Data entry operator Job apply Now
Data entry operator Job apply Now
വിജ്ഞാപനം വ്യാവസായിക പരിശീലന വകുപ്പ് ആസ്ഥാനത്ത് പ്രവർത്തിക്കുന്ന ഐ.ടി സെല്ലിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ വിജ്ഞാപനം പുറത്തിറക്കി.
വ്യാവസായിക പരിശീലന വകുപ്പിൽ രൂപീകരിച്ചിട്ടുള്ള സംസ്ഥാന ഐ.ടി സെല്ലിൽ താഴെപ്പറയുന്ന തസ്തികയിലേയ്ക്ക് കരാർ വ്യവസ്ഥയിൽ ഒരു വർഷ ക്കാലയളവിലേയ്ക്ക് നിയമനം നൽകുന്നതിന് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു.
വ്യാവസായിക പരിശീലന വകുപ്പ് ആസ്ഥാനത്ത് പ്രവർത്തിക്കുന്ന ഐ.ടി സെല്ലിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഒഴിവിലേക്കു ഇപ്പോൾ അപേക്ഷിക്കാം.
ജോലി : ഡാറ്റാ എൻട്രി ഓപ്പറെറ്റർ
ഒഴിവുകൾ: 2എണ്ണം
നിയമന രീതി :1ഇയർ കരാർ നിയമനം
യോഗ്യത: SSLC, NTC/STC in COPA
ശമ്പളം :മാസം 22,240 രൂപ
താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഇതോടൊപ്പം അനുബന്ധമായി ചേർത്തിട്ടുള്ള മാതൃകയിൽ അപേക്ഷകൾ തയ്യാറാക്കി വിദ്യാഭ്യാസ യോഗ്യതയും, പ്രവൃത്തി പരിചയവും തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസലുകൾ, സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം 06/10/2025-ന് രാവിലെ 11 മണിയ്ക്ക് മുമ്പായി ട്രെയിനിംഗ് ഡയറക്ടർ, ട്രെയിനിംഗ് ഡയറക്ടറേറ്റ്, അഞ്ചാം നില, തൊഴിൽ ഭവൻ, വികാസ് ഭവൻ പി ഒ, തിരുവനന്തപുരം -33 എന്ന വിലാസത്തിൽ നേരിൽ ഹാജരാകേണ്ടതും,
അതേ ദിവസം നടക്കുന്ന അഭിമുഖ പരീക്ഷയിൽ പങ്കെടുക്കേണ്ടതുമാണ്. COPA ട്രേഡിൽ നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ്/സ്റ്റേറ്റ് ട്രേഡ് സർട്ടിഫിക്കറ്റ് യോഗ്യത ഉള്ളവർ മാത്രമേ അഭിമുഖത്തിന് ഹാജരാകേണ്ടതുളളൂ.
കൂടുതൽ വിവരങ്ങൾ
നോട്ടിഫിക്കേഷൻ നോക്കുക
2. തിരുവനന്തപുരം കൈമനം സർക്കാർ വനിതാ പോളിടെക്നിക് കോളേജിന്റെ നിയന്ത്രണ പരിധിയിൽ ബാലരാമപുരം തേമ്പാമുട്ടത്ത് പ്രവർത്തിക്കുന്ന ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ് സെന്ററിൽ ഒഴിവുള്ള ഇംഗ്ലീഷ് & വർക്ക് പ്ലേയ്സ് സ്കിൽ താൽക്കാലിക അധ്യാപക തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു.
ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തരബിരുദവും SET മാണ് യോഗ്യത. താൽപ്പര്യമുള്ള ഉദ്യോഗാർഥികൾ ബയോഡേറ്റ വിദ്യാഭ്യാസ യോഗ്യത, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഒക്ടോബർ 9ന് രാവിലെ 10 മണിക്ക് സ്ഥാപന മേധാവി (പ്രിൻസിപ്പാൾ, സർക്കാർ വനിതാ പോളിടെക്നിക് കോളേജ്, തിരുവനന്തപുരം) മുമ്പാകെ അഭിമുഖത്തിന് ഹാജരാകണം.
Join the conversation