ നിരവധി ജോലി ഒഴിവുകൾ ആണുള്ളത് ജോലി ഒഴിവുകളുടെ വിശദമായ ഡീറ്റെയിൽസ് അറിയുവാൻ ഇവിടെ നൽകിയിരിക്കുന്ന ലിങ്കിൽ നോക്കുക
സ്വയം തൊഴിൽ വായ്പയ്ക്ക് അപേക്ഷിക്കാം
സംസ്ഥാന പട്ടികജാതി - പട്ടികവർഗ വികസന കോർപ്പറേഷൻ, ദേശീയ പട്ടികവർഗ ധനകാര്യ വികസന കോർപ്പറേഷന്റെ സഹായത്തോടെ നൽകുന്ന സ്വയം തൊഴിൽ വായ്പയ്ക്ക് അപേക്ഷ ക്ഷണിച്ചു. ജില്ലയിൽ നിന്നുള്ള പട്ടികജാതി വിഭാഗക്കാരായ യുവതീ യുവാക്കൾക്ക് 50,000 മുതൽ നാല് ലക്ഷം രൂപ വരെ വായ്പ ലഭിക്കും. അപേക്ഷകർ തൊഴിൽരഹിതരും 18നും 55നുമിടയിൽ പ്രായമുള്ളവർ ആയിരിക്കണം.
കുടുംബ വാർഷിക വരുമാനം മൂന്ന് ലക്ഷത്തിൽ കവിയരുത്. അപേക്ഷയ്ക്കും വിശദവിവരങ്ങൾക്കും കോർപ്പറേഷന്റെ മാനന്തവാടി പെരുവക റോഡിൽ പ്രവർത്തിക്കുന്ന ഉപജില്ലാ ഓഫീസുമായി ബന്ധപെടണം.
ഫോൺ- 04935 296512, 9496596512.
Join the conversation