കുടുംബശ്രീ സിഡിഎസുകളിൽ അക്കൗണ്ടന്റ് നിയമനം നടത്തുന്നു
കുടുംബശ്രീ സിഡിഎസുകളിൽ അക്കൗണ്ടന്റ് നിയമനം നടത്തുന്നു
ജില്ലയിലെ കുടുംബശ്രീ സി.ഡി.എസ്സുകളില്‍ നിലവില്‍ ഒഴിവുള്ള അക്കൗണ്ടന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ ജില്ലയിൽ താമസക്കാരും കടുംബശ്രീ അയൽക്കൂട്ടത്തിലെ അംഗമോ/ഓക്സിലറി ഗ്രൂപ്പ് അംഗമോ ആയിരിക്കണം. ആശ്രയ കുടുംബാംഗം/ഭിന്നശേഷി വിഭാഗം എന്നിവർക്ക് മുൻഗണന നൽകും.
അംഗീകൃത സർവ്വകലാശാലകളിൽ നിന്നുള്ള ബി.കോം ബിരുദം, ടാലി , കമ്പ്യൂട്ടർ-ഇൻ്റർനെറ്റ് പരിജ്ഞാനവും
അക്കൗണ്ടിംഗിൽ രണ്ടു വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.
20 നും 36 നും മദ്ധ്യേ (2025 സെപ്തംബർ ഒന്നിന്) പ്രായമുളളവർക്ക് അപേക്ഷിക്കാം.അപേക്ഷ ഒക്ടോബർ 10 -ന് വൈകിട്ട് അഞ്ചു വരെ സമർപ്പിക്കാം
അപേക്ഷ ഫോം കുടുംബശ്രീ ജില്ലാമിഷൻ ഓഫീസിൽ നിന്ന് നേരിട്ടോ www.kudumbashree.org എന്ന വെബ് സൈറ്റിൽ നിന്നോ ലഭിക്കും. . പൂരിപ്പിച്ച അപേക്ഷ ബന്ധപ്പെട്ട അയൽ ക്കൂട്ടത്തിൻ്റെ സെക്രട്ടറി/പ്രസിഡന്റ് സാക്ഷ്യപ്പെടുത്തിയ ശേഷം ചെയർപേഴ്സന്റെ/സെക്രട്ടറിയുടെ ഒപ്പോടുകൂടി ജില്ലാമിഷൻ കോ-ഓഡിനേറ്റർക്ക് നേരിട്ടോ തപാൽ മുഖേനയോ സമർപ്പിക്കാവുന്നതാണ്.
വിലാസം - ജില്ലാമിഷൻ കോ-ഓഡിനേറ്റർ, കുടുംബശ്രീ എറണാകുളം, രണ്ടാം നില, സിവിൽ സ്റ്റേഷൻ, കാക്കനാട്, 682030.
ഫോൺ: 0484 2926787
2. ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം
കണ്ണൂര്‍ ഗവ. ഐ ടി ഐ യില്‍ ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. സിവില്‍ എഞ്ചിനീയറിംഗ് ഡിഗ്രിയും ഒരുവര്‍ഷ പ്രവൃത്തി പരിചയം / ഡിപ്ലോമയും രണ്ട് വര്‍ഷ പ്രവൃത്തി പരിചയം / ബന്ധപ്പെട്ട ട്രേഡിലെ എന്‍ ടി സി /എന്‍ എ സിയും മൂന്ന് വര്‍ഷ പ്രവൃത്തി പരിചയവുമുള്ള പൊതു വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികള്‍ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും ഓരോ പകര്‍പ്പുകളും സഹിതം ഒക്ടോബര്‍ 14 ന് രാവിലെ 10.30 ന് കൂടിക്കാഴ്ചയ്ക്കായി പ്രിന്‍സിപ്പല്‍ മുന്‍പാകെ എത്തണം. ഫോണ്‍: 04972835183
Join the conversation